ജോണ്‍ വിജയ്‌ക്കെതിരെ മീ ടു ആരോപണവുമായി അവതാരിക! ലൈംഗിക വൈകൃതമുളള ആളാണ് നടനെന്ന് തുറന്നുപറച്ചില്‍

By Midhun Raj

സിനിമാ മേഖലയെ സംബന്ധിച്ചുളള മീ ടു വെളിപ്പെടുത്തലുകള്‍ തരംഗമാവുകയാണ്. ബോളിവുഡിലും തെന്നിന്ത്യയിലുമുളള നടിമാര്‍ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ നേരത്തെ തുറന്നു പറഞ്ഞിരുന്നു. തൊഴിലിടത്തില്‍ നിന്നും അല്ലാതെയും തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങളായിരുന്നു എല്ലാവരും പങ്കുവെച്ചിരുന്നത്. തെന്നിന്ത്യയില്‍ നിന്ന് ഗായിക ചിന്മയി നടത്തിയൊരു വെളിപ്പെടുത്തലും ഏറെ തരംഗം സൃഷ്ടിച്ചിച്ചിരുന്നു.കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ആണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ചിന്മയി എത്തിയിരുന്നത്.

ചിന്മയിയുടെ വെളിപ്പെടുത്തലുകള്‍ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ചിന്മയിക്കു പിന്നാലെ തമിഴില്‍ നിന്നും മറ്റൊരു വെളിപ്പെടുത്തല്‍ കൂടി ഉണ്ടായിരിക്കുകയാണ്. അവതാരകയായ ശ്രീരഞ്ജിനിയാണ് നടന്‍ ജോണ്‍ വിജയ്‌ക്കെതിരെ മീ ടൂ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. നേരത്തെ നടന്റെ പേര് വെളിപ്പെടുത്താതെ എത്തിയ ശ്രീരഞ്ജിനി ട്വിറ്റര്‍ പേജിലൂടെയായിരുന്നു അത് ജോണ്‍ വിജയ് ആണെന്നുളള വിവരം അറിയിച്ചത്. ജോണ്‍ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ശ്രീരഞ്ജിനി ഉന്നയിച്ചിരിക്കുന്നത്.

ലൈംഗിക വൈകൃതമുളളയാള്‍

ലൈംഗിക വൈകൃതമുളളയാള്‍

മാനസികമായി തകരാറുളള ലൈംഗികവൈകൃതം നിറഞ്ഞ വ്യക്തിത്വമാണ് ജോണ്‍ വിജയെന്ന് ശ്രീരഞ്ജിനി ആരോപിക്കുന്നു. അയാളുടെ കീഴില്‍ ജോലി ചെയ്യുന്ന മറ്റും പെണ്‍കുട്ടികളും തന്നോടു ഇക്കാര്യം പറഞ്ഞതായി ഇവര്‍ പറയുന്നു. 2004ല്‍ ആയിരുന്നു സംഭവം നടന്നിരുന്നത്. ഒരിക്കല്‍ അയാളുമായി ഒരു ടെലിവിഷന്‍ അഭിമുഖം ഞാന്‍ നടത്തിയിരുന്നു,. തുടര്‍ന്ന് ഒരു മാസത്തിന് ശേഷം അയാള്‍ എന്നെ ഫോണില്‍ വിളിച്ചു.

ഫോണ്‍ കട്ട് ചെയ്യാന്‍ തയ്യാറായില്ല

ഫോണ്‍ കട്ട് ചെയ്യാന്‍ തയ്യാറായില്ല

അയാള്‍ ആശങ്കയിലാണെന്നും ആ അഭിമുഖം എപ്പോള്‍ ടെലികാസ്റ്റ് ചെയ്യുമെന്നും ആയിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. രാത്രി ഏറെ വൈകിയ സമയമായതിനാല്‍ അന്ന് ഞാന്‍ അയാളോട് ഫോണ്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. പക്ഷേ അയാള്‍ ഫോണ്‍ കട്ട് ചെയ്യാന്‍ തയ്യാറായില്ല. എന്റെ കൂടെ ഫോണ്‍ സെക്‌സിലേക്ക് കടക്കാനായിരുന്നു അയാളുടെ ശ്രമം. ശല്യം സഹിക്കാതെ വന്നപ്പോള്‍ അയാളുടെ ഭാര്യയോട് പറയുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി.അപ്പോള്‍ ത്‌ന്നെ അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

കബാലിയുടെ ഷൂട്ടിംഗ് സമയം

കബാലിയുടെ ഷൂട്ടിംഗ് സമയം

എനിക്ക് നേരിടേണ്ടി വന്നതു പോലെ പിന്നീട് പല പെണ്‍കുട്ടികള്‍ക്കും അയാള്‍ ബുദ്ധിമുട്ടുണ്ടാക്കിയതായി അറിഞ്ഞു. കബാലിയുടെ ഷൂട്ടിംഗ് സമയം അയാള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്ന പെണ്‍കുട്ടികളോട് ചുംബനം ആവശ്യപ്പെട്ടിരുന്നുവെന്ന് കേട്ടിട്ടുണ്ട്.ഇതൊക്കെ വെറും തമാശയാണെന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍ ഇത്തരം വൈകൃതങ്ങള്‍ ചെയ്തുകൂട്ടുന്നത്.

മറ്റു കുട്ടികളെങ്കിലും രക്ഷപ്പെടട്ടേ

മറ്റു കുട്ടികളെങ്കിലും രക്ഷപ്പെടട്ടേ

അയാള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പോവുന്ന മറ്റു കുട്ടികളെങ്കിലും രക്ഷപ്പടട്ടേയെന്ന് വിചാരിച്ചുകൊണ്ടാണ് ഞാന്‍ ഇങ്ങനെ തുറന്നെഴുതാന്‍ വേണ്ടി തീരുമാനിച്ചത്. ശ്രീരഞ്ജിനി തന്റെ ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തു. അതേസമയം ശ്രീരഞ്ജിനിയെ പിന്തുണച്ച് ഗായിക ചിന്മയി രംഗത്തെത്തിയിരുന്നു. ഇങ്ങനെയുളള തുറന്നുപറച്ചിലുകള്‍ അനിവാര്യമാണെന്നും ഞാന്‍ നന്ദി പറയുന്നുവെന്നും അറിയിച്ചുകൊണ്ടായിരുന്നു ചിന്മയി എത്തിയിരുന്നത്.

ട്വീറ്റ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X