അത്ര കഠിനമായി വര്‍ക്കൗട്ട് ചെയ്തിരുന്നു, സൂര്യയുടെ പത്തൊന്‍പത് വയസ്സുള്ള ഗെറ്റപ്പിനെ കുറിച്ച് അപർണ

ഈ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് സൂര്യ- അപർണ ബാലമുരളി പ്രധാന വേഷത്തിലെത്തിയ സുധാ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്രു. ഒ ടി ടി റിലീസായി എത്തിയ ചിത്രം കോളിവുഡിൽ മാത്രമല്ല മലയാളത്തിലും ടോളിവുഡിലുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യയ്ക്കൊപ്പം തന്നെ അപർണ്ണയെ തേടിയും അഭിനന്ദനം എത്തിയിരുന്നു. ബൊമ്മി എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തിൽ അവതരിപ്പിച്ചത്. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

surya,Aparna Balamurali

ഇപ്പോഴിത ചിത്രത്തിന് വേണ്ടി സൂര്യ എടുത്ത എഫേർട്ടിനെ കുറിച്ച് അപർണ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൽ സൂര്യയുടെ പത്തൊന്‍പത് വയസ്സുള്ള ഗെറ്റപ്പ് ആ നടന്റെ ആത്മ സമര്‍പ്പണത്തിന്റെ ഫലമാണെന്ന് നടി പറയുന്നു. അപർണ്ണയുടെ വാക്കുകൾ ചുവടെ.

എനിക്ക് തോന്നുന്നു സെറ്റിലെ എല്ലാ നിമിഷങ്ങളിലും അദ്ദേഹം നെടുമാരന്‍ എന്ന ആ കഥാപാത്രമായി തന്നെയായിരുന്നു നില്‍ക്കുന്നതെന്ന്. ഏതു രംഗം ചെയ്യുമ്പോഴും അദ്ദേഹം ആ കഥാപാത്രത്തിന്റെ വേദനയും നിസഹായതയും ഉള്‍ക്കൊണ്ടിരുന്നു. എടുത്തു പറയുകയാണെങ്കില്‍ ക്ലൈമാക്സ് സീനാണ് എനിക്ക് ഏറ്റവും കണ്ണു നിറയുന്നതായി തോന്നിയത്. സിനിമയില്‍ മാരന്റെ പത്തൊന്‍പത് വയസ്സുള്ള ഗെറ്റപ്പും ഉണ്ട്. അതിനു വേണ്ടി സൂര്യ സാര്‍ അത്ര കഠിനമായിട്ടാണ് വര്‍ക്കൗട്ട്‌ ചെയ്തത്.

ഡയറ്റിംഗും വര്‍ക്കൗട്ടുമൊക്കെ പൊതു ജീവിതത്തില്‍ കുറവാണാെന്നു അപർണ പറയുന്നു. കുറച്ചു മടിയുണ്ട്. ഇഷ്ട ഭക്ഷണമൊക്കെ നന്നായി കഴിക്കാറുണ്ട്. മുന്‍പ് ഞാന്‍ ജിമ്മില്‍ കിക്ക് ബോക്സിംഗിന് ചേര്‍ന്നിരുന്നു. ഇപ്പോള്‍ പതിവായി യോഗ ചെയ്യുന്നുണ്ടെന്നും അപർണ പറയുന്നു,

ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഉർവശിയും മാരനാകാനുളള സൂര്യയുടെ തയ്യാറെടുപ്പുകളെ കുറിച്ച് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് വളരെ കുറച്ച് ഭക്ഷണം മാത്രമായിരുന്നു സൂര്യ കഴിച്ചിരുന്നത്. എല്ലാവരോടും സ്നേഹത്തോടൊയും ആദരവോടെയും വിനയത്തോടേയും സംസാരിക്കുന്ന വ്യക്തിയാണെന്നും ഉർവശി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബജറ്റ് എയർ ലൈനുകൾക്ക് ഇന്ത്യയിൽ തുടക്കം കുറിച്ച ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിത കഥ പറഞ്ഞ ചിത്രത്തിൽ സൂര്യയെ കൂടാതെ അപർണ ബാലമുരളി, ഉർവശി, മോഹൻ ബാബു, പരേഷ് റാവൽ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്

അമല പോളിന്റെ പുതിയ ചിത്രം വൈറലാകുന്നു

Read more about: surya aparna balamurali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X