For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ-ധനുഷ് വേർപിരിയലിൽ അസ്വസ്ഥരായ രജനികാന്ത് കുടുംബത്തിലേക്ക് സന്തോഷ വാർത്ത

  |

  നാല് പതിറ്റാണ്ടായി തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ സൂപ്പർസ്റ്റാറാണ് നടൻ രജനികാന്ത്. തൊണ്ണൂറുകളിൽ രജനി അഭിനയിച്ച മന്നൻ, മുത്തു, ബാഷ പടയപ്പ തുടങ്ങിയവ ആരാധകർ ആഘോഷമാക്കിയ ചിത്രങ്ങളാണ്. തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിൽ രജനി അഭിനയിച്ചിട്ടുണ്ട്. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐ വി ശശി ചിത്രത്തിൽ കമൽഹാസനൊപ്പം കമറുദ്ദീൻ എന്ന വില്ലനായി അഭിനയിച്ചു. അതുപോലെ ഗർജ്ജനം എന്ന മലയാള ചിത്രത്തിലും നായകവേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

  രജനികാന്തിൻ്റെ മക്കളാണ് ഐശ്വര്യയും സൗന്ദര്യയും. സിനിമാ സംവിധായക, നർത്തകി, എന്നീ നിലകളിൽ പ്രശസ്തയാണ് ഐശ്വര്യ. സൗന്ദര്യയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ രജനികാന്തിൻ്റെ കുടുംബം വാർത്തകളിൽ ഇടം നേടിയിരുന്നു. താരത്തിൻ്റെ മൂത്ത മകൾ ഐശ്വര്യയും മരുമകൻ ധനുഷും തമ്മിലെ ദാമ്പത്യജീവിതം അവസാനിപ്പിച്ചു എന്ന വാർത്തകൾ പുറത്ത് വന്നതോടെയാണ് രജനിയുടെ കുടംബം വാർത്തകളിൽ ഇടം നേടിയത്. ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെയാണ് വേർപിരിയാൻ പോകുന്നു എന്ന കാര്യം അറിയിച്ചത്.

  വാർത്ത കേട്ട് ആരാധകർ നിരാശരായി, ഐശ്വര്യയുടെയും ധനുഷിന്റെയും വേർപിരിയൽ 'കുടുംബ വഴക്ക്' ആയാണ് ധനുഷിന്റെ പിതാവ് കസ്തൂരി രാജ വിലയിരുത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ, ഐശ്വര്യയുടെയും ധനുഷിന്റെയും വേർപിരിയാനുള്ള തീരുമാനം രജനികാന്തിനെ വല്ലാതെ ബാധിച്ചുവെന്നും വാർത്തകൾ ഉണ്ട്. മകളുടെ വേർപിരിയൽ രജനിയെ അതീവ ദുഃഖിതനാക്കിയെന്നും വേർപിരിയാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹം ഐശ്വര്യയോട് അഭ്യർത്ഥിച്ചതുമായാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ട്.

  ഇരുവരേയും അനുനയിപ്പിക്കാൻ ധനുഷിന്റെ കുടുംബം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പറയപ്പെടുന്നു. 2004 -ലാണ് ഐശ്വര്യയും ധനുഷും തമ്മിൽ വിവാഹിതരാകുന്നത്. ഇരുവർക്കും യാത്ര, ലിംഗ എന്നീ രണ്ട് മക്കളുണ്ട്.

  Also Read: ചോദിച്ചാല്‍ താല്‍പര്യമുണ്ടെങ്കില്‍ കാമത്തിന് വേണ്ടി പ്രണയം നടിക്കേണ്ട; ആദ്യ പ്രണയം ഡിഗ്രി കാലത്ത്: ജാനകി

  ഐശ്വരിയുടേയും ധനുഷിൻ്റെയും വേർപിരിയലിൽ വിഷമിച്ചിരിക്കുന്ന രജനികാന്ത് കുടുംബത്തിലേക്ക് പുതിയ സന്തോഷ വാർത്തകൾ എത്തിയിരിക്കുകയാണ്. രജനീകാന്തിൻ്റെ രണ്ടാമത്തെ മകള‍ായ സൗന്ദര്യയുടെ ഡെലിവറി ഡേറ്റ് തീരുമാനിച്ചു എന്ന വാർത്തകളാണ് വരുന്നത്. വിഷമങ്ങളെ മാറ്റിവെച്ച് കുഞ്ഞതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾക്കുള്ള സമയമാണിത്. 2010 ലായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. അശ്വിൻ രാംകുമാറാണ് ഭർത്താവ്. ഇതിൽ ഇവർക്കൊരു മകനുണ്ട്. വേദ് എന്നാണ് പേര്. 2010 മുതൽ 2017 വരെയായിരുന്നു ഇവരുടെ ദാമ്പത്യം നീണ്ട് നിന്നത്.

  Also Read: പതിനെട്ട് വയസില്‍ വിവാഹിതയായി; ഇപ്പോള്‍ 8 വര്‍ഷം കഴിഞ്ഞു, ദാമ്പത്യത്തെ കുറിച്ച് സീരിയല്‍ നടി മരിയ പ്രിൻസ്

  പിന്നീട് 2019 ൽ നടൻ വിശാഗൻ വനങ്ങാമുടിയെ വിവാഹം കഴിച്ചു. നടനൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സൗന്ദര്യയിപ്പോൾ. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കുടുംബത്തിലേക്ക് ഒരതിഥി കൂടി വരുന്നുണ്ടെന്നുള്ള വിവരം പുറത്തറിഞ്ഞത്. അടുത്തിടെ നടത്തിയ ബേബി ഷവർ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.

  സൗന്ദര്യയുടെ പ്രസവ ഡേറ്റ് ഒക്ടോബറിലാണ് ഡോക്ടർമാർ നൽകിയതെന്നും ഐശ്വര്യ-ധനുഷ് വേർപിരിയലിൽ അസ്വസ്ഥരായ രജനികാന്ത് കുടുംബം പുതിയ വരവിൽ സന്തോഷത്തിലാണെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. നാലാം തവണയും മുത്തച്ഛനാകാൻ ഒരുങ്ങുകയാണ് രജനികാന്ത്. പുതിയ അതിഥിയെ വരവേൽക്കാനായി കുടുംബം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പറയപ്പെടുന്നു.

  Also Read: 'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ', 'കൊഞ്ചാനും കൊഞ്ചിക്കാനും ഇവൾ മാത്രമേ എനിക്കുള്ളൂ'; ജി വേണു​ഗോപാൽ!

  സൺ പിക്ച്ചേസിൽ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ' ആണ് രജനികാന്തിൻ്റെ പുതിയ ചിത്രം. രജനികാന്തിന്റെ 169-ാമത്തെ ചിത്രം കൂടിയാണ് 'ജയിലർ'. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ കന്നഡ നടൻ ശിവരാജ്കുമാറും അവതരിപ്പിക്കുന്നു. മുഴുനീള ആക്ഷൻ ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

  Read more about: rajinikanth
  English summary
  Soundarya Rajinikanth Pregnant For The Second Time? Rajinikanth To Become A Grandfather Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X