ഇപ്പോള്‍ ആരോടും അങ്ങനൊരു വികാരമില്ല, കല്യാണം കഴിച്ച് സെറ്റിലാവണമെന്നില്ല; ഷക്കീലയോട് മനസ് തുറന്ന് നടി ഇലക്യ
ടിക് ടോകും റീല്‍സുമൊക്കെ വന്നതോട് കൂടി സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ നിരവധി താരങ്ങളാണുള്ളത്. അത്തരത്തില്‍ ടിക് ടോക് വീഡിയോ കാരണം ശ്രദ്ധേയായി മാറിയ നടിയാണ് ഇലക്യ. തമിഴ് സിനിമയില്‍ ചെറിയ വേഷങ്ങൡലൂടെ അഭിനയിച്ച് തുടങ്ങി പിന്നീട് ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് ഇലക്യ മാറി.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ശരീരം തുറന്ന് കാണിക്കാന്‍ മടിയില്ലാത്തവളാണെന്ന ആരോപണമാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്. അത് താന്‍ അറിഞ്ഞ് കൊണ്ട് ചെയ്യുന്നതാണെന്നാണ് ഇലക്യ പറയുന്നതും. നടി ഷക്കീലയുടെ കൂടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇലക്യ.

ഇലക്യയുടെ ജീവിതം സംബന്ധിച്ചും കരിയറിനെ പറ്റിയുമൊക്കെ നിരവധി ചോദ്യങ്ങളാണ് ഷക്കീല ചോദിച്ചത്. പ്രണയകാലത്തെ പറ്റിയുള്ള ചോദ്യത്തിന് നടി മനസ് തുറന്ന് സംസാരിച്ചിരുന്നു. 'സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എനിക്ക് പ്രണയം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ആരോടും അങ്ങനൊരു വികാരം തോന്നുന്നില്ല. കല്യാണം കഴിക്കണമെന്നും സെറ്റിലാവണമെന്നും ആഗ്രഹിക്കുന്നില്ല. ജീവിതം എന്നെ എങ്ങോട്ടാണോ കൊണ്ട് പോകുന്നത് ആ വഴി സഞ്ചരിക്കാം എന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്ന്', ഇലക്യ പറയുന്നു.

ജീവിതത്തില്‍ വലിയ പ്രതീക്ഷകളൊന്നുമില്ല. സിനിമയോട് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ അതും ഇപ്പോള്‍ അവസരം കിട്ടിയാല്‍ ചെയ്യാമെന്ന നിലയിലേക്ക് മാറിയെന്ന് പറഞ്ഞ ഇലക്യ സിനിമയില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെ പറ്റിയും പറഞ്ഞു.
'സിനിമയിലേക്ക് അവസരം നല്‍കിയവരുണ്ട്. എന്നാല്‍ പിന്നീട് അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ട് തുടങ്ങി. അതിന് താല്‍പര്യമില്ലെന്ന് പറയുന്നതോട് കൂടി കിട്ടിയ അവസരം നഷ്ടപ്പെടും. അങ്ങനെയുണ്ടായ ഒരു സംഭവം വലിയ വിവാദമായി മാറിയെന്നും', നടി കൂട്ടിച്ചേര്‍ത്തു.

അച്ഛനും സഹോദരങ്ങളുമൊക്കെ ഉണ്ടെങ്കിലും ജീവിതത്തില്‍ ഒറ്റയ്ക്കാണ് ഇലക്യ. ചിലപ്പോഴൊക്കെ വെറുപ്പ് തോന്നും. ഞാന്‍ എന്താണ് ഇങ്ങനെ എന്ന് ചിന്തിക്കും. പൊങ്കല്‍, ദീപാവലി പോലുള്ള ആഘോഷം വരുമ്പോഴാണ് ഇത്തരത്തില്‍ ഒറ്റപ്പെടല്‍ കൂടുതലായി വേദനിപ്പിക്കുന്നത്. ഇടയ്ക്ക് ആത്മഹത്യ ചെയ്താലോ എന്ന് പേലും ചിന്തിച്ചിട്ടുണ്ട്. പിന്നെ സൗഹൃദങ്ങളില്‍ നിന്ന് പോലും മോശം അനുഭവം ഉണ്ടായതോടെ വലിയ സൗഹൃദമൊന്നുമില്ലാതെയായി.

കഴിഞ്ഞ മൂന്നാല് വര്‍ഷമായി തന്റെ ജീവിതത്തില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന വിവാദങ്ങളില്‍ നിന്നും പുറത്ത് കടക്കുന്നതേയുള്ളു. ഏകദേശം രണ്ട് വര്‍ഷത്തോളം എടുത്തിട്ടാണ് പല വാര്‍ത്തകളും അവസാനിച്ചത്. ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്നത് എന്തിനാണെന്ന് ഇടയ്ക്ക് ചിന്തിക്കും. എന്നാല്‍ ഗ്ലാമര്‍ ആയതില്‍ എനിക്കൊട്ടും കുറ്റബോധം തോന്നിയിട്ടില്ലെന്നാണ് നടി വ്യക്തമാക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ഗ്ലാമറായി ജീവിക്കുന്നതാണ് ഇപ്പോള്‍ തന്റെ നിലനില്‍പ്പ് തന്നെയെന്ന് ഇലക്യ പറയുന്നു.

അവതാരകയായി വന്ന ഷക്കീലയുടെ പല ചോദ്യങ്ങളും ഇലക്യയെ വേദനിപ്പിച്ചിരുന്നു. ചിലതൊക്കെ സത്യസന്ധമായി തുറന്ന് പറഞ്ഞ നടി ഇടയ്ക്ക് വികാരഭരിതയാവുകയും ചെയ്തു. ഗ്ലാമറായി ജീവിക്കാനും കുറച്ച് എക്‌സ്‌പോസ് ചെയ്യുന്നതിനുമൊന്നും തനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് തന്നെയാണ് നടി വിളിച്ച് പറയുന്നത്. ജീവിതാനുഭവങ്ങളെല്ലാം കാരണം താനങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയെന്നും ഇലക്യ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications