twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സെൽവരാഘവൻ കർകശക്കാരനായ അധ്യാപകൻ!! നന്നായി ചീത്ത പറയും, മുൻഭർത്താവിനെ കുറിച്ച് സോണിയ

    ആദ്യ ടേക്കിൽ ഓക്കെയായില്ലെങ്കിൽ ചീത്ത പറയും

    |

    ഒരു കാലത്ത് തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഹരമായി മാറിയ നടിയായിരുന്നു സോണിയ അഗർവാൾ. തെലുങ്ക് സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. ധനുഷ് ചിത്രമായ കാതൽ കൊണ്ടേൻ എന്ന ചിത്രത്തിലൂടെയായിരുന്നു സോണിയ കോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തമിഴിലെ പ്രമുഖ സംവിധായകനായ സെൽവരാഘവനോടൊപ്പമായിരുന്നു.

    sonia agrwal

     മണിയൻ പിള്ള രാജുവിനോട് ഷക്കീലയ്ക്ക് പ്രണയം? നൽകിയ പ്രണയ ലേഖനത്തിനെ കുറിച്ച് തുറന്നടിച്ച് താരം... മണിയൻ പിള്ള രാജുവിനോട് ഷക്കീലയ്ക്ക് പ്രണയം? നൽകിയ പ്രണയ ലേഖനത്തിനെ കുറിച്ച് തുറന്നടിച്ച് താരം...

    തമിഴിലെ ആദ്യം ചിത്രം തന്നെ താരത്തിന്റെ കരിയറിൽ വൻ ഹിറ്റായിരുന്നു സമ്മാനിച്ചത്. കൂടാതെ കാതൽ കൊണ്ടേൻ എന്ന ചിത്രത്തിന്റെ പ്രകടനത്തിൽ അവാർഡും ലഭിച്ചിരുന്നു. പിന്നീട് 2012 വരെ തമിഴിൽ സജീവമായിരുന്നു താരം. എന്നാൽ കരിയർ ഗ്രാഫ് വൻ മുന്നേറ്റമായിരുന്നുവെങ്കിലും ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. സംവിധായകൻ സെൽവരാഘവനുമായുള്ള പ്രണയത്തെ കുറിച്ചും കരിയർ മാറ്റി മറിച്ചതിനെ കുറിച്ചും വർഷങ്ങൾക്ക് ശേഷം നടി വെളിപ്പെടുത്തുകയാണ്.

    ആദ്യം ഭാവന ഇപ്പോൾ നമിത പ്രമോദ്!! ബോബന്‍ സാമുവലിന്റെ അൽ മല്ലുവിൽ നമിതയ്ക്കൊപ്പം മിയ..ആദ്യം ഭാവന ഇപ്പോൾ നമിത പ്രമോദ്!! ബോബന്‍ സാമുവലിന്റെ അൽ മല്ലുവിൽ നമിതയ്ക്കൊപ്പം മിയ..

     നടിയുടെ ഭാഗ്യ സംവിധായകൻ

    നടിയുടെ ഭാഗ്യ സംവിധായകൻ

    2003 ൽ സെൽവരാഘവൻ സംവിധാനം ചെയ്ത കാതൽ കൊണ്ടേ എന്ന ചിത്രത്തിലൂടെയാണ് നടി തമിഴ് സിനിമയിൽ എത്തിയത്. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ആദ്യ ചിത്രത്തിൽ തന്നെ സോണിയ ശരിയ്ക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് പുറത്തിറങ്ങിയ സെൽവരാഘവൻ ചിത്രമായ പുതുപേട്ടൈ, റെയിൻബോ കോളനി എന്നീ ചിത്രങ്ങളിലും സോണിയ ആയിരുന്നു നായിക.

