മഹാനായൊരു മനുഷ്യന്‍, ഒരേയൊരു രാജാവ്! വൈറലായി സൗന്ദര്യ രജനീകാന്തിന്റെ ട്വീറ്റ്

By Midhun

രജനികാന്ത് ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. കരിയറിന്റെ തുടക്കകാലത്ത് അഭിനയപ്രാധാന്യമുളള വേഷങ്ങളിലൂടെയായിരുന്നു അദ്ദേഹം കൂടുതലായും ശ്രദ്ധിക്കപ്പെട്ടിരുന്നത്. മാസ് ഹീറോ പരിവേഷമുളള കഥാപാത്രങ്ങള്‍ കൂടുതലായി ചെയ്തായിരുന്നു അദ്ദേഹത്തിന്റെ താരമൂല്യം ഉയര്‍ന്നിരുന്നത്.

ഇന്ത്യയിലെന്ന പോലെ വിദേശത്തും മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. രജനിക്കൊപ്പം തന്നെ മകളായ സൗന്ദര്യയും സിനിമാ രംഗത്ത് കഴിവു തെളിയിച്ചിരുന്നു. സംവിധായികയായിട്ടായിരുന്നു സൗന്ദര്യ സിനിമയില്‍ തിളങ്ങിയിരുന്നത്. രജനികാന്തിനെ തന്നെ നായകനാക്കിയൊരുക്കിയ കൊച്ചടൈയാന്‍ എന്ന ചിത്രമായിരുന്നു സൗന്ദര്യ ആദ്യമായി സംവിധാനം ചെയ്തിരുന്നത്.

rajinikanth-soundarya

ആനിമേഷന്‍ ചിത്രമായി ഒരുക്കിയ കൊച്ചടൈയാനില്‍ ചരിത്ര കഥാപാത്രമായിട്ടായിരുന്നു രജനി എത്തിയിരുന്നത്. ഇന്ത്യന്‍ സിനിമാ രംഗത്ത് മേക്കിങ്ങ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കൊച്ചടൈയാന്‍. സൗന്ദര്യയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിഐപി 2 എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ ഒരഭിമുഖത്തില്‍ പിതാവിന്റെ പിന്തുണയാണ് തന്റെ വിജയങ്ങള്‍ക്കെല്ലാം കാരണമെന്ന് സൗന്ദര്യ തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സിനിമാ ജീവിതം എന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൗന്ദര്യ പറഞ്ഞിരുന്നത്. ഇന്ന് ഫാദേഴ്‌സ് ഡേയില്‍ രജനിയെക്കുറിച്ച് സൗന്ദര്യ പോസ്റ്റ് ചെയ്‌തൊരു ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

rajinikanth-soundarya

രജനികാന്തിനെ രാജാവ് എന്ന് വാഴ്ത്തിയാണ് മകളും സംവിധായകയുമായ സൗന്ദര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. രജനിയുടെ ഒരു പഴയകാല ചിത്രം പങ്കുവെച്ചാണ് സൗന്ദര്യയുടെ ട്വീറ്റ് തുടങ്ങുന്നത്. 'എനിക്ക് അറിയാവുന്നതിലും വെച്ച് എറ്റവും മഹാനായ മനുഷ്യന്‍. ഒരേയൊരു രാജാവ്. പറയുന്നത് എന്താണോ അതിനനുസരിച്ച് ജീവിക്കുന്നയാള്‍. സത്യസന്ധത,ആത്മാര്‍ത്ഥ എന്നിവ മാത്രം അറിയുന്നയാള്‍,ഈ രാജാവിന്റെ മകളായി ജനിച്ചതില്‍ എല്ലായ്‌പ്പോഴും ഞാന്‍ അഭിമാനിക്കുന്നു. അതെ ഞാനൊരു രാജകുമാരിയാണ്,സൗന്ദര്യ ട്വിറ്ററില്‍ കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X