വീട്ടിൽ മോഷണ ശ്രമം; ഞാൻ ബഹളം വെച്ചിട്ടും അയൽക്കാർ നോക്കി നിന്നു; തുറന്ന് പറഞ്ഞ് സോന
കഴിഞ്ഞ ദിവസമാണ് നടി സോന ഹെയ്ഡന്റെ വീട്ടിൽ മോഷണ ശ്രമം നടന്നത്. നടിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പകൽ സമയത്താണ് നടിയുടെ വാടക വീട്ടിൽ മോഷണ ശ്രമം നടന്നത്. മോഷ്ടാക്കളിലൊരാൾ തന്നെ കത്തി കാണിച്ച് ഭയപ്പെടുത്തിയെന്നും സോനയുടെ പരാതിയിൽ പറയുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സോന ഹെയ്ഡൻ. പട്ടാപ്പകൽ നടന്ന മോഷണ ശ്രമം തന്നെ ഞെട്ടിച്ചെന്ന് സോന പറയുന്നു.
ഈ ഏരിയയിലുള്ള ആരും ഇതേക്കുറിച്ച് ഒരു വിവരവും ചോദിച്ചില്ല. പൊലീസും മാധ്യമങ്ങളുമെല്ലാം വരുന്നു. എന്നാൽ അവർ ഗൗനിക്കുന്നില്ല. ഇവിടെ എങ്ങനെ ജീവിക്കും. നേരത്തെ തന്നെ താൻ ഇവിടെ നിന്ന് മാറാൻ തീരുമാനിച്ചതാണ്. ഇനി ഉറപ്പായും താമസം മാറുമെന്നും സോന പറയുന്നു. പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണോ എന്ന് ചില സുഹൃത്തുക്കൾ ചോദിച്ചു. പബ്ലിസിറ്റിക്ക് ഇങ്ങനെയൊരു കാര്യം ചെയ്യണോ. എല്ലാവർക്കും ചോദിക്കാനും പറയാനും ബന്ധുക്കളുണ്ട്.

എനിക്കാരുമില്ല. സർക്കാരിനോടെ സഹായം ചോദിക്കാൻ പറ്റൂ. അവരെന്നെ ഇക്കാര്യത്തിൽ സഹായിക്കുന്നുണ്ട്. പൊലീസിനെ അറിയിച്ചപ്പോൾ തന്നെ കൃത്യമായ ഇടപെടൽ ഉണ്ടായെന്ന് സോന പറയുന്നു. ഫാമിലി ഫ്രണ്ട്സും മാനേജരും വന്നു. അവർ വന്ന് ഒരാഴ്ച നിന്നാലും പിന്നീട് താൻ ഒറ്റയ്ക്ക് നിൽക്കേണ്ടേ. അതിനാൽ പൊലീസിന്റെ ഇടപെടൽ തനിക്കാവശ്യമായിരുന്നെന്നും സോന പറയുന്നു. അമ്മ മരിച്ച ശേഷം 2017 മുതൽ ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്.
പ്രത്യേകിച്ചും ഈ ഏരിയയിൽ എനിക്ക് ഭയമേ ഇല്ലായിരുന്നു. പക്ഷെ ഈ സംഭവത്തോടെ തനിക്ക് വല്ലാതെ ഭയമുണ്ടെന്നും സോന വ്യക്തമാക്കി. മോഷണ ശ്രമത്തെക്കുറിച്ചും സോന സംസാരിച്ചു. ഞാൻ വീട്ടിലിരിക്കെ എന്റെ പട്ടിക്കുട്ടികൾ ജനൽ നോക്കി കുരയ്ക്കുന്നു.

നോക്കിയപ്പോൾ ഒന്നുമില്ല. മറ്റേ വശത്ത് കൂടെ നോക്കിയപ്പോൾ മോഷ്ടാക്കളെ താൻ പുറത്ത് കണ്ടെന്നും സോന പറയുന്നു. കള്ളൻമാരെയും താൻ ബഹളം വെക്കുന്നതും കണ്ടിട്ടും അയൽപ്പക്കത്തുള്ളവരൊന്നും ഇടപെട്ടില്ലെന്ന് സോന പറയുന്നു. ഇത്തരമൊരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും സോന കുറ്റപ്പെടുത്തി.
ഗ്ലാമറസ് റോളുകളിലൂടെ തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധ നേടിയ നടിയാണ് സോന ഹെയ്ഡൻ. ഇന്ന് ടെലിവിഷൻ സീരിയലുകളിലും സോന സാന്നിധ്യം അറിയിക്കുന്നു. ഗ്ലാമറസ് വേഷങ്ങൾ ചെയ്തത് തനിക്ക് പറ്റിയ തെറ്റാണെന്ന് സോന അടുത്തിടെ തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാനായിരുന്നു താൽപര്യം. എന്നാൽ ഇത്തരം വേഷങ്ങൾ ചെയ്തതോടെ തന്റെ പ്രതിച്ഛായ മാറിപ്പോയെന്നും സോന ഹെയ്ഡൻ തുറന്ന് പറഞ്ഞു. പഴയത് പോലെ ഗ്ലാമറസ് വേഷങ്ങൾ സോന ഹെയ്ഡൻ ഇപ്പോൾ ചെയ്യാറില്ല.


Click it and Unblock the Notifications











