സൂര്യയുടെ 'സൂരറൈ പോട്ര് കേരളാ വിതരണാവകാശം സ്പാര്‍ക്ക് പിക്‌ചേഴ്സിന്!
നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സുരറെെ പോട്രു. ഇരുതി സുട്രിലൂടെ ശ്രദ്ധേയയായ സുധ കൊങ്കാരയാണ് സിനിമ സംവിധാനം ചെയ്യുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമാന കമ്പനി സ്ഥാപിക്കാന്‍ അദ്ദേഹം നടത്തിയ കഠിന പ്രയത്നമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ സൂര്യയുടെ നായിക. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രം കൂടിയാണ് സുരരൈ പ്രോടു.

സിനിമയുടെ കേരളാ വിതരണ അവകാശം സ്പാര്‍ക്ക് പിക്‌ചേഴ്‌സാണ് സ്വന്തമാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വലിയ റിലീസായിട്ടാകും ചിത്രമെത്തുക. സുരറൈ പോട്രിന്റെ മലയാളം ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടിരുന്നു. സമ്മര്‍ റിലീസായിട്ടാണ് ചിത്രം എത്തുന്നത്.
ജാക്കി ഷ്‌റോഫ്, മോഹന്‍ ബാബു, കരുണാസ്, പരേഷ് റാവല്‍, ഉര്‍വ്വശി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നികേത് ബോമ്മി റെഡ്ഡി ഛായാഗ്രഹണവും ജി.വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. സൂര്യയുടെ തന്നെ 2ഡി എന്റര്‍ടൈന്‍മെന്റ്‌സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications