സോഷ്യല്‍ മീഡിയ വെറുപ്പിക്കുന്നുവെന്ന് അനുഷ്‌ക, അപ്പോള്‍ ഫേസ്ബുക്കില്‍ സജീവമാണല്ലോ?
തെന്ന്യന്തിന്‍ താരം അനുഷ്‌ക ഷെട്ടിയ്ക്ക് സോഷ്യല്‍ മീഡിയയോട് തീരേ താല്പര്യമില്ലത്രേ. ട്വിറ്ററും ഫേസ്ബുക്കുമെല്ലാം ശരിയ്ക്കും വെറുപ്പിക്കുകയാണെന്നും അനുഷ്‌ക ഷെട്ടി പറയുന്നു. പലരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.
ഒരോ ദിവസവും ഉറക്കമുണരുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തുക്കൊണ്ടിരിക്കും. പക്ഷേ ഇതിലൊന്നും തനിയ്ക്ക് തീരെ താല്പര്യമില്ലെന്നാണ് അനുഷ്‌ക പറയുന്നത്. അനുഷ്‌കയ്ക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ട്, എന്നാല്‍ പേജ് കൈകാര്യം ചെയ്യുന്നത് സെലിബ്രിറ്റി മാനേജ്‌മെന്റാണത്രേ.

സോഷ്യല്‍ മീഡിയ വെറുപ്പിക്കുന്നുവെന്ന് അനുഷ്‌ക, അപ്പോള്‍ ഫേസ്ബുക്കില്‍ സജീവമാണല്ലോ?
ബാഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ അനുഷ്‌ക ഷെട്ടി. റാംമോജി ഫിലിം സിറ്റിയിലായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്.

സോഷ്യല്‍ മീഡിയ വെറുപ്പിക്കുന്നുവെന്ന് അനുഷ്‌ക, അപ്പോള്‍ ഫേസ്ബുക്കില്‍ സജീവമാണല്ലോ?
സൈസ് സീറോയാണ് അനുഷ്‌കയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തെലുങ്കിലും തമിഴിലുമായി ഒരുക്കിയ ചിത്രം സ്ത്രീകള്‍ക്ക് തടി കൂടിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് പറയുന്നത്.

സോഷ്യല്‍ മീഡിയ വെറുപ്പിക്കുന്നുവെന്ന് അനുഷ്‌ക, അപ്പോള്‍ ഫേസ്ബുക്കില്‍ സജീവമാണല്ലോ?
സൈസ് സീറോയ്ക്ക് വേണ്ടി അനുഷ്‌ക ഷെട്ടി തടി കൂട്ടിയത് സോഷ്യല്‍ മീഡിയയില്‍ അടക്കം ഏറെ ചര്‍ച്ച ചെയ്തിരുന്നു. 20 കിലോ ഭാരമാണ് അനുഷ്‌ക ചിത്രത്തിന് വേണ്ടി കൂട്ടിയത്.

സോഷ്യല്‍ മീഡിയ വെറുപ്പിക്കുന്നുവെന്ന് അനുഷ്‌ക, അപ്പോള്‍ ഫേസ്ബുക്കില്‍ സജീവമാണല്ലോ?
ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിയ്ക്കാന്‍ തടി കുറയ്ക്കാനായി അനുഷ്‌ക വിദേശത്ത് പോയിരിക്കുകയാണ്.

Click it and Unblock the Notifications