തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച് ശ്രീ!! പ്രമുഖ സംവിധായകൻ പീഡിപ്പിച്ചു, തെളിവുകൾ പുറത്തു വിടും

തമിഴ് സംവിധായകൻ തന്നെ പീഡിപ്പിച്ചെന്നും സംവിധായകനെതിരെ 90 ശതമാനം തെളിവുകൾ തന്റെ പക്കലുണ്ടെന്നും ശ്രീ പറഞ്ഞു

തെലുങ്ക് സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെ കുറിച്ച് നടി ശ്രീ റെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകൾ വൻ വിവാദം സൃഷ്ടിച്ചിരുന്നു. ടോളിവുഡിനെ തന്നെ അടിമുടി ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് ശ്രീ നടത്തിയത്. സിനിമ മേഖലയിലുളള ഉന്നത വ്യക്തിത്വങ്ങൾക്ക് നേരെയാണ് ശ്രീ വിരൽ ചൂണ്ടിയത്. അതിനാൽ തന്നെ നടിയുടെ വാക്കുകൾ ടോളിവുഡിനെ പിടിച്ചുലച്ചിരുന്നു. തെലുങ്ക് താരമായ നാനി, റാണ ദഗ്ഗബട്ടിയുടെ സഹോദരൻ, പ്രമുഖ സംവിധായകൻ തുടങ്ങിയ വരെ കുറിച്ചുളള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ശ്രീ നടത്തിയത്.

sri

ഇപ്പോഴിത പ്രമുഖ തമിഴ് സംവിധായകനെതിരെ ലൈംഗികാരോപണവുമായി താരം രംഗത്തെത്തിയിട്ടുണ്ട്. തമിഴ് സംവിധായകൻ തന്നെ പീഡിപ്പിച്ചെന്നും സംവിധായകനെതിരെ 90 ശതമാനം തെളിവുകൾ തന്റെ പക്കലുണ്ടെന്നും കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ താൻ ഇത് പുറത്ത് വിടുമെന്നും ശ്രീ പറഞ്ഞു. നടിയുടെ വെളിപ്പെടുത്തൽ തമിഴ് സിനിമ ലോകത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ആർക്കെതിരെയാണ് നടി വിരൽ ചൂണ്ടുന്നതെന്ന് തമിഴ് സിനിമ ലോകവും പ്രേക്ഷകരും ഒരുപോലെ ഒറ്റു നോക്കുകയാണ്.

ടേളിവുഡിലെ ശ്രീയുടെ വെളിപ്പെടുത്തലിനു പിന്നാലെ കാസ്റ്റിംഗ് കൗച്ചിനെതിരെ ശക്തമായ വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. പുതിയ താരങ്ങൾക്ക് നേരെയാണ് ഇത്തരത്തിലുള്ള മേശമായ പ്രവർത്തികൾക്ക് ഇരയാകുന്നത്. ശ്രീയെ കൂടാതെ തെലുങ്ക് ജൂനിയർ ആർട്ടിസ്റ്റുകളും കാസ്റ്റിംഗ് കൗച്ചിനെതിരെ തുറന്നടിച്ചിരുന്നു. എന്നാൽ ഇവരെ എതിർത്ത് തെലുങ്കിൽ ഒരു വിഭാഗം നടിമാർ രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നാണ് ഇവരുടെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X