»   » സ്റ്റൈല്‍ മന്നന്‍റെ ഇളയപുത്രി സൗന്ദര്യ രജനീകാന്തും വിവാഹ മോചനത്തിലേക്ക് ?

സ്റ്റൈല്‍ മന്നന്‍റെ ഇളയപുത്രി സൗന്ദര്യ രജനീകാന്തും വിവാഹ മോചനത്തിലേക്ക് ?

Posted By: Nihara
Subscribe to Filmibeat Malayalam

രജനീകാന്തിന്റെ ഇളയ പുത്രി സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും തമ്മില്‍ വേര്‍പിരിയുന്നു. ആറു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2010 ലാണ് സൗന്ദര്യയും അശ്വിന്‍ രാംകുമാറും വിവാഹിതരായത്. 

വിവാഹ മോചനം ആവശ്യപ്പെട്ട് സെപ്റ്റംബറില്‍ സൗന്ദര്യ ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിച്ചപ്പോള്‍ പിരിയാന്‍ ഒരുക്കമാണെന്ന് അശ്വിനും അറിയിച്ചതോടെ സംയുക്ത ഹര്‍ജിയായി പരിഗണിക്കുകയായിരുന്നു.

വിവാഹ മോചനത്തിന് ഹര്‍ജി

2016 സെപ്റ്റംബറിലാണ് വിവാഹ മോചനം ആവശ്യപ്പെട്ട് ചെന്നൈ കുടുംബ കോടതിയില്‍ സൗന്ദര്യ ഹര്‍ജി നല്‍കിയത്. വെള്ളിയാഴ്ച കോടതി ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ പിരിയാന്‍ ഒരുക്കമാണെന്ന് അശ്വിന്‍ രാംകുമാറും അറിയിച്ചു.

വിവാഹമോചനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു

ട്വിറ്ററിലൂടെയാണ് സൗന്ദര്യ വിവാഹ മോചനത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്.

ആറു വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്നു

ചെന്നൈയിലെ വ്യവസായിയായ അശ്വിന്‍ രാംകുമാറും സൗന്ദര്യയും വിവാഹിതരായിട്ട് ആറു വര്‍ഷമായി. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ഒരു വയസ്സുള്ള മകനുണ്ട്.

അകല്‍ച്ച തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി

ഏറെനാളായി ഇരുവരം അകന്നു കഴിയുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയെത്തിയ രജനീകാന്ത് ഇവര്‍ക്കൊപ്പം താമസിച്ച് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല.

English summary
Soundarya and Ashwin Ramkumar tied the knot at a grand wedding ceremony in 2010 which was attended by the who's who of the film, politics, and business world. They have a one-year-old son, Ved.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam