മുഹൂർത്തം അടുക്കുന്നു, മകൻ മണ്ഡപത്തിലേക്ക് വരാതെ താലി കെട്ടില്ലെന്ന വാശിയിൽ വിശാഖൻ, പിന്നീട് സംഭവിച്ചത്..!

മൂത്ത സഹോദരി ഐശ്വര്യയുമായി താരതമ്യപ്പെടുത്തുമ്പോൾ സൗന്ദര്യ രജിനികാന്ത് സ്പോട്ട് ലൈറ്റിൽ നിന്ന് അകന്ന് നിൽക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നതിലും പേഴ്സണൽ ലൈഫ് പൊതുയിടത്ത് പങ്കുവെക്കുമ്പോഴും താരപുത്രി അതീവ ശ്രദ്ധ പുലർത്താറുണ്ട്. വിരളമായി മാത്രമെ കുടുംബത്തെ കുറിച്ച് സൗന്ദര്യ അഭിമുഖങ്ങളിൽ സംസാരിക്കാറുള്ളു. സംവിധായിക മാത്രമല്ല സൗന്ദര്യ ഒരു പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനറുമാണ്.

18 വർഷത്തെ സിനിമാ ജീവിത്തതിനിടെ പതിമൂന്നിൽ അധികം സിനിമകളിൽ അവർ പ്രവർത്തിച്ചിട്ടുണ്ട്. സൗന്ദര്യ രജിനികാന്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പറയുകയാണെങ്കിൽ അവർ രണ്ടുതവണ വിവാഹിതയായിട്ടുണ്ട്. 2010ൽ പ്രശസ്ത വ്യവസായി അശ്വിൻ രാംകുമാറുമായി ആയിരുന്നു അവരുടെ ആദ്യ വിവാഹം. ശേഷം ഇരുവർക്കും ഒരു മകൻ പിറന്നു.

Soundarya Rajinikanth

പക്ഷെ 2017ൽ ഇരുവരും വേർപിരിഞ്ഞു. മകന്റെ സംരക്ഷണം സൗന്ദര്യ ഏറ്റെടുത്തു. പിന്നീട് രണ്ട് വർഷത്തിനുശേഷം സൗന്ദര്യ വീണ്ടും വിവാഹിതയായി. നടനും വ്യവസായിയുമായ വിശാഖൻ വനങ്കാമുടിയാണ് താരപുത്രിയെ താലി ചാർത്തിയത്. ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ നടന്ന വിവാഹം താരനിബിഢമായിരുന്നു.

ഇപ്പോഴിതാ മുഹൂർത്തം അടുത്ത സമയത്ത് നടന്ന മറക്കാനാവാത്ത അനുഭവം വെളിപ്പെടുത്തുകയാണ് സൗന്ദര്യ. വിത്ത് ലവ് സിനിമയുടെ പ്രമോഷനായി നൽകിയ അഭിമുഖത്തിലാണ് ഭർത്താവിനെ കുറിച്ച് സൗന്ദര്യ വാചാലയായത്. ആ നിമിഷം എനിക്കിപ്പോഴും ഓര്‍മയുണ്ട്. മുഹൂര്‍ത്തത്തിനുള്ള സമയം അടുത്തുകൊണ്ടേയിരിക്കുന്നു. പക്ഷെ മണ്ഡപത്തിലേക്ക് അപ്പോഴും എന്റെ മകന്‍ എത്തിയിരുന്നില്ല.

മുഹൂര്‍ത്തം അടുക്കുന്നു മോന്‍ എവിടെ എന്ന് ഞാന്‍ ചേച്ചി ഐശ്വര്യയോട് ചോദിക്കുന്നുണ്ട്. അതങ്ങനെ അവിടെ നടന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് ടെന്‍ഷനും. അപ്പോള്‍ വിശാഖൻ എന്നോട് പറഞ്ഞു... വേദ് മോന്‍ വരാതെ ഞാന്‍ താലികെട്ടില്ലെന്ന്. ആ ഒരു നിമിഷം എനിക്ക് വല്ലാത്ത അഭിമാനം തോന്നി. അതായിരുന്നു ഒരു ഫാമിലി എന്ന നിലയിലുള്ള ഞങ്ങളുടെ ശരിക്കുള്ള തുടക്കം.

