15 വര്‍ഷത്തിന് ശേഷം ആ കമിതാക്കൾ വീണ്ടും കണ്ടുമുട്ടി!! ഒരുമിച്ചുളള ചിത്രം പങ്കുവെച്ച് നടി
തെന്നിന്ത്യയിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു 2004 ൽ പുറത്തിറങ്ങിയ 7 ജി റെയിൻബോ കോളനി. സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രത്തിൽ സോണിയ അഗർവാളും രവി കൃഷ്ണയുമാണ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴിൽ സൂപ്പർ ഹിറ്റായ ചിത്രം പിന്നീട് കന്നഡയിലും ഹിന്ദിയിലും റിമേക്ക് ചെയ്യപ്പെട്ടിരുന്നു. മികച്ച സ്വീകാര്യതയാണ് അന്യഭാഷയിൽ നിന്നും ചിത്രത്തിന് ലഭിച്ചിരുന്നത്.

ജീവിതത്തിൽ ഒന്നാകാൻ സധിക്കാതിരുന്ന കതിർ, അനിത എന്നിവരുടെ കഥയായിരുന്നു 7 ജി റെയ്ബോ കോളനി പറഞ്ഞത്. 15 വർഷങ്ങൾക്കപ്പുറം കതിറും അനിതയും കണ്ടുമുട്ടിയിരിക്കുകയാണ്. നടി സോണിയ അഗർവാളാണ് രവി കൃഷ്ണയുമായുളള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ഇരുവരുടേയും ആരാധകർ ചിത്രങ്ങള ഏറ്റെടുത്തിട്ടുണ്ട്.
2002 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ചന്ദുവിലൂടെയാണ് സോണിയ അഭിനയ രംഗത്തെത്തിയത്. തുടർന്ന് തമിഴിലും തെലുങ്കിലും സജീവമായിരുന്നു. സംവിധായകൻ സെൽവരാഘവനുമായുളള വിവാഹത്തിനു ശേഷം ഇവർ സിനിമയിൽ നിന്ന് വിട്ടു നിന്നു. 2010 ൽ ബന്ധം വേർപിരിഞ്ഞതിനു ശേഷം നടി വീണ്ടും സിനിമയിൽ സജീവമാകുകയായിരുന്നു. 7 ജി റെയിന്‍ബോ കോളനിയിലൂടെ അഭിനയരംഗത്തെത്തിയ രവി കൃഷ്ണ തമിഴിലും തെലുങ്കിലും സജീവമായിരുന്നു. തുടർന്ന് സിനിമയിൽ നിന്ന് പിൻവാങ്ങി. രവിയുടെ കരിയറിൽ വൻ ഹിറ്റ് നൽകിയ ചിത്രമായിരുന്നു 7 ജി റെയിൻബോ കോളനി.


Click it and Unblock the Notifications