സൗന്ദര്യയുടെ വിവാഹത്തിന് മുന്നോടിയായി രജനിയും കുടുംബവും തിരുപ്പതിയില്‍! വരന്‍ ആരെന്നറിയുമോ? കാണൂ!

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ പെട്ടയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വ്യാഴാഴ്ചയാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. അതിന് പിന്നാലെ തന്നെ കുടുംബത്തില്‍ മറ്റൊരു ചടങ്ങും അരങ്ങേറുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സൗന്ദര്യ രജനീകാന്തിന്‍രെ വിവാഹത്തോടനുബന്ധിച്ച് സകുടുംബം രജനീകാന്ത് തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. തിങ്കളാഴ്ച രാവിലെ നടന്ന പ്രത്യേക പൂജയില്‍ പങ്കെടുത്ത കുടുംബം താരപുത്രിയുടെ വിവാഹ കത്തും ക്ഷേത്രത്തില്‍ സമര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനായ വിശാഖനാണ് സൗന്ദര്യയെ ജീവിതസഖിയാക്കുന്നത്. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെയാണ് വിശാഖന്‍ സിനിമയില്‍ അരങ്ങേറിയത്. യുവനടനുമായുള്ള വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് താരപുത്രി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇരുവരുടേയും രണ്ടാമത്തെ വിവാഹമാണിത്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു ആദ്യത്തെ വിവാഹം. 2017ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. 5 വയസ്സുകാരനായ മകനുണ്ട് ഇവര്‍ക്ക്.

Soundarya

കൊച്ചടയാനിലൂടെയാണ് സൗന്ദര്യ തുടക്കം കുറിച്ചത്. വിചാരിച്ചത്ര വിജയമായിരുന്നില്ല ഈ സിനിമ. രജനീകാന്തായിരുന്നു ചിത്രത്തിലെ നായകന്‍. ധനുഷിനെ നായകനാക്കി വേലയില്ലാ പട്ടധാരി 2 എന്ന സിനിമ സംവിധാനം ചെയ്താണ് താരപുത്രി വീണ്ടുമെത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സോഫീസിലും വിജയമായിരുന്നു. പെട്ടയുടെ റിലീസിന് പിന്നാലെ താരപുത്രിയുടെ വിവാഹമാണെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X