ഹൈദരാബാദിലെ ആ ഹോട്ടൽ മുറി ഓർമയുണ്ടോ? മുരുഗദോസിനോട് ശ്രീ!! ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത്
മുരുകദോസിനെതിരെ മാത്രമല്ല തെലുങ്ക് നടൻ ശ്രീകാന്തിനെതിരേയും താരം ആരോപണം ഉന്നയിക്കുന്നുണ്ട്.
തെലുങ്ക് താരം ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ തെലുങ്ക് സിനിമ ലോകത്തെ അടിമുടി ഞെട്ടിച്ചിട്ടുണ്ട്. ഒരു തമിഴ് സംവിധായകൻ തന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നു ശ്രീ വെളിപ്പെടുത്തിയിരുന്നു. എന്നാലാ ആരാണെന്നുള്ള പേര് താരം പഉരത്തു വിട്ടിരുന്നില്ല. ഉടനെ പുറത്ത് വിടുമെന്ന് മാത്രമാണ് അന്ന് താരം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ശ്രീ ആ പേര് പുറത്തു വിട്ടിരിക്കുകയാണ്.

പ്രമുഖ തമിഴ് സംവിധായകൻ മുരുഗദോസിനെതിരെയാണ് ശ്രീ വിരൽ ചൂണ്ടിയിരിക്കുന്നത്. തമിഴ് സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിവരം പുറത്തു വിട്ടത്. ഹൈദരാബാദിലെ ഗ്രീൻപാർക്ക് ഹോട്ടൽ ഓർമ്മയുണ്ടോ എന്നും അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓർമയുണ്ടോ എന്ന് ശ്രീ ചോദിക്കുന്നുണ്ട്. കൂടാതെ സംവിധായകന് എതിരെ 90 ശതമാനം തെളിവുകൾ തന്റെ പക്കലുണ്ടെന്നും ശ്രീ പറയുന്നുണ്ട്.
മുരുഗദോസിനെതിരെ മാത്രമല്ല തെലുങ്ക് നടൻ ശ്രീകാന്തിനെതിരേയും താരം ആരോപണം ഉന്നയിക്കുന്നുണ്ട്. അഞ്ച് വർഷം മുൻപ് ക്രിക്കറ്റ് ലീഗ് നടക്കുമ്പോൾ ഹൈദരാബാദിലെ ഹോട്ടലിൽവച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും ശ്രീ പറയുന്നു. കൂടാതെ ശ്രീകാന്ത് തന്റെ സിനിമയിൽ ഒരു വേഷം ഓഫർ ചെയ്തുവെന്നും ശ്രീ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. തമിഴ് ലീക്ക് എന്ന ഹാഷ്ടാഗിലൂടെയാണ് ശ്രീ രഹസ്യങ്ങൾ പുറത്തു വിട്ടത്.


Click it and Unblock the Notifications