എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട പുരുഷന്മാർ...!! വിവാഹ വേളയിൽ സൗന്ദര്യ രജനികാന്ത് തുറന്നു പറയുന്നു

അച്ഛനും മകനും വിശാഖനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടു സൗന്ദര്യ കുറിച്ചു.

താരകുടുംബത്തിലെ വിവാഹം പ്രേക്ഷകരുടെ ഇടയിൽ തന്നെ വലിയ ആഘോഷമാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ സന്തോഷത്തിനോടൊപ്പം പ്രേക്ഷകരും പങ്കുചേരാൻ ശ്രമിക്കാറുണ്ട്. ബോളിവുഡിലെ താര വിവാഹ മാമാങ്കങ്ങൾക്ക് ശേഷം മറ്റൊരു സെലിബ്രിററി വിവാഹത്തിന് വേദിയൊരുങ്ങുകയാണ്. ഇതാണ് ആഘോഷം ബോളിവുഡിലല്ല. അങ്ങ് കോളിവുഡിലാണ്.

ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട് തലൈവരായ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ഇളയമകൾ സൗന്ദര്യയുടെ വിവാഹാഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഫെബ്രുവരി 11 ന് ലീലാ പാലസിൽവെച്ചാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായിട്ടുളള പ്രീവെഡ്ഡിങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും സിനിമ കോളങ്ങളിലും വൈറലായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സൗന്ദര്യ രജനികാന്തിന്റെ ട്വീറ്റാണ്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട് പുരുഷന്മാരെ കുറിച്ചാണ് സൗന്ദര്യ ട്വീറ്റ് ചെയ്യുന്നത്.

 മകളുടെ കല്യാണത്തിന്  ആടിപ്പാടി രജനി

മകളുടെ കല്യാണത്തിന് ആടിപ്പാടി രജനി

വിവാഹത്തിന് മുന്നോടിയായി രജനിയുടെ പോയ്സ് ഗാർഡനിലെ വസതിയിൽ വെച്ചായിരുന്നു സൗന്ദര്യയുടെ പ്രീ വെഡ്ഡിങ് വാവഹ ചടങ്ങും മെഹന്ദി റിസപ്ഷനുമൊക്കെ നടന്നത്. ഇതിന്റ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.. പ്രീ വെഡ്ഡിങ് ചടങ്ങിലെ പ്രധാന ഹൈലൈറ്റ് രജനി തന്നെയായിരുന്നു. പേരക്കുട്ടികളോടൊപ്പം ആടിപ്പാടുന്ന രജനികാന്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒരു അച്ഛന്റെ ഉള്ളിലുള്ള സന്തോഷം രജനിയുടെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു.

ജീവിതത്തിലെ പ്രധാനപ്പെട്ട പുരുഷന്മാർ

ജീവിതത്തിലെ പ്രധാനപ്പെട്ട പുരുഷന്മാർ

സൗന്ദര്യയുടെ ട്വീറ്റ് ഇപ്പോൾ ചർച്ച വിഷയമായിരിക്കുകയാണ്. വിവാഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നു താരപുത്രിയുടെ ട്വീറ്റ്. പാർട്ടിക്കിടയിൽ പകർത്തിയ മകന്റേയും, അച്ഛന്റേയും വരൻ വിശാഖനോടൊപ്പമുളള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു താരപുത്രിയുടെ ട്വീറ്റ്. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട മൂന്ന് പുരുഷന്മാർ.. എന്റെ പ്രിയപ്പെട്ട അച്ഛൻ, എന്റെ മാലാഖ എന്റെ മകൻ, ഇപ്പോൾ നീയും എന്റെ വിശാഖൻ എന്നിങ്ങനെ സൗന്ദര്യ ട്വീറ്റ് ചെയ്തു.

  പേരക്കുട്ടികളോടൊപ്പമുള്ള  നൃത്തം

പേരക്കുട്ടികളോടൊപ്പമുള്ള നൃത്തം

സൗന്ദര്യയുടെ പ്രീ വെഡ്ഡിങ് വീഡിയോയിലെ പ്രധാന ഹൈലൈറ്റ് രജനിയുടെ നൃത്തമായിരുന്നു. ഒരുവൻ ഒരുവൻ മുതലാളി എന്ന ഗാനത്തിന് രജനിയും പേരുക്കുട്ടികളായ യാത്ര, ലിംഗ, വേദ് കൃഷ്ണ എന്നിവർക്കൊപ്പമായിരുന്നു തലൈവർ നൃത്തം ചെയ്ത്ത. രജനിയുടെ നൃത്തം ഇപ്പോൾ വൈറലായിട്ടുണ്ട്. മൂത്ത മകൾ ഐശ്വര്യയുടേയും നടൻ ധനുഷിന്റേയും മക്കളാണ്. ലിംഗയും, യാത്രയും, വേദ് കൃഷ്ണ സൗന്ദര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ്.

 രജനിയുടെ കുടുംബത്തിലേയ്ക്ക് മറ്റൊരു താരം കൂടി

രജനിയുടെ കുടുംബത്തിലേയ്ക്ക് മറ്റൊരു താരം കൂടി

സൗന്ദര്യയുടെ മാത്രമല്ല വിശാഖന്റേയും രണ്ടാം വിവാഹമാണിത്. 2017ലായിരുന്നു സൗന്ദര്യയും രാംകുമാറും തമ്മിലുള്ള വിവാഹ ബന്ധം വേർപിരിഞ്ഞത്. ഇതിന ശേഷം രണ്ട് വർഷങ്ങൾക്ക് ശേ‌ഷമാണ് വിശാഖനുമായുളള വിവാഹം നടക്കുന്നത്.വ്യവസായിയായ ആശ്വൻ രാംകുമാറുമായുളള ആദ്യ വിവാഹത്തിൽ ഇവർക്ക് 5 വയസ്സുള്ള ഒരു മകനുണ്ട്. ബിസിനസ്സ്മാൻ എന്നതിലുപരി സിനിമാ താരം കൂടിയാണ് വിശാഖൻ. ഇതോടെ രജനിയുടെ കുടുംബത്തിലേയ്ക്ക് മറ്റൊരു താരം കൂടി എത്തുകയാണ്.

😍 #Rajinikanth ❤️

A post shared by Happy Sharing By Dks (@happysharingbydks) on

😍 Dad's Love 😍 #SoundaryaRajinikanth ❤️

A post shared by Happy Sharing By Dks (@happysharingbydks) on

😍 #Rajinikanth ❤️

A post shared by Happy Sharing By Dks (@happysharingbydks) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X