രജനിക്ക് അനുഷ്‌കയോ സൊണാക്ഷിയോ?
കൊച്ചടിയാന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റീലീസ് കാത്തിരിക്കുകയാണ് തമിഴകമാകെ. എന്തിരന് ശേഷം രജനീകാന്തിനെ സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നതാണ് ഈ കാത്തിരിപ്പിന് കാരണം. കൊച്ചടിയാന് ശേഷം മറ്റൊരു ചിത്രത്തിന് കൂടെ രജനികാന്ത് കരാറൊപ്പിട്ടത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ചിത്രത്തില്‍ അനുഷ്‌കയാണ് രജനിയുടെ നായികയെന്നും കേട്ടു.
എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ഇതേ ചിത്രത്തില്‍ രജനീകാന്തിന്റെ നായികയായി ബോളിവുഡ് താരം സോണാക്ഷി സിന്‍ഹയെയും ക്ഷണിച്ചിട്ടുണ്ടെന്ന്. രജനി നായകനാകുന്ന ചിത്രത്തില്‍ നായികയാകാന്‍ അനുഷ്‌കയെ സമീപിക്കുകയും താരം പച്ചക്കൊടിക്കാട്ടുകയും ചെയ്തതായിരുന്നു. അതിനിടയിലാണ് സൊണാക്ഷിയുടെ വരവ്. പക്ഷെ ഇതുവരെ സൊണാക്ഷി ഇതിനോട് പ്രതികരിച്ചെന്നതാണ് അനുഷ് ആരാധകരുടെ ഏക പ്രതീക്ഷ.

കെ എസ് രവി കുമര്‍ തന്നെയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 1999ല്‍ ഇറങ്ങിയ പടയപ്പ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രിയാമണിയെ നായികയാക്കി ചാരുലത എന്ന ചിത്രമൊരുക്കിയ പൊന്‍ കുമരനാണ് ചിത്രത്തിന് കഥയെഴുതുന്നത്. ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്തായാലും സൊണാക്ഷിയ്‌ക്കോ അനുഷ്‌കയ്‌ക്കോ അവസരമെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications