twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പഠനം പാതിവഴിയിലുപേക്ഷിച്ച അജിത്തിനെ സിനിമയില്‍ പരിചയപ്പെടുത്തിയത് ആരായിരുന്നു? കാണൂ!

    |

    പഠനം പാതിവഴിയിലുപേക്ഷിച്ച് ബൈക്ക് മെക്കാനിക്കായി ജോലി ചെയ്ത അജിത്ത് പിന്നീട് തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറുകയായിരുന്നു.കുട്ടിക്കാലം മുതല്‍ത്തന്നെ സിനിമാമോഹം അലട്ടിയിരുന്നതിനാല്‍ എപ്പോഴും അത്തരം കാര്യങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത്. സൂര്യയും വിക്രമും വിജയുമൊക്കെ നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ സ്വന്തമായ ഇടം കണ്ടെത്തിയിരുന്നു അജിത്ത്. ആത്മാര്‍ത്ഥതയുടേയും കഠിന പരിശ്രമത്തിന്‍രെയും ഫലമായാണ് അദ്ദേഹത്തിന് അത് സാധിച്ചത്. സിനിമയെ വെല്ലുന്ന ജീവിതകഥയാണ് അദ്ദേഹത്തിന്റേത്. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ ശാലിനിയെയാണ് താരം ജീവിതസഖിയാക്കിയത്.

    കഴിഞ്ഞ 25 വര്‍ഷമായി മമ്മൂട്ടി അത് ചെയ്യുന്നു! മെഗാസ്റ്റാറിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ വൈറല്‍! കഴിഞ്ഞ 25 വര്‍ഷമായി മമ്മൂട്ടി അത് ചെയ്യുന്നു! മെഗാസ്റ്റാറിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ വൈറല്‍!

    യാതൊരുവിധ സിനിമാപാരമ്പര്യവും അവകാശപ്പെടാനില്ലാതിരുന്നിട്ടും തെന്നിന്ത്യയുടെ സ്വന്തം താരമായി മാറുകയായിരുന്നു അദ്ദേഹം. പാലക്കാട്ടുകാരനായ പി സു്ബ്രഹ്മണ്യത്തിന്റേയും കൊല്‍ക്കത്ത സ്വദേശിനിയായ മോഹിനിയുടേയും രണ്ടാമത്തെ മകനായാണ് അജിത്ത് ജനിച്ചത്. ഹയര്‍സെക്കന്ററി വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെ അഭിനയിക്കാനിറങ്ങുകയായിരുന്നു അദ്ദേഹം. ദീനയിലെ കഥാപാത്രത്തിന്‍രെ പേരായ തലയെന്ന ഓമനപ്പേരിലറിയപ്പെടുന്ന അജിത്തിനെ സിനിമയില്‍ പരിചയപ്പെടുത്തിയത് ആരാണെന്നറിയുമോ? ആ സംഭവത്തെക്കുറിച്ച് വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മുന്നറിയിപ്പുമായി പ്രിയ വാര്യര്‍! സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും!!!മുന്നറിയിപ്പുമായി പ്രിയ വാര്യര്‍! സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും!!!

    ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്

    ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്

    19മാത്തെ വയസ്സിലായിരുന്നു അജിത്ത് സിനിമയില്‍ തുടക്കം കുറിച്ചത്. സെമ്പകരാമന്‍ ചിത്രമായ എന്‍വീട് കാരണവര്‍ എന്ന സിനിമയിലെ ഒരു ഗാനരംഗത്തായിരുന്നു ഈ താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് താരം എത്തിയത്. പ്രേമപുസ്തകമെന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം നായകനായി തുടക്കം കുറിച്ചത്. 1992 ലായിരുന്നു സിനിമ റിലീസ് ചെയ്തത്.

