twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അത്തരം പ്രചരണങ്ങളെല്ലാം തെറ്റാണ്! പണം അടക്കുന്നതില്‍ പ്രശ്‌നമുണ്ടായിട്ടില്ലെന്ന് എസ്പിബിയുടെ മകന്‍

    By Prashant V R
    |

    അന്തരിച്ച ഇതിഹാസ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ചികിത്സാ ചിലവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി മകന്‍. ചെന്നൈയിലെ എംജിഎം ആശുപത്രിയിലായിരുന്നു എസ്പിബി ചികില്‍സയില്‍ കഴിഞ്ഞത്. ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ 25വരെയാണ് എംജിഎം ആശുപത്രിയില്‍ എസ്പിബി ഉണ്ടായിരുന്നത്. ഇവിടെ ചികില്‍സയില്‍ കഴിഞ്ഞ കാലയളവിലേക്കുളള ബില്‍ തുക എസ്പിബിയുടെ കുടുംബത്തിന് പൂര്‍ണമായി അടക്കാന്‍ പറ്റിയിട്ടില്ലെന്നും പിന്നീട് ഇക്കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെയും ഉപരാഷ്ട്രപതിയെയും ബന്ധപ്പെട്ടു എന്നുളള തരത്തിലായിരുന്നു വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

    spb-spbcharan

    പണം അടക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്ന് പുറത്തിറക്കാന്‍ വൈകിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം ഇത്തരം പ്രചാരണങ്ങളെല്ലാം തെറ്റാണെന്ന് പറഞ്ഞുകൊണ്ടാണ് എസ്പിബിയുടെ മകന്‍ ചരണ്‍ രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ തന്റെ കുടുംബവും ആശുപത്രി അധികൃതരും സംയുക്ത പ്രസ്താവന ഇറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് ആളുകള്‍ ഇങ്ങനെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും എസ്പിബിയുമായി അടുപ്പമുളളവരെ ഇത് ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

    തമിഴ്‌നാട് സര്‍ക്കാരിനെ ബന്ധപ്പെട്ടപ്പോള്‍ അവരുടെ സഹായം ലഭിച്ചിട്ടില്ലെന്നും പിന്നീട് ഉപരാഷ്ട്രപതിയെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഇടപെടുകയും ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടുനല്‍കുകയായിരുന്നു എന്ന തരത്തിലായിരുന്നു വ്യാജ വാര്‍ത്തകള്‍. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം തന്നെയാണ് ഈ വിവരം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. പിന്നാലെ ഓഗസ്റ്റ് 13ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

    വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്. ഇതിനിടെ അദ്ദേഹത്തിന് കോവിഡ് ഭേദമാവുകയും ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് വെളളിയാഴ്ച ഉച്ചയ്ക്ക് 1.04ഓടെ എസ്പിബിയുടെ മരണം സ്ഥിരീകരിച്ചത്. തമിഴ്‌നാടിനും കേരളത്തിനും പുറമെ ലോകമെമ്പാടുമായും നിരവധി ആരാധകരുളള ഗായകനാണ് എസ്പി ബാലസുബ്രഹ്മണ്യം.

    Recommended Video

    40,000 പാട്ടുകള്‍, ഒരു ദിവസം 21 വരെ, ഗിന്നസ് റെക്കോര്‍ഡും

    തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടിയെല്ലാം നിരവധി സിനിമകളിലാണ് എസ്പിബി ഗാനങ്ങള്‍ ആലപിച്ചിരുന്നത്. തെന്നിന്ത്യയിലെയും ബോളിവുഡിലെയുമെല്ലാം മുന്‍നിര സംഗീത സംവിധായകരുടെ പാട്ടുകള്‍ എസ്പിബി ആലപിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ എല്ലാതരം ഗാനങ്ങളും അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. മെലഡിയായാലും ഡപ്പാംകൂത്ത് പാട്ടുകളായാലും വിരഹ ഗാനങ്ങളായാലും അദ്ദേഹം എല്ലാം മികവുറ്റതാക്കാറുണ്ട്.

    Read more about: singer tamil
    English summary
    spb charan's reaction about spb treatment expense rumors
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X