     പ്രണയവും വേർ പിരിയലും

    പ്രണയവും വേർ പിരിയലും

    സിനിമയിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇതിനെ തുടർന്ന് 2006 ൽ ഇരുവരും വിവാഹിതരായി. എന്നാൽ ഇവരുടെ ദാമ്പത്യ ജീവിതത്തിന് നാല് വർഷത്തെ ദൈർഘ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. നാല് വർഷത്തിനു ശേഷം ഇവർ ബന്ധം വേർ പിരിഞ്ഞു. എന്നാൽ‌ തന്റെ കരിയറിൽ സേൽവരാഘവൻ നൽകിയ അവസരങ്ങളിൽ താരം നന്ദി അറിയിക്കുകയാണ്. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് പറഞ്ഞത്.

     ആളുകൾ ഇപ്പോഴും  ഓർമിക്കുന്നു

    ആളുകൾ ഇപ്പോഴും ഓർമിക്കുന്നു

    വർഷങ്ങൾ എത്ര കടന്നു പോയിട്ടും സെൽവരാഘവൻ നൽകിയ കഥപാത്രങ്ങളിലൂടെയാണ് ആളുകൾ ഇപ്പോഴും തന്നെ ഓർമിക്കുന്നതെന്ന് സോണിയ പറഞ്ഞു. തന്റെ ജീവിതത്തിലെ കർക്കശക്കാരനായ നല്ലൊരു അധ്യാപകനായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. സെറ്റിൽ വേഗം ദേഷ്യപ്പെടുന്ന കൂട്ടത്തിലുളള ആളാണ് അദ്ദേഹം. സീൻ വിചാരിക്കുന്ന ടേക്കിനുളളിൽ ശരിയാക്കിയില്ലെങ്കിൽ ചീത്ത പറയുമായിരുന്നു.

      ആദ്യ ചിത്രത്തിലെ   കഷ്ടപ്പാട്

    ആദ്യ ചിത്രത്തിലെ കഷ്ടപ്പാട്

    ഒറ്റ ടേക്കിൽ ഓക്കെയാക്കണമെന്നുള്ള അദ്ദേഹത്തിന് നിർബന്ധമുളള കാര്യമായിരുന്നു. ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിയ്ക്ക് ഭാഷ പോലും വശമില്ലായിരുന്നു. റെയിൻബോ കോളനിയിലെ രണ്ടു പേജു നീളമുളള ഡയലോഗ് ഒറ്റ ടേക്കിൽ ശരിയാക്കണമെന്ന് എന്നോട് പറഞ്ഞു. ഭാഷപോലും അറിയാത്ത എനിയ്ക്ക് ഒരു ഇളവും തന്നില്ല. എത്രസമയം വേണമെങ്കിലും എടുത്തു പഠിച്ചോളു പക്ഷെ ഒറ്റടേക്കിൽ സംഗതി ഓക്കെയാകണമെന്ന് അദ്ദേഹം പറ‍ഞ്ഞു. ഏറെ കഷ്ടപ്പെട്ടാണ് അത് താൻ പഠിച്ചത്. അത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്നാണെന്ന് സോണിയ പറഞ്ഞു.

       അദ്ദേഹം ചീത്ത പറയുമായിരുന്നു

    അദ്ദേഹം ചീത്ത പറയുമായിരുന്നു

    എന്നെ അഭിനയിക്കാൻ പഠിപ്പിച്ചത് സെൽവരാഘവനാണ്. തമഴ് സിനിമയിലേയ്ക്ക് വരുമ്പോൾ എനിയ്ക്ക് ഭാഷ അറിയില്ലായിരുന്നു. ഒന്നിൽ കൂടുതൽ ടേക്ക് എടുക്കേണ്ടി വന്നൽ അദ്ദേഹം നന്നായി ചീത്ത പറയുമായിരുന്നു. കൂടാതെ സിനിമ ഷൂട്ട് നടക്കുമ്പോൾ അദ്ദേഹം അധികം സംസാരിക്കാറു പോലും ഇല്ലായിരുന്നെന്നും സോണി പറഞ്ഞു.

    English summary
    sonia-agarwal says her ex husband
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X