    സിനിമയില്‍ പരിചയപ്പെടുത്തിയത്

    സിനിമയില്‍ പരിചയപ്പെടുത്തിയത്

    പ്രത്യേകിച്ച് ഒരു സിനിമാപാരമ്പര്യവുമില്ലാത്ത സാധാരണ കുടുംബത്തിലാണ് അജിത്ത് ജനിച്ചത്. അദ്ദേഹത്തെ സിനിമയില്‍ പരിചയപ്പെടുത്തിയത് താനാണെന്ന് ഗായകനായ എസ്പി ബാലസുബ്രഹ്മണ്യം പറയുന്നു. ഒരു ടെലിവിഷന്‍ പരിപാടിക്കിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. തന്റെ മകനായ എസ്പി ചരണിന്റെ സഹപാഠിയായിരുന്നു അജിത്ത്. അദ്ദേഹത്തോട് തനിക്ക് പ്രത്യേക വാത്സല്യവും സ്‌നേഹവുമുണ്ടെന്നും അദ്ദേഹം പറയുന്നു. അജിത്തിന്റെ ഈ ഗുണമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    അഭിമുഖം നല്‍കാറില്ല

    അഭിമുഖം നല്‍കാറില്ല

    സിനിമയ്ക്ക് പുറമെ എപ്പോഴും ലൈംലൈറ്റിനെ അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടുന്ന താരങ്ങളുമുണ്ട്. സിനിമയെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമൊക്കെ വാചാലരാവാറുണ്ട് ഇവരില്‍ പലരും. എന്നാല്‍ പൊതുവെ അത്തരം കാര്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കുകയാണ് അജിത്ത്. മാധ്യമങ്ങള്‍ക്ക് അദ്ദേഹം അഭിമുഖം നല്‍കാറില്ല. അദ്ദേഹത്തില്‍ താന്‍ കാണുന്ന ഏറ്റവും നല്ല ഗുണങ്ങളിലൊന്ന് അതാണെന്നും എസ്പിബി പറഞ്ഞിരുന്നു. കുടുംബത്തെക്കുറിച്ചും സിനിമയെക്കുറിച്ചും മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്, അതാണ് അദ്ദേഹത്തിന്‍രെ ലോകം.

     വിശ്വാസത്തിന് ശേഷം

    വിശ്വാസത്തിന് ശേഷം

    പൊങ്കല്‍ റിലീസായെത്തിയ വിശ്വാസത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. 200 കോടിയും പിന്നിട്ട് കുതിക്കുകയാണ് ചിത്രം. ഇതിനകം തന്നെ 50 ദിനം പൂര്‍ത്തിയാക്കിയിരുന്നു. തമിഴ്‌നാടിനെ അക്ഷരാര്‍ത്ഥത്തില്‍ തലനാടാക്കി മാറ്റുകയായിരുന്നു അദ്ദേഹം. പൊങ്കലിന്‍രെ ഫെസ്റ്റീവ് മൂഡിന് അനുയോജ്യമായ വിശ്വാസം ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചിരുന്നു. പിങ്കിന്‍രെ തമിഴ് പതിപ്പായെത്തുന്ന നേര്‍കൊണ്ട പാര്‍വ്വൈയിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വക്കീലായാണ് താരമെത്തുന്നത്.

    തലയെന്ന പേര്

    തലയെന്ന പേര്

    ദീനയെന്ന സിനിമയിലെ ചെല്ലപ്പേരായിരുന്നു തല. പോകെപ്പോകെ ആരാധകര്‍ ആ പേര് അജിത്തിന് ചാര്‍ത്തിക്കൊടുക്കുകയായിരുന്നു. ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണെങ്കിലും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളോട് താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. തന്‍രെ പുതിയ സിനിമ റിലീസ് ചെയ്യാനിരിക്കവെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. അടിക്കടിയുള്ള പരാജയങ്ങളില്‍ തളരാതെ മുന്നേറുകയായിരുന്നു താരം. വിമര്‍ശിച്ചവര്‍ പോലും പിന്നീട് അദ്ദേഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

    ഫാന്‍സിനെ പിരിച്ചുവിട്ടതിന് പിന്നില്‍

    ഫാന്‍സിനെ പിരിച്ചുവിട്ടതിന് പിന്നില്‍

    ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളോട് വലിയ താല്‍പര്യമില്ലായിരുന്നു അജിത്തിന്. പുതിയ സിനിമ തിയേറ്ററുകളിലേക്കെത്താനൊരുങ്ങുന്നതിനിടയിലായിരുന്നു അദ്ദേഹം ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടത്. തന്‍രെ താരപദവി അനാവശ്യമായി ദുരുപയോഗം ചെയ്യുന്നുവെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് അദ്ദേഹം ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.