ആ ഒരു കാര്യത്തില്‍ വിശാഖൻ വളരെ അധികം ഉത്സാഹവും സന്തോഷവും ഉണ്ടായിരുന്നു. മക്കൾ എല്ലാം പെട്ടന്ന് മനസിലാക്കും. അവരുടെ അടുത്ത് നമുക്ക് കള്ളം പറയാനും പറ്റില്ല. ഒന്നും മറച്ചുവയ്ക്കാനും സാധിക്കില്ല. നമ്മുടെ എനര്‍ജി മക്കള്‍ക്ക് സെന്‍സ് ചെയ്യാനായി സാധിക്കും. വിശാഖിനൊപ്പം നേരത്തെ തന്നെ വേദ് വളരെ കംഫർട്ടബിളായിരുന്നു.

Soundarya Rajinikanth

ഞങ്ങള്‍ പരസ്പരം നോക്കിക്കൊണ്ട് ഞാന്‍ ചേച്ചിയെ നോക്കി കറക്ട് ആ സമയത്ത് ഡോര്‍ തുറന്നു. വേദ് മോന്‍ മണ്ഡപത്തിലേക്ക് വരികയും ചെയ്തു. മോന്‍ വേദിയിലേക്ക് വന്ന് ഞങ്ങളുടെ അടുത്ത് ഇരുന്നതിന് ശേഷമാണ് വിശാഖന്‍ എന്റെ കഴുത്തില്‍ താലി കെട്ടിയത് സൗന്ദര്യ പറഞ്ഞു. വീർ എന്നൊരു മകൻ കൂടി സൗന്ദര്യയ്ക്ക് ഇപ്പോഴുണ്ട്. വേദിനേയും വീറിനേയും പോലെ തന്നെയാണ് യാത്രയും ലിം​ഗയും തനിക്കെന്നും സൗന്ദര്യ പറഞ്ഞു.

യാത്രയും ലിം​ഗയും വേദും വീറും... നാല് പേരും എന്റെ മക്കളാണ്. കുട്ടിക്കാലത്ത് ഞാനും ചേച്ചിയുമാണ് വീട് ഭരിച്ചിരുന്നത്. ഇന്ന് അപ്പയ്ക്ക് നാല് പേരക്കുട്ടികളുണ്ട്. അവർ ആൺകുട്ടികളായതുകൊണ്ട് വീട്ടിൽ പുരുഷന്മാരുടെ ആധിപത്യമാണ്. മാത്രമല്ല നാലുപേരും നാല് പ്രായക്കാരാണ് എന്നത് കൂടുതൽ മനോഹരമായി തോന്നുന്നു. യാത്രയ്ക്ക് പതിനെട്ട് വയസായി. ലിം​ഗയ്ക്ക് പതിനഞ്ചാണ് പ്രായം.

എന്റെ മൂത്തമകൻ വേദിന് പത്ത് വയസായി. വീറിന് അടുത്തിടെയാണ് മൂന്ന് വയസായത്. പേരക്കുട്ടികളെല്ലാം വ്യത്യസ്ത പ്രായക്കാരായതുകൊണ്ട് തന്നെ അപ്പയ്ക്കും അമ്മയ്ക്കും അതൊരു കൗതുകമാണ്. യാത്രയും ലിം​ഗയും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഏത് സാഹചര്യത്തിലും ഞാൻ അവർക്കൊപ്പം നിൽക്കും സൗന്ദര്യ പറഞ്ഞു.

More from Filmibeat

Read more about: soundarya rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X