രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ പ്രീ വെഡ്ഡിങ് റിസപ്ഷന്‍ നടന്നു! വൈറലായി ചിത്രങ്ങള്‍! കാണൂ
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ പ്രീ വെഡ്ഡിംഗ് റിസപ്ഷന്‍ ചെന്നെെയില്‍ നടന്നു. ലളിതമായി നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പ്രീ വെഡ്ഡിങ് റിസ്പഷന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നടനും ബിസിനസുകാരനുമായ വിശാഖന്‍ വനങ്കമുടിയാണ് സൗന്ദര്യ രജനീകാന്തിന്റെ വരന്‍. വ്യവസായിയായ വനങ്കമുടിയുടെ മകനാണ് വിശാഖന്‍.
ചെന്നൈയിലെ രാഘവേന്ദ്ര മണ്ഡപത്തില്‍ വെച്ചായിരുന്നു റിസപ്ഷന്‍ നടന്നത്. ഫെബ്രുവരി പതിനൊന്നിനാണ് ഇവരുടെ വിവാഹം നടക്കുക. ചെന്നൈയില്‍ രജനികാന്തിന്റെ പോയസ് ഗാര്‍ഡന്‍ വസന്തിയില്‍ നടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക. വിവാഹത്തിന് ശേഷമുളള പോസ്റ്റ് വെഡ്ഡിങ് റിസപ്ഷന്‍ ഫെബ്രുവരി 12ന് നടക്കും.

രജനീകാന്തിന്റെ രണ്ടാമത്തെ മകളാണ് സൗന്ദര്യ രജനീകാന്ത്, അശ്വിന്‍ റാം കുമാര്‍ എന്ന വ്യവസായിയുമായിട്ടാണ് സൗന്ദര്യയുടെ ആദ്യ വിവാഹം നടന്നത്. എന്നാല്‍ പിന്നീട് ഇരുവരും വിവാഹ മോചനം നേടുകയായിരുന്നു. ആദ്യ വിവാഹത്തില്‍ അഞ്ച് വയസുളള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്.
കൊച്ചൈടയാന്‍ എന്ന ചിത്രമായിരുന്നു സൗന്ദര്യ ആദ്യമായി സംവിധാനം ചെയ്തത്. ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും രണ്ടാമതൊരുക്കിയ വി ഐപി 2 തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.


Click it and Unblock the Notifications