    പ്രശാന്തിനൊപ്പമുള്ള ഫോട്ടോ

    പ്രശാന്തിനൊപ്പമുള്ള ഫോട്ടോ

    തമിഴകത്തിന്റെ മുന്‍നിര താരങ്ങളിലൊരാളായിരുന്ന പ്രശാന്തിനൊപ്പമുള്ള അജിത്തിന്റെ ഫോട്ടോ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അന്ന് അജിത്തിനേക്കാള്‍ വലിയ താരമായിരുന്നു പ്രശാന്ത്. പൂമാലയുമായി നില്‍ക്കുന്ന പ്രശാന്തിനരികില്‍ തലകുനിച്ച് നിന്നിരുന്ന തലയുടെ ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. അടിക്കടിയുള്ള പരാജയത്തെത്തുടര്‍ന്ന് പ്രശാന്തിന് തന്‍രെ താരപദവി നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. അന്ന് തലകുനിച്ച് നിന്ന തലയാവട്ടെ പില്‍ക്കാലത്ത് സൂപ്പര്‍ താരമായി മാറുകയും ചെയ്തു. എങ്ങനെ തുടങ്ങി എന്നതല്ല എവിടെയെത്തി എന്നതാണ് കാര്യമെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

    രാഷ്ട്രീയത്തിലേക്കിറങ്ങുമോ?

    രാഷ്ട്രീയത്തിലേക്കിറങ്ങുമോ?

    താരങ്ങളില്‍ പലരും രാഷ്ട്രീയത്തില്‍ തുടക്കം കുറിക്കുന്ന സമയം കൂടിയാണിത്. വേറിട്ട ചുവടുവെപ്പിന് നിറഞ്ഞ സ്വീകരണമാണ് ലഭിക്കാറുള്ളത്. രാഷ്ട്രീയ വഴിയില്‍ കാലിടറിയവരും കുറവല്ല. അടുത്തിടെ അജിത്തും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ആരാധകരും ഉറ്റുനോക്കിയിരുന്ന കാര്യമായിരുന്നു അത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയതിന് പിന്നാലെയായാണ് അദ്ദേഹം പത്രക്കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കിയത്.

    വോട്ടിങ്ങിന് ക്യൂ നില്‍ക്കുന്നു

    വോട്ടിങ്ങിന് ക്യൂ നില്‍ക്കുന്നു

    ഇലക്ഷന്‍ സമയത്ത് വോട്ട് ചെയ്യുന്നതിനായി ക്യൂ നില്‍ക്കുന്നുവെന്നതാണ് രാഷ്ട്രീയത്തില്‍ തന്‍രെ പങ്കെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെയാണ് രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ അവസാനിച്ചത്. തന്‍രെ നിലപാടുകളുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശമാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഏതെങ്കിലുമൊരു പ്രത്യേക പാര്‍ട്ടിയെ പിന്തുണയ്ക്കാനോ അവര്‍ക്കായി വോട്ട് ചെയ്യുന്നതിന് വേണ്ടിയോ താനാവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭാവിയിലും അത്തരത്തിലൊരു സമീപനവും തന്നില്‍ നിന്നുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    പക്വതയോടെയുള്ള പെരുമാറ്റം

    പക്വതയോടെയുള്ള പെരുമാറ്റം

    മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു സുചിതയ്ക്ക്. വാലിയില്‍ തലയുടെ സഹോദരിയായാണ് താരമെത്തിയത്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് വളരെ രസകരമായാണെന്നും അന്നേ അദ്ദേഹം പക്വതയോടെയാണ് പെരുമാറിയതെന്നും താരം പറഞ്ഞിരുന്നു. താന്‍ പത്താം ക്ലാസില്‍ പഠിക്കുന്നതിനിടയിലാണ് സിനിമയുടെ പ്രിവ്യൂ വന്നതെന്നും നന്നായി പഠിക്കാനായാണ് അദ്ദേഹം നിര്‍ദേശിച്ചതെന്നും താരം പറഞ്ഞിരുന്നു.

