നിറവയറില്‍ സൗന്ദര്യയെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവ്; ഗര്‍ഭകാലത്തെ സന്തോഷത്തെ കുറിച്ച് രജനികാന്തിന്റെ മകള്‍
നടന്‍ രജനികാന്തിന്റെ കുടുംബവിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മൂത്തമകള്‍ ഐശ്വര്യ രജിനികാന്തും മരുമകന്‍ ധനുഷും ദാമ്പത്യ ജീവിതം പാതിവഴിയില്‍ അവസാനിപ്പിച്ചതാണ് പുതിയ വാര്‍ത്ത. ഇതിന് പിന്നാലെയാണ് ഇളയമകള്‍ സൗന്ദര്യ രജനികാന്ത് രണ്ടാമതും അമ്മയായെന്ന വിവരം വരുന്നത്.
കുഞ്ഞിനെ എടുത്ത് ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രം സൗന്ദര്യ തന്നെയാണ് പുറത്ത് വിടുന്നത്. ഇതോടെ താരപുത്രി അമ്മയായെന്ന വിവരം പുറംലോകം അറിഞ്ഞു. ഇപ്പോഴിതാ തന്റെ ഗര്‍ഭകാലത്തെ കുറിച്ച് പറയുന്ന സൗന്ദര്യയുടെ പുതിയ പോസ്റ്റാണ് വൈറലാവുന്നത്. നിറവയറിലിരിക്കുന്ന സൗന്ദര്യയെ ഭര്‍ത്താവ് വിശാഖന്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്നതാണ് ഫോട്ടോയിലുള്ളത്. ഒപ്പം തന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി പറയുകയാണ് സൗന്ദര്യ.

'വൈകിയാണെങ്കിലും വളരെ ഹൃദയസ്പര്‍ശിയായി നന്ദി പറയാനുള്ള പോസ്റ്റാണിത്. ഞങ്ങളുടെ വിലപ്പെട്ട നിമിഷങ്ങള്‍ പകര്‍ത്തിയ അമൃതയ്ക്ക് വളരെയധികം നന്ദി. നിങ്ങള്‍ ഞങ്ങളുടെ കൂടെ വളരെയധികം രസകരമായ രീതിയിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. എനിക്ക് നന്നായി മേക്കപ്പ് ചെയ്തതവര്‍ക്ക് നന്ദി.. നിങ്ങള്‍ വളരെ മികച്ചതാണ്.
വിശാഖന്റെ സ്‌റ്റൈലിങ് നടത്തിതിന് എന്റെ പ്രിയ സുഹൃത്ത് പല്ലവിയോട് സ്‌നേഹം. നിങ്ങള്‍ ജയിലര്‍ എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുന്നു എന്നറിഞ്ഞതില്‍ ഞാനും വേദും വളരെ ആകാംഷയിലാണ്. നിങ്ങളെല്ലാവരോടും ഒരുപാട് സ്‌നേഹവും വലിയൊരു നന്ദിയും അറിയിക്കുകയാണെന്ന്' സൗന്ദര്യ കുറിച്ചു.

സിനിമ നിര്‍മാതാവും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ രണ്ടാം വിവാഹമാണ് വിശാഖനുമായി നടത്തിയത്. 2010 ലാണ് സൗന്ദര്യ ആദ്യം വിവാഹിതയാവുന്നത്. 2017 ല്‍ ഈ ബന്ധം അവസാനിപ്പിച്ചു. അതിലുണ്ടായ മകന്‍ സൗന്ദര്യയുടെ കൂടെയാണ് താമസിക്കുന്നത്. 2019 ല്‍ സൗന്ദര്യ യുവനടന്‍ വിശാഖന്‍ വണങ്കാമുടിയെ വിവാഹം കഴിച്ചു. രജനികാന്ത് അടക്കമുള്ള കുടുംബാംഗങ്ങളുടെ സമ്മതത്തോടെ വലിയ ആഘോഷമായിട്ടാണ് താരവിവാഹം നടക്കുന്നത്.

വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ നടനാണ് വിശാഖന്‍. സൗന്ദര്യയെ പോലെ വിശാഖന്റെയും രണ്ടാം വിവാഹമായിരുന്നു. ദമ്പതിമാരെന്ന നിലയില്‍ സന്തുഷ്ടമായൊരു കുടുംബജീവിതമാണ് ഇരുവരും നയിച്ചത്. ഇതിനിടയിലാണ് സൗന്ദര്യ ഗര്‍ഭിണിയാവുന്നത്. ഇക്കാര്യം പുറംലോകത്ത് നിന്നും മറച്ച് വെച്ചിരുന്നെങ്കിലും കുഞ്ഞതിഥി വന്ന വിവരം പുറംലോകത്തോട് പറഞ്ഞു. രണ്ടാമതും സൗന്ദര്യ ഒരു ആണ്‍കുഞ്ഞിനാണ് ജന്മം കൊടുത്തത്.

സെപ്റ്റംബര്‍ പതിനൊന്നിനാണ് താരപുത്രന്റെ ജനനം.വീര്‍ രജനികാന്ത് വാങ്കണമുടി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്ന് സൗന്ദര്യ പറഞ്ഞിരുന്നു. എന്തായാലും സന്തുഷ്ട കുടുംബമായി എന്നും ഇതുപോലെ നിലനില്‍ക്കട്ടേ എന്നാണ് ആരാധകരും ആശംസിക്കുന്നത്.
രജനികാന്തിന്റെ മകള്‍ എന്നതിലുപരി സംവിധായികയും നിര്‍മാതാവുമാണ് സൗന്ദര്യ രജനികാന്ത്. 1999 മുതല്‍ ഗ്രാഫിക് ഡിസൈനറായി സിനിമകളില്‍ പ്രവര്‍ത്തിച്ച സൗന്ദര്യ രണ്ട് സിനിമ സംവിധാനം ചെയ്തു. ചേച്ചിയുടെ ഭര്‍ത്താവും നടനുമായ ധനുഷിനെ നായകനാക്കി സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരി 2 എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications