ശ്രീ ദിവ്യയ്ക്ക് ഡിമാന്റ്!

By Aswathi

തമിഴ് യുവത്വത്തിന്റെ പുതിയ നായികാ ഹരമായിമാറിക്കഴിഞ്ഞു ശ്രീ ദിവ്യ. അഭിനയിക്കുന്ന സിനിമകളെല്ലാം ഹിറ്റായതോടെ ശ്രീ ദിവ്യയ്ക്ക് തമിഴകത്ത് ഡിമാന്റ് കൂടി. ഒടുവില്‍ റിലീസായ 'വെള്ളക്കാര ദുരൈ' എന്ന ചിത്രവും മികച്ച അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. വിക്രം പ്രഭുവാണ് ചിത്രത്തില്‍ ശ്രീ ദിവ്യയുടെ നായകനായെത്തിയത്.

യുവ നടന്മാര്‍ക്കും ഇപ്പോള്‍ ശ്രീ ദിവ്യ മതി. നാനി നായകനാകുന്ന പുതിയ ചിത്രത്തിലും ശ്രീ ദിവ്യ തന്നെയാണ് നായിക. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന 'കാക്കിസട്ടൈ' എന്ന ചിത്രമാണ് ഉടന്‍ റിലീസാകുന്നത്. ശ്രീ ദിവ്യയെ കുറിച്ച് തുടര്‍ന്ന് വായിക്കൂ.

തമിഴര്‍ക്ക് അയല്‍വാസി

ശ്രീ ദിവ്യയ്ക്ക് ഡിമാന്റ്!

ആന്ധ്രാപ്രദേശുകാരിയാണ് ശ്രീദിവ്യ. കേദരിയ വിദ്യാലയത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ശ്രീവിദ്യയുടെ സഹോദരി ശ്രി രമ്യയും അഭിനേത്രിയാണ്.

കുട്ടി ശ്രീ ദിവ്യയായി

ശ്രീ ദിവ്യയ്ക്ക് ഡിമാന്റ്!

ഹനുമാന്‍ ജഗ്ഷന്‍, യുവരാജ്, വീട് എന്നീ തെലുങ്ക് ചിത്രങ്ങളിലൂടെ ബാലതരാമായാണ് ശ്രീദിവ്യയുടെ തുടക്കം.

സീരിയലിലില്‍

ശ്രീ ദിവ്യയ്ക്ക് ഡിമാന്റ്!

ബാലതാരമായി ബിഗ് സ്‌ക്രീനിലെത്തിയ ദിവ്യ, അതിനൊപ്പം മിനിസ്‌ക്രീനില്‍ ചില തെലുങ്ക് സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നായികയായി തുടക്കം

ശ്രീ ദിവ്യയ്ക്ക് ഡിമാന്റ്!

മനസാര എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിദിവ്യ നായികയായി അരങ്ങേറുന്നത്. പിന്നീട് ബസ് സ്‌റ്റോപ്പ്, മല്ലേല തീരം ല സിരിമല്ല പൂവ് എന്നീ തെലുങ്ക് ചിത്രങ്ങളിലൂം നായികയായെത്തി.

തമിഴിലേക്ക്

ശ്രീ ദിവ്യയ്ക്ക് ഡിമാന്റ്!

വരുത്തപ്പടാത്ത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെയാണ് ശ്രിദിവ്യ തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രീ ദിവ്യ തമിഴില്‍ മിന്നി.

 ജീവ

ശ്രീ ദിവ്യയ്ക്ക് ഡിമാന്റ്!

ശ്രീ ദിവ്യയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ജീവ. സുശീന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു ആയിരുന്നു നായകന്‍. ചിത്രത്തിലെ പാട്ടുകളിലൂടെയാണ് ശ്രീ ദിവ്യ യുവാക്കള്‍ക്കിടയിലേക്കിറങ്ങിയത്.

 വെള്ളക്കാരദുരൈ

ശ്രീ ദിവ്യയ്ക്ക് ഡിമാന്റ്!

ഒടുവില്‍ ശ്രീ ദിവ്യയുടേതായി തമിഴില്‍ റിലീസായ ചിത്രമാണ് വെള്ളക്കൈര ദുരൈ. വിക്രം പ്രഭുവിന്റെ നായികയായി അഭിനയിച്ച ഈ ചിത്രവും ശ്രദ്ധിക്കപ്പെട്ടു.

പുതിയ ചിത്രം

ശ്രീ ദിവ്യയ്ക്ക് ഡിമാന്റ്!

പെന്‍സില്‍, കാക്കി സട്ടൈ, ഏട്ടൈ എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രീ ദിവ്യ ചെയ്തുകൊണ്ടിരിക്കുന്നത്. തെലുങ്കില്‍ നിന്ന് തമിഴിലേക്കെത്തിയതില്‍ പിന്നെ ഒരു തിരിച്ചുപോക്ക് അങ്ങോട്ടേയ്ക്ക് ഉണ്ടായിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X