    നായികയാവാന്‍ വിസമ്മതിച്ചു

    നായികയാവാന്‍ വിസമ്മതിച്ചു

    സിനിമയിലെ തുടക്കകാലത്ത് പല താരങ്ങളും അജിത്തിനൊപ്പം അഭിനയിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. മുന്‍നിര താരമായി ഉയര്‍ന്നിട്ടില്ലാത്ത അജിത്തിനൊപ്പം അഭിനയിക്കില്ലെന്നായിരുന്നു നേരത്തെ ഐശ്വര്യ റായിയും തുറന്നടിച്ചത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെയായിരുന്നു താരം അങ്ങനെ പറഞ്ഞത്. ഇതോടെ അജിത്തിനെ ചിത്രത്തില്‍ നിന്നും മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി അദ്ദേഹത്തിനായി ശക്തമായി വാദിച്ചതോടെ സംവിധായകനും സംഘവും ആ തീരുമാനം മാറ്റുകയായിരുന്നു. അങ്ങനെയാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍ തബുവിനെ അജിത്തിന്‍രെ ജോഡിയാക്കിയത്.

    ശാലിനിയുമായുള്ള പ്രണയം

    ശാലിനിയുമായുള്ള പ്രണയം

    കുഞ്ചാക്കോ ബോബനും ശാലിനിയും മികച്ച ജോഡികളായി കത്തിനിന്നിരുന്നൊരു സമയമുണ്ടായിരുന്നു മലയാള സിനിമയില്‍. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരായേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും അന്നുണ്ടായിരുന്നു. എന്നാല്‍ അജിത്തും ശാലിനിയും അന്നേ ജീവിതത്തെക്കുറിച്ച് തീരുമാനിച്ചവരായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചാക്കോച്ചനും അറിയാമായിരുന്നു.

    അജിത്തിനൊപ്പം അഭിനയിച്ചു

    അജിത്തിനൊപ്പം അഭിനയിച്ചു

    തമിഴകത്തിന്റെ മാതൃകാ താരദമ്പതികളാണ് അജിത്തും ശാലിനിയും. 18 വര്‍ഷമായി ഇരുവരും ഒരുമിച്ച് ജീവിക്കുന്നു. അനൗഷ്‌കയും അദ്വൈകും കൂടി എത്തിയതോടെ ശാലിനി സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. അമര്‍ക്കളം എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. പരീക്ഷയായതിനാല്‍ താനില്ലെന്നായിരുന്നു ശാലിനി പറഞ്ഞത്. എന്നാല്‍ പരീക്ഷ കഴിഞ്ഞതിന് ശേഷം സിനിമ തുടങ്ങിയപ്പോള്‍ താരം അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു.

    അബദ്ധവശാല്‍ സംഭവിച്ചത്

    അബദ്ധവശാല്‍ സംഭവിച്ചത്

    സിനിമയുടെ ചിത്രീകരണത്തിനിടയില്‍ കത്തികൊണ്ട് ശാലിനിയുടെ കൈ മുറിഞ്ഞിരുന്നു. അജിത്തിന്‍രെ കൈയ്യിലിരുന്ന കത്തി അബദ്ധവശാല്‍ തട്ടിയായിരുന്നു മുറിവുണ്ടായത്. വേദനയെടുത്ത് കരയുന്ന താരത്തെക്കണ്ടപ്പോള്‍ അജിത്ത് വല്ലാതാവുകയായിരുന്നു. അന്ന് വല്ലാത്തൊരു കുറ്റബോധം തനിക്കനുഭവപ്പെട്ടിരുന്നതായും അതാണ് പിന്നീട് പ്രണയത്തില്‍ കലാശിച്ചതെന്നും താരം നേരത്തെ പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ച് പറയാന്‍ പേടിച്ചിരുന്നതിനെക്കുറിച്ചും അജിത്ത് പറഞ്ഞിരുന്നു.

    Read more about: ajith അജിത്ത്
    English summary
    SPB talking about Ajith's film entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X