»   » പിള്ളാരെ വഴിതെറ്റിക്കുന്ന ടീച്ചര്‍ വരുന്നു

പിള്ളാരെ വഴിതെറ്റിക്കുന്ന ടീച്ചര്‍ വരുന്നു

Posted By:
Subscribe to Filmibeat Malayalam

കുട്ടികളെ വഴിതെറ്റിയ്ക്കുന്ന ടീച്ചര്‍ക്കെതിരെ പ്രതിഷേധം. ഇതേത് സ്‌കൂളിലെ ടീച്ചറാണെന്ന് തിരക്കേണ്ട., സോറി ടീച്ചറെന്ന സിനിമയ്‌ക്കെതിരെയാണ് പ്രതിഷേധമുയരുന്നത്.

Sorry Teacher

തെലുങ്കിലെ ഇക്കിളിപ്പടമായ സോറി ടീച്ചര്‍ തമിഴിലേക്ക് മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ ചൂടന്‍ പോസ്റ്ററുകളും പുറത്തുവന്നിട്ടുണ്ട്. പിള്ളാരെ വഴി തെറ്റിയ്ക്കുന്ന ടീച്ചര്‍ തന്നെയാണ് പോസ്റ്ററുകളില്‍ നിറയുന്നത്.

ആന്ധ്രയിലെ സാമൂഹിക പ്രവര്‍ത്തകരും അധ്യാപക സംഘടനകളുമാണ് പരാതിയുമായി ആദ്യംരംഗത്തെത്തിയത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷനും പരാതി ലഭിച്ചിരുന്നു.ആദ്യം ഐ ലവ് യു ടീച്ചര്‍ എന്ന പേരാണ് തീരുമാനിച്ചതെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് സോറി ടീച്ചറെന്നാക്കി മാറ്റുകയായിരുന്നു.

ഇനിയിപ്പോള്‍ തമിഴ്‌നാട്ടിലും സോറി ടീച്ചര്‍ വിവാദമഴിച്ചുവിടുമോയെന്നാണ് അറിയേണ്ടത്. തമിഴില്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിയ്ക്കുന്നത്. ശ്രീസത്യ സംവിധാനം ചെയ്ത സോറി ടീച്ചറിലെ നായകന്‍ ആര്യമാനാണ്. പിള്ളാരെ വഴിതെറ്റിയ്ക്കുന്ന ടീച്ചറായെത്തുന്നത് ഗ്ലാമര്‍താരം കാവ്യ സിങാണ്. ചിത്രം ഒക്ടോബര്‍ 26ന് തിയറ്ററുകളിലെത്തും.

English summary
The controversial Telugu soft-porn Sorry Teacher is now dubbed into Tamil and waiting for release
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam