മഞ്ഞ് മലകൾക്കിടയിൽ സൗന്ദര്യയും വിശാഖനും!! ഹണിമൂൺ ചിത്രങ്ങൾ പുറത്ത്, കാണൂ
വിവാഹത്തിനു അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെങ്കിലും ഇതിനു ശേഷം സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ ഒരുക്കിയിരുന്നു.
കോളിവുഡ് ആഘോഷമാക്കിയ വിവാഹമായിരുന്നു സ്റ്റൈൽ മന്നൻ രജനികാന്തിന്റെ മകളും സംവിധായകയുമായ സൗന്ദര്യ രജനികാന്തിന്റേത്. ഫെബ്രുവരി 11 ലീല പാലസിൽവെച്ചയായിരുന്നു സൗന്ദര്യയുടേയും നടനും ബിസിനസുകാരനുമായ വിശാഖന്റേയും വിവാഹം നടന്നത്. ഹിന്ദു ആചാരവിധി പ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്.
വിവാഹത്തിനു അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെങ്കിലും ഇതിനു ശേഷം സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയിരുന്നു. സാമൂഹിക, സാംസ്കാരിക, സിനിമ മേഖലയിലെ പ്രമുഖർ റിസപ്ഷനു പങ്കെടുത്തു. വിവാഹത്തിനായി കമൽഹാസനെ രജനി നേരിട്ടെത്തി ക്ഷണിക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൗന്ദര്യയുടേയും -വിശാഖന്റേയും ഹണിമൂൺ ചിത്രങ്ങളാണ്. സൗന്ദര്യ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഐസ്‌ലാന്‍ഡ്
ഐസ്‌ലാന്‍ഡിലാണ് സൗന്ദര്യയുടേയും വിശാഖന്റേയും ഹണിമൂൺ ആഘോഷം. മഞ്ഞുമലകൾക്ക് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ സൗന്ദര്യ തന്നെയായിരുന്നു ട്വിറ്ററിൽ പങ്കുവെച്ചത്. വളരെ സന്തോഷവതിയായിരുന്നു താരം . എങ്കിൽ തന്നേയും മകനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും ചിത്രത്തിനോടൊപ്പം സൗന്ദര്യ കുറിച്ചു. സൗന്ദര്യം വിശാഖനും ഒരുമച്ചു നിൽക്കുന്ന ചിത്രത്തിന് ആശംസ അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇവർക്ക് മനോഹരമായ ഒരു ജീവിതം ആശംസിക്കുകയും ചെയ്യുന്നുണ്ട്

വിവാഹത്തിന്റെ ഹൈലൈറ്റ്സ്
ഏറെ നാളുകൾക്ക് ശേഷമാണ് ഇത്തരത്തിലുളള ഒരു ഗംഭീര താര വിവാഹം കോളിവുഡിൽ നടക്കുന്നത്. അത് കോളിവുഡും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുകയും ചെയ്ത്. തങ്ങളുടെ പ്രിയപ്പെട്ട തലൈവരുടെ മകളുടെ വിവാഹം ആഘോഷമാക്കുകയായിരുന്നു പ്രേക്ഷകർ. നവവധുവിനെ വരനും വിവാഹാശംസകൾ നേർന്ന് സിനിമ മേഖലയ്ക്ക് അകത്തും പുറത്തുമുളളവർ രംഗത്തെത്തിയിരുന്നു.

ദിവസങ്ങളായുളള ആഘോഷം
ദിവസങ്ങളായുളള ആഘോഷങ്ങൾക്കൊടുവിലായിരുന്നു താരപുത്രിയുടെ വിവാഹം. ഫെബ്രുവരി 11 ന് നടന്ന വിവാഹത്തിന് മുന്നോടിയായി നടന്ന വാഹത്തിന് മുന്നോടിയായി നടന്ന പ്രീവെഡ്ഡിങ് ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മകളുടെ വിവാഹ ചടങ്ങിലെ രജനിയുടെ നൃത്തമായിരുന്നു ഹൈലൈറ്റ്. തലൈവരുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. യൂട്യൂബിലും കോളിവുഡ് സിനിമ പേജുകളിലും മറ്റും തലൈവരുടെ ഡാൻസ് ഇപ്പോഴും ട്രെന്റിങ്ങാണ്.

പ്രധാനപ്പെട്ട പുരുഷന്മാർ
വിവാഹത്തിനു മുൻപുള്ള സൗന്ദര്യയുടെ ട്വീറ്റ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിന് ഒരു ദിവസം മാത്രം ശേഷിക്കവെയായിരുന്നു താര പുത്രിയുടെ ട്വീറ്റ്. തന്റെ ജീവിത്തിലെ പ്രധാനപ്പെട്ട പുരുഷന്മാരെ കുറിച്ചായിരുന്നു ഇവർ പങ്കുവെച്ചത്.പാർട്ടിക്കിടയിൽ പകർത്തിയ മകന്റേയും, അച്ഛന്റേയും വരൻ വിശാഖനോടൊപ്പമുളള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു താരപുത്രിയുടെ ട്വീറ്റ്. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട മൂന്ന് പുരുഷന്മാർ.. എന്റെ പ്രിയപ്പെട്ട അച്ഛൻ, എന്റെ മാലാഖ എന്റെ മകൻ, ഇപ്പോൾ നീയും എന്റെ വിശാഖൻ എന്നിങ്ങനെ സൗന്ദര്യ ട്വീറ്റ് ചെയ്തു. താരപുത്രിയുടെ ട്വീറ്റ് ചർച്ച വിഷയമായിരുന്നു.


Click it and Unblock the Notifications











