»   » പൃഥ്വിയും നിവിനും നയന്‍താരയും പ്രഭദേവയും അഭിഷേകുമൊക്കെ ഒന്നിച്ച വിക്രമിന്റെ സ്പരിറ്റ്

പൃഥ്വിയും നിവിനും നയന്‍താരയും പ്രഭദേവയും അഭിഷേകുമൊക്കെ ഒന്നിച്ച വിക്രമിന്റെ സ്പരിറ്റ്

Written By:
Subscribe to Filmibeat Malayalam

ചെന്നൈ പ്രളയത്തെ ആസ്പദമാക്കി വിക്രം സംവിധാനം ചെയ്ത സ്പരിറ്റ് ഓഫ് ചെന്നൈ എന്ന ആല്‍ബം റിലീസ് ചെയ്തു. ഭാഷയുടെയും ദേശത്തിന്റെയും അതിര്‍ വരമ്പുകള്‍ ബേധിച്ചാണ് ഓരോരുത്തരും അവരവരുടെ സഹായഹസ്തങ്ങള്‍ ചെന്നൈയിലെ പ്രളയദുരിതത്തില്‍ പെട്ടവര്‍ക്ക് വേണ്ടി നീട്ടിയത്. അതിനെ കേന്ദ്രീകരിച്ചാണ് ആല്‍ബം.

തമിഴ്, മലയാളം, ബോളിവുഡ്, തെലുങ്ക് തുടങ്ങി എല്ലാ ഭാഷയിലുടെയും മുന്‍നിര താരങ്ങളിള്‍ ആല്‍ബത്തില്‍ ഒന്നിയ്ക്കുന്നു. ബോളിവുഡില്‍ നിന്ന് അഭിഷേക് ഭച്ചനുള്‍പ്പടെ എത്തിയ ആല്‍ബത്തില്‍ മലയാളത്തില്‍ നിന്ന് നിവിന്‍ പോളിയും പൃഥ്വിരാജുമാണ് ആകര്‍ഷണം. സൂര്യ, കാര്‍ത്തി, നയന്‍താര, പ്രഭു ദേവ, സിദ്ധാര്‍ത്ഥ്, കുശ്ബു, നിത്യ മേനോന്‍, ബോബി സിംഹ, വിജയ് സേതുപതി, അമല പോള്‍, ജയം രവി, ശിവകാര്‍ത്തികേയന്‍ അങ്ങനെ നീളുന്നു താര നിര. (അഭിനയിച്ചവരെ കാണാന്‍ വ്യു ഫോട്ടോ ക്ലിക്ക് ചെയ്യൂ)

 sprit-of-chennai

ഏറെ നാളായി സംവിധാന മോഹവുമായി നടക്കുന്ന വിക്രം ഒരു സഗീത ആല്‍ബം ഒരുക്കിക്കൊണ്ട് രംഗത്തെത്തുകയാണ് ഇതിലൂടെ. തന്റെ അഭിനയ തിരക്കുകള്‍ക്കിടയിലാണ് വിക്രം ചെന്നൈ ദുരന്തത്തെ ആസ്പദമാക്കി ദ സ്പരിറ്റ് ഓഫ് ചെന്നൈ എന്ന ആല്‍ബം ഒരുക്കിയത്. ഒരു കാര്‍ഗില്‍, ഒരു ഭൂകഭം, ഒരു സുനാമി, ഒരു വെള്ളപ്പൊക്കം ഇതിലേതെങ്കിലും ഒന്ന് വന്നാല്‍ മാത്രമേ നമ്മള്‍ ഒന്നു ചേരണ്ടതുള്ളോ, എന്ന് ചോദിച്ചുകൊണ്ടാണ് ആല്‍ബം അവസാനിയ്ക്കുന്നത്.

ജാതിയോ മതമോ ജോലിയോ കൂലിയോ നോക്കാതെ ചെന്നൈ പ്രളയത്തില്‍ മറ്റുളവര്‍ക്ക് വേണ്ടി ഇറങ്ങി തിരിച്ച ഒരുപാട് ആള്‍ക്കാരുണ്ട്. അങ്ങനെ നമ്മുക്ക് വേണ്ടി മറ്റൊരാളെ കാക്കാതെ നമ്മള്‍ തന്നെ മുന്നോട്ട് ഇറങ്ങി ആത്മവിശ്വാസത്തിന്റെ പ്രതീകം ആയി മാറുകയായിരുന്നു അന്ന് ചെന്നൈ. സഹായിക്കാന്‍ ഇറങ്ങി പുറപ്പെട്ട ഒരുപാട് പേരുടെ ജീവന്‍ അന്ന് പൊലിഞ്ഞു പോയി, സഹായം ലഭിക്കാതെയും ഒരുപാട് ജീവന്‍ നഷ്ടപ്പെട്ടു. അങ്ങനെ മുന്നും പിന്നും നോക്കാതെ മറ്റുളവര്‍ക്ക് വേണ്ടി ഇറങ്ങിത്തിരിച്ച എല്ലാ സന്മനസുകള്‍ക്കും ഒരു ട്രിബ്യൂട്ട് എന്ന നിലയില്‍ ആണ് വിക്രം ഈ ആല്‍ബം ചെയ്തത്.

സി ഗിരിനന്ദ് ഈണം നല്‍കിയ പാട്ട് പാടിയിരിക്കുന്നത് ബാലസുബ്രഹ്മണ്യന്‍, ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍, അറുണ സായി റാം, സുജാത, വിജയ് പ്രകാശ്, കാര്‍ത്തിക്, മാണിക്യ വിനായകം, സിപി ചരണ്‍, ചിന്മയി, ഹരിചരണ്‍, നരേഷ് അയ്യര്‍, ശ്വേത മോഹന്‍, ദര്‍ശന, സുചിത്ര, ശക്തി ശ്രീ ഗോപാലന്‍, വിജയ് ഗോപാല്‍, ഗോപാല്‍ റാവു, തുടങ്ങിയവര്‍ ചേര്‍ന്നാണ്. കണ്ടുകൊണ്ട് കേള്‍ക്കൂ...

-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
Spirit Of Chennai By Chiyaan Vikram Humanity Universal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam