മകനൊപ്പമുളള സൗന്ദര്യയുടെ സ്വിമ്മിങ് പൂള്‍ ചിത്രം! വിമര്‍ശനങ്ങള്‍ക്കൊടുവില്‍ പിന്‍വലിച്ച് സംവിധായിക

By Midhun Raj

കഴിഞ്ഞ ദിവസം രജനീകാന്തിന്റെ മകള്‍ സൗന്ദര്യ മകനൊപ്പം പങ്കുവെച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകന്‍ വേദ് കൃഷ്ണയ്‌ക്കൊപ്പം സ്വിമ്മിങ് പൂളില്‍ നിന്നെടുത്ത ഒരു ചിത്രമായിരുന്നു സംവിധായിക പുറത്തുവിട്ടിരുന്നത്. എന്നാല്‍ സ്വിമ്മിങ് പൂളില്‍ നിന്നുളള ചിത്രം പോസ്റ്റ് ചെയ്തതിന് വലിയ രീതിയിലുളള വിമര്‍ശനങ്ങളായിരുന്നു സൗന്ദര്യയ്‌ക്കെതിരെ വന്നത്.

ചെന്നൈയിലെ കൊടുംവരള്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു ഫോട്ടോയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ കൂടിയതോടെ സൗന്ദര്യ തന്നെ ഈ ചിത്രം പിന്‍വലിച്ചിരുന്നു. നല്ല ഉദ്ദേശത്തോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തതെന്ന് ട്വിറ്ററില്‍ സൗന്ദര്യ കുറിക്കുകയും ചെയ്തു.

soundarya rajinikanth

എന്നാല്‍ തമിഴ്‌നാട് നേരിടുന്ന വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിമര്‍ശനം ഉള്‍ക്കൊളളുന്നതായും താന്‍ പോസ്റ്റ് ചെയ്ത ചിത്രം നീക്കം ചെയ്തതായും സംവിധായിക ട്വിറ്റ് ചെയ്തു. നിലവില്‍ ചെന്നൈ നഗരമെല്ലാം കൊടും വരള്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്. മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ജലക്ഷാമമാണ് തമിഴ്നാട്ടിലുണ്ടായിരിക്കുന്നത്. ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ അടക്കമുളളവരെല്ലാം ചെന്നെെയിലെ ജലക്ഷാമത്തെക്കുറിച്ച് ലോകത്തെ അറിയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X