സൂര്യ ചിത്രത്തില്‍ സോനാക്ഷിയുടെ ഐറ്റം നമ്പര്‍
ഇടക്കാലത്ത് മുന്‍നിര നായികമാര്‍ മറ്റുതാരങ്ങളുടെ ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സ് ചെയ്യുകയെന്നത് മോശപ്പെട്ടൊരു കാര്യമായിട്ടായിരുന്നു കരുതിപ്പോന്നിരുന്നത്. എന്നാല്‍ ഇന്ന് ബോളിവുഡെന്നോ തമിഴെന്നോ വ്യത്യാസമില്ലാതെ ഈ മനോഭാവം മാറിയിരിക്കുകയാണ്.
മുന്‍നിര താരങ്ങളെല്ലാം പേരെടുക്കാനുള്ള ഒന്നാംതരം മാര്‍ഗ്ഗമായിട്ടാണ് ഇപ്പോള്‍ ഐറ്റം ഡാന്‍സിനെ കാണുന്നത്. മുന്‍നിര താരങ്ങളുടെ ചിത്രങ്ങളിലാണെങ്കില്‍ നൃത്തത്തിനായി മാത്രം തെന്നിന്ത്യയിലെത്താനും ബോളിവുഡ് സുന്ദരിമാര്‍ തയ്യാറാവുകയാണ്.
സോനാക്ഷി സിന്‍ഹയാണ് ഐറ്റം ഡാന്‍സുമായി തെക്കേട്ടുവരുന്നത്. തമിഴില്‍ സൂര്യയെനായകനാക്കി ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനാക്ഷി സിന്‍ഹയുടെ ഐറ്റം ഡാന്‍സുണ്ട്. മുംബൈയില്‍ വച്ചാണ് സോനാക്ഷിയുടെ നൃത്തം ചിത്രീകരിക്കുക.
ലിങ്കുസ്വാമി സൊണാക്ഷിയുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാനരംഗത്ത ്‌സോനാക്ഷിയ്‌ക്കൊപ്പം സൂരയ്യും ചുവടുവെയ്ക്കുമോയെന്നകാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പുത്തന്‍ ചിത്രങ്ങൡലൂടെ ബോളിവുഡില്‍ മുന്‍നിയിലേയ്‌ക്കെത്തിക്കൊണ്ടിരിക്കുന്ന സൊണാക്ഷി തമിഴില്‍ നൃത്തവുമായി എത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്ക് ഹരം നല്‍കുന്നുണ്ട്.


Click it and Unblock the Notifications











