ലുക്കില്ല, കിളവിയായി എന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി സോണിയ അഗര്‍വാള്‍; പുതിയ മേക്കോവറിന്റെ രഹസ്യം?

തമിഴ് സിനിമയില്‍ സോണിയ അഗര്‍വാളിന്റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. കാദല്‍ കൊണ്ടേന്‍ എന്ന ആദ്യ തമിഴ് ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സോണിയ അഗര്‍വാളിന്റെ ഭൂരിഭാഗം സനിമകളും വന്‍ വിജയമായിരുന്നു. ചിമ്പുവിനൊപ്പമുള്ള കോവില്‍ എന്ന ചിത്രവും വിജയ്‌ക്കൊപ്പമള്ള മധുരൈ എന്ന ചിത്രവുമെല്ലാം ഇതില്‍ പെടുന്നു.

എന്നാല്‍ വിവാഹ മോചനശേഷം കരിയറില്‍ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ സോണിയയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. രൂപം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് പിന്നിലായിരുന്നു താരം. പഴയ ലുക്ക് ഇല്ല എന്ന കാരണത്താല്‍ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. സഹനടി വേഷങ്ങളാണ് സോണിയയ്ക്ക് രണ്ടാ വരവില്‍ കിട്ടിയത് മുഴുവന്‍. വല്ലാതെ ഇകഴ്ത്തപ്പെട്ടപ്പോള്‍ രൂപം മാറ്റിയിട്ട് തന്നെ വേറെ കാര്യം എന്നായി സോണിയ.

ഇപ്പോഴിതാ പൂര്‍ണമായും പഴയ രൂപം സ്വീകരിച്ച് തിരിച്ചെത്തിയിരിയ്ക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ കണ്ട് കണ്ണ് തള്ളിയിരിയ്ക്കുകയാണ് വിമര്‍ശിച്ചവര്‍ എന്നാണ് കോടമ്പക്കത്ത് നിന്നും കേള്‍ക്കുന്ന വാര്‍ത്ത. ഇപ്പോള്‍ സോണിയയെ കാണാന്‍ ഒരു പത്ത് വയസ്സ് കുറഞ്ഞ് പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.

 soniaagarwal

പഴയ രൂപത്തിലെത്താന്‍ സോണിയ മുഖത്തും ശരീരത്തിലും പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തി എന്നാണ് പാപ്പരാസികളുടെ വാദം. എന്നാല്‍ ഇതിനോട് ഇതുവരെ നടി പ്രതികരിച്ചിട്ടില്ല. സിനിമയില്‍ കൂടുതല്‍ മികച്ച അവസരങ്ങള്‍ തന്നെയാണ് പുതിയ രൂപമാറ്റത്തിലൂടെ സോണിയ ലക്ഷ്യം വയ്ക്കുന്നതത്രെ.

സോണിയ അഗര്‍വാളിന് തമിഴ് സിനിമയില്‍ ഒരു ബ്രേക്ക് നല്‍കിയത് ധനുഷിന്റെ സഹോദരന്‍ കൂടെയായ സെല്‍വ രാഘവനാണ്. കാതല്‍ കൊണ്ടേന്‍, സെവന്‍ ജി റെയിന്‍ബോ കോളനി, പുതുപ്പേട്ടൈ എന്നിങ്ങനെ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സോണിയയുടെ കരിയര്‍ ബെസ്റ്റാണ്. അതുകൊണ്ട് ഇനി തന്റെ ജീവിതവും സെല്‍വരാഘവന്‍ തന്നെ സംവിധാനം ചെയ്യട്ടെ എന്ന തീരുമാനത്തിലാണ് സോണിയയുടെ വിവാഹം നടന്നത്.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

2006 ല്‍ തമിഴ് ആചാര പ്രകാരം സെല്‍വരാഘവന്‍ സോണിയ അഗര്‍വാളിനെ വിവാഹം ചെയ്യുകയും നടി കുടുംബ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. വിവാഹത്തോടെ സോണിയ പൂര്‍ണമായും സിനിമയില്‍ നിന്നും അകന്ന് നല്‍ക്കുകയായിരുന്നു. 2010 ല്‍ സെല്‍വരാഘവനുമായി വിവാഹ മോചിനത്തിന് ശേഷമാണ് സോണിയ സിനിമയിലേക്ക് തിരിച്ചെത്തിയത്. മടങ്ങിവരവില്‍ ഗ്രഹനാഥന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സോണിയ അരങ്ങേറ്റം കുറിച്ചു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X