മമ്മൂട്ടിയും മോഹന്‍ലാലും മഹാനടന്മാര്‍, ദുല്‍ഖറാണ് ഇഷ്ടതാരം,മനസുതുറന്ന് സുരറെെ പോട്രു സംവിധായിക
ഇരുതി സുട്ര്, സുരരൈ പോട്രു എന്നീ സിനിമകളിലൂടെ തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് സുധ കൊങ്കാര. നടിപ്പിന്‍ നായകന്‍ സൂര്യയെ നായകനാക്കിയുളള സുരരൈ പോട്രു വിജയകരമായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. ഏയര്‍ഡെക്കാന്‍ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിത കഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ആദ്യദിനം ലഭിച്ചത്. താരങ്ങളുടെ പ്രകടനത്തിനൊപ്പം സുധ കൊങ്കാരയുടെ സംവിധാന മികവിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചിരുന്നത്
Recommended Video
അതേസമയം റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമകളോടുളള ഇഷ്ടം സുധ കൊങ്കാര പങ്കുവെച്ചിരുന്നു. മലയാളത്തിലെ ഇഷ്ടതാരം ദുല്‍ഖര്‍ സല്‍മാനാണെന്ന് സംവിധായിക പറയുന്നു. ഇതിനുളള കാരണവും അവര്‍ പങ്കുവെച്ചു. മമ്മൂട്ടിയും മോഹന്‍ലാലും മഹാനടന്മാരാണ്. അവരുടെ ഒട്ടുമിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെയൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

മമ്മൂട്ടിയുടെ കൂടെവിടെ, യാത്ര, കാണാമറയത്ത് തുടങ്ങിയ ചിത്രങ്ങള്‍ എനിക്ക് ഒരുപാടിഷ്ടമാണ്. എന്നാല്‍ മോശമായ സിനിമയാണെങ്കിലും നൂറുശതമാനം ആത്മാര്‍ത്ഥതയോടെയാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ആ സമീപനമാണ് ദുല്‍ഖറിനെ എന്റെ ഫേവറൈറ്റ് ആക്കി മാറ്റിയത്, സുധ കൊങ്കാര പറയുന്നു. സുരരൈ പോട്രിലെ അപര്‍ണ ബാലമുരളിയുടെ പ്രകടനത്തെകുറിച്ചും സംവിധായിക മനസുതുറന്നു.

അസാമാന്യ വൈഭവമുളള അഭിനേതാവാണ് അപര്‍ണയെന്ന് സംവിധായിക പറയുന്നു. അവര്‍ അഭിനയിച്ച മഹേഷിന്റെ പ്രതികാരം എന്ന സിനിമ ഞാന്‍ കണ്ടിരുന്നു. അങ്ങനെയാണ് ഓഡീഷന് വിളിക്കുവാന്‍ തീരുമാനിച്ചത്. സിനിമയിലെ എറ്റവും പ്രയാസമുളള രംഗങ്ങളായിരുന്നു അപര്‍ണയ്ക്ക് നല്‍കിയത്. ട്രെയിനില്‍ ബന്ധുക്കള്‍ക്കൊപ്പം കലഹിക്കുന്ന രംഗവും പിന്നെ നെടുമാരനെ വിവാഹം കഴിക്കുവാന്‍ പറ്റില്ല എന്ന് പറയുന്ന രംഗവും.

എന്നെ അത്ഭുതപ്പെടുത്തികൊണ്ട് സംഭാഷണങ്ങള്‍ എല്ലാം അപര്‍ണ കൃത്യമായി പറഞ്ഞു. അതിന് ശേഷം പലരുടെയും ഓഡീഷന്‍ കഴിഞ്ഞെങ്കിലും ആരും അപര്‍ണയുടെ റേഞ്ചിനൊപ്പം എത്തിയിരുന്നില്ല, അങ്ങനെ എന്റെ സംവിധാന സഹായിയോട് ഞാന്‍ പറഞ്ഞു അപര്‍ണ പോതും. അഭിമുഖത്തില്‍ സുധ കൊങ്കാര പറഞ്ഞു.

അതേസമയം ആമസോണ്‍ പ്രൈം വഴിയായിരുന്നു സുരറൈ പോട്രു പ്രേക്ഷകരിലേക്ക് എത്തിയത്. ദീപാവലി റിലീസായി എത്തിയ ചിത്രം ആദ്യദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് എത്തിയത്. നെടുമാരന്‍ രാജാങ്കം എന്ന കഥാപാത്രമായി സൂര്യ എത്തിയ ചിത്രത്തില്‍ ഭാര്യ സുന്ദരി ബൊമ്മി നെടുമാരന്‍ എന്ന റോളിലാണ് അപര്‍ണ അഭിനയിച്ചത്.

ഇവര്‍ക്കൊപ്പം സൂര്യയുടെ അമ്മയുടെ വേഷത്തില്‍ അഭിനയിച്ച ഉര്‍വ്വശിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൂര്യയുടെ തന്നെ 2ഡി എന്റര്‍ടെയ്ന്‍മെന്റും സിഖ്യ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചത്. ഏട്ട് തോട്ടകള്‍, സര്‍വ്വം താളമയം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപര്‍ണ ബാലമുരളിയുടെതായി പുറത്തിറങ്ങിയ മൂന്നാമത്തെ തമിഴ് ചിത്രം കൂടിയായിരുന്നു സുരരൈ പോട്രൂ. ജിവി പ്രകാശ് കുമാറാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയത്. ചിത്രത്തിലെ പാട്ടുകളും റിലീസിന് മുന്‍പ് തരംഗമായിരുന്നു.


Click it and Unblock the Notifications