നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്!! ഹൃദയസ്പർശിയായ സംഭവം വെളിപ്പെടുത്തി താരപുത്രി
തമിഴിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ആരാധകരാണ് രജനികാന്തിനുളളത്. ദേശം ഭാഷ ഭേദമില്ലാതെ എല്ലാവരും തലൈവരുടെ ആരാധകരാണ്. സിനിമയുടെ തലമുറ മാറിയിട്ടും ഇന്നും രജനി ചിത്രങ്ങൾ തിയേറ്ററുകളിൽ ആഘോഷം തന്നെയാണ്. ഇത്രയും പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന താരങ്ങൾ ഇന്ത്യൻ സിനിമയിൽ തന്നെ വിരളമാണ്. അന്നും ഇന്നും രജനി പ്രേക്ഷകരുടെ സ്വന്തം തലൈവർ തന്നെയാണ്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് രജനികാന്തിന്റെ മകളും ചലച്ചിത്ര സംവിധായകയുമായ സൗന്ദര്യ രജനികാന്ത് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ്. അച്ഛനും തങ്ങൾക്കും പ്രേക്ഷകർ നൽകുന്ന സ്നേഹത്തെ കുറിച്ചും പിന്തുണയെ കുറിച്ചുമായിരുന്നു സൗന്ദര്യയുടെ ഹൃദയ സ്പർശിയായ പോസ്റ്റ്. എട്ട് വർഷം മുൻപ് നടന്ന ഒരു സംഭവത്തെ കുറിച്ചും താരപുത്രി പങ്കുവെട്ടിട്ടുണ്ട്.

ചികിത്സയ്ക്കായി സിംഗപ്പൂരിൽ
രജനികാന്തിന് പ്രേക്ഷകർ നൽകുന്ന സ്നേഹവും ബഹുമാനവും എത്രത്തോളമാണെനന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും. എട്ട് വർഷം മുൻപത്തെ ഒരു ഹൃദയസ്പർശിയായ വീഡിയോയാണ് താര പുത്രി പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരുടെ ഈ സ്നേഹത്തിന് സൗന്ദര്യ നന്ദി അറിയിച്ചുമുണ്ട്. വർഷങ്ങൾക്ക് മുൻപ് സിംഗപ്പൂരിൽ നിന്ന് ചികിത്സ കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയ രജനിയെ സ്വീകാരിക്കാൻ എയർപോർട്ടിൽ തടിച്ചു കൂടിയ ജനങ്ങഴളുടെ വീഡിയോയായിരുന്നു ഇത്.

ദൈവത്തിന്റെ കുഞ്ഞ്
ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചതിനു ശേഷം താരപുത്രി ഇങ്ങനെ കുറിച്ചു. എന്നെന്നും ഒർത്തിരിക്കുന്ന ദിവസം. എട്ട് വർഷം മുൻപ് 13-7-11 ൽ സിംഗപ്പൂരിലെ ചികിത്സയ്ക്ക് ശേഷം അപ്പയേയും കൊണ്ട് ഞങ്ങൾ ചെന്നൈയിൽ എത്തിയ ദിവസം. അപ്പ... ശരിയ്ക്കും നിങ്ങൾ ദൈവത്തിന്റെ കുഞ്ഞാണ്.അപ്പയ്ക്കും ഞങ്ങളുടെ കുടുംബത്തിനും വേണ്ടി പ്രാർഥിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾ ഓരോർത്തർക്കും നന്ദി അറിയിക്കുന്നു- സൗന്ദര്യ കുറിച്ചു.

കടുത്ത ആശങ്കയിൽ ആരാധകർ
പനിയും കടുത്ത ശ്വാസമുട്ടുമായി രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു.2011 ൽ കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്നായിരുന്ന് ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു. തുടർന്ന് താരത്തെ വിദഗ്ദ ചികിത്സയ്ക്കായി സിംഗപ്പൂരിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇത് ആരാധകരെ കടുത്ത ആശങ്കയിലാഴ്ത്തുകയായിരുന്നു.

ആകാംക്ഷയോടെ പ്രേക്ഷകർ
തലൈവരുടെ ചിത്രത്തിനായി ഏറെ ആകാക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ 2.O യും പേട്ടയും സൂപ്പർ ഹിറ്റുകളായിരുന്നു. പേട്ടയുടെ വൻ വിജയത്തിനു ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദർബാർ. 2020 ലാകും ചിത്രം തിയേറ്ററുകളിൽ എത്തുക. എആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്.


Click it and Unblock the Notifications











