twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ തന്നെ! പ്രാര്‍ത്ഥനകളോടെ ആരാധകര്‍

    By Prashant V R
    |

    കോവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം ഇപ്പോഴും ഐസിയുവില്‍ വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. ഒരാഴ്ചയിലധികമായി ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയറിലാണ് എസ്പിബി ചികില്‍സയില്‍ കഴിയുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അദ്ദേഹത്തിന്റെ ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മകന്‍ എസ്പി ചരണ്‍ അറിയിച്ചിരുന്നു.

    sp balasubramaniam

    എന്നാല്‍ വീണ്ടും ഗുരുതരമായി തന്നെ തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. എസ്പിബിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്ന പ്രചരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് നേരത്തെ മകന്‍ അറിയിച്ചിരുന്നു. അപ്പ വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. മികച്ച ചികിത്സയും പരിചരണവുമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ചരണ്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

    Recommended Video

    Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

    ഓഗസ്റ്റ് 13 രാത്രി വരെ എസ്പിബിയുടെ ആരോഗ്യ നില തൃപ്തികരമായിരുന്നെങ്കിലും വ്യാഴാഴ്ച രാത്രിയോടെയാണ് ആരോഗ്യനില മോശമാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തത്. നേരത്തെ സംഗീത സംവിധായകരായ ഇളയരാജ, ഏആര്‍ റഹ്മാന്‍, ഗായകരായ കെജെ യേശുദാസ്, കെഎസ് ചിത്ര തുടങ്ങിയവരെല്ലാം എസ്പിബിയുടെ രോഗമുക്തിക്കായി പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നു. കൂടാതെ മറ്റു സിനിമാപ്രവര്‍ത്തകരും ആരാധകരും ഒന്നടങ്കം പ്രിയപ്പെട്ട ഗായകന്റെ രോഗമുക്തിക്കായി പ്രാര്‍ത്ഥനകളുമായി എത്തി.

    നേരത്തെ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മകന്‍ എസ്പി ചരണ്‍ എത്തിയിരുന്നു. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാം. നിങ്ങള്‍ ഞങ്ങളോട് ചൊരിയുന്ന സ്നേഹത്തിനും വാല്‍സല്യത്തിനും പ്രാര്‍ത്ഥനയ്ക്കും ഞാനും കുടുംബവും കടപ്പെട്ടിരിക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡീയോയില്‍ ചരണ്‍ പറഞ്ഞ വാക്കുകളാണിവ.

    16 ഇന്ത്യന്‍ ഭാഷകളിലായി 40000ത്തോളം ഗാനങ്ങള്‍ ആലപിച്ച ഗായകനാണ് എസ്പി ബാലസുബ്രഹ്മണ്യം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായാണ് അദ്ദേഹം കൂടുതല്‍ സജീവമായിരുന്നത്. ആറ് തവണയാണ് മികച്ച ഗായകനുളള ദേശീയ പുരസ്‌കാരം അദ്ദേഹം നേടിയത്. ദേശീയ പുരസ്‌കാരത്തിന് പുറമെ നിരവധി തവണ സംസ്ഥാന പുരസ്‌കാരങ്ങളും മറ്റ് ചലച്ചിത്ര അവാര്‍ഡുകളും എസ്പി ബാലസുബ്രഹ്മണ്യം നേടിയിരുന്നു. ഗായകനായി തിളങ്ങിയ അദ്ദേഹം സംഗീത സംവിധായകനായും നടനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നിര്‍മ്മാതാവായുമൊക്കെ പ്രവര്‍ത്തിച്ചിരുന്നു.

    Read more about: tamil
    English summary
    SP Balasubrahmanyam Health Update: The Ace Singer Continues To Be On The Ventilator Support
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X