വെറുതെ വിടാനുദ്ദേശിച്ചിട്ടില്ല! നടികര്‍ സംഘത്തിലെ മിസ്റ്റര്‍ പെര്‍ഫക്ടിനെതിരെ ആഞ്ഞടിച്ച് ശ്രീ റെഡ്ഡി

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളുമായാണ് ശ്രീ റെഡ്ഡി രംഗത്തെത്തിയത്. പലരും തുറന്നുപറയാന്‍ മടിക്കുന്ന കാര്യത്തെക്കുറിച്ച് താരം വാചാലയായതോടെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമായി പലരും രംഗത്തെത്തിയിരുന്നു. തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ചിലെന്ന് യുവ അഭിനേത്രികള്‍ വ്യക്തമാക്കിയതിന് പിന്നാലെയായാണ് അവരെ എതിര്‍ത്ത് പരസ്യമായി താരം രംഗത്തെത്തിയത്. സംവിധായകരും മുന്‍നിര താരങ്ങളുമുള്‍പ്പടെ നിരവധി പേരായിരുന്നു താരത്തിന്റെ ആരോപണത്തില്‍ കുരുങ്ങിയത്.

സിനിമാപ്രേമികളും അണിയറപ്രവര്‍ത്തകരും ഒരുപോലെ നടുങ്ങിയ കാര്യങ്ങളായിരുന്നു പുറത്തുവന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം പല കാര്യങ്ങളും തുറന്നുപറഞ്ഞത്. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടായിരുന്നു പല കാര്യങ്ങളും വൈറലായി മാറിയത്. തെലുങ്ക് സിനിമയുടെ താരസംഘടനയായ മായില്‍ അംഗത്വം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നുവെന്നും തന്റെ കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ തീരുമാനമെടുത്തിരുന്നില്ലെന്നും താരം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ഫിലിം ചേംബറിലേക്കെത്തിയ താരം അര്‍ധനഗ്നയായി പ്രതിഷേധിച്ചത്. താരങ്ങളില്‍ നിന്നും സിനിമാപ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും താരം വിശദീകരിച്ചിരുന്നു. ശ്രീ റെഡ്ഡിയുടെ ലേറ്റസ്റ്റ് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

ശ്രീ റെഡ്ഡി വീണ്ടുമെത്തി

ശ്രീ റെഡ്ഡി വീണ്ടുമെത്തി

മീ ടൂ വെളിപ്പെടുത്തലുകള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് ശ്രീ റെഡ്ഡി വീണ്ടുമെത്തിയിട്ടുള്ളത്. ബോളിവുഡിന് പിന്നാലെ മലയാളത്തിലും മീ ടൂ തുടരുകയാണ്. തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ നടുക്കിയ തുറന്നുപറച്ചിലുകളുമായാണ് ശ്രീ എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും എത്തിയിരിക്കുകയാണ്. തമിഴ് താരത്തിനെതിരെയാണ് ഇത്തവണ ആരോപണം ഉന്നയിച്ചിട്ടുള്ളത്. നടികര്‍ സംഘത്തിന്റെ ആക്ടീവ് മെമ്പറാണ് താരം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലും ഈ താരത്തിന് അംഗ്വതമുണ്ടെന്ന് ശ്രീ റെഡ്ഡി പറയുന്നു.

പേര് പറയാതെ ആരോപണം

പേര് പറയാതെ ആരോപണം

പേര് പറയാതെയാണ് ഇത്തവണത്തെ വെളിപ്പെടുത്തലുകള്‍. ആരാണ് താരമെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ആരാധകര്‍ ഉന്നയിച്ചിട്ടുള്ളത്. നേരത്തെയുള്ള തുറന്നുപറച്ചിലുകളിലെല്ലാം അതാത് വ്യക്തിയെക്കുറിച്ച് തുറന്നുപറഞ്ഞ താരം ഇത്തവണ പേര് പറയാത്തതിലും പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ബോള്‍ഡായി കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുന്ന താരത്തിന് ഇത്തവണ എന്ത് പറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ വിശാലിനെയാണോ താരം ഉദ്ദേശിക്കുന്നതെന്ന തരത്തിലുള്ള ചോദ്യവും പലരും ഉന്നയിച്ചിട്ടുണ്ട്.

 ഉടന്‍ വിവാഹിതനായേക്കും

ഉടന്‍ വിവാഹിതനായേക്കും

സഹനായികമാരെപ്പോലും വെറുതെ വിടാതിരുന്ന ആ താരത്തെക്കുറിച്ചുള്ള കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മിസ്റ്റര്‍ പെര്‍ഫെക്ടിന്റെ കാര്യത്തില്‍ താന്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും താരം പറയുന്നു. പുറമെ മാന്യനായി പെരുമാറുന്ന അദ്ദേഹത്തിന്‍രെ യഥാര്‍ത്ഥ മുഖം അടുത്ത് തന്നെ പുറത്തുവരും. സെക്ഷ്വല്‍ താല്‍പര്യവുമായി അദ്ദേഹം പലരെയും സമീപിക്കാറുണ്ട് അതേക്കുറിച്ചുള്ള പക്കാ പ്രൂഫ് തന്റെ കൈയ്യിലുണ്ടെന്നും ശ്രീ റെഡ്ഡി കുറിച്ചിട്ടുണ്ട്. അടുത്ത് തന്നെ ആ താരം വിവാഹിതനായെക്കുമെന്ന സൂചനയും ശ്രീ നല്‍കിയിട്ടുണ്ട്.

പേര് പറയാത്തതില്‍ അസ്വസ്ഥത

പേര് പറയാത്തതില്‍ അസ്വസ്ഥത

ആരോപണവിധേയനായ താരത്തിന്റെ പേര് പറയാത്തതില്‍ പ്രേക്ഷകര്‍ അസ്വസ്ഥരാണ്. വിശാലിന്റെ പേര് പറയാന്‍ എന്തിനാണ് ഭയക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെയാവാതെ ഉടന്‍ തന്നെ തെളിവുകള്‍ പുറത്തുവിടാനും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. അനിരുദ്ധ്, രാഘവ ലോറന്‍സാണോ ആരോപണവിധേയരെന്ന ചോദ്യമാണ് ചിലര്‍ ഉന്നയിച്ചിട്ടുള്ളത്.

കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കൂടുതല്‍ വെളിപ്പെടുത്തലുകള്‍

അധികം വൈകാതെ തന്നെ അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എത്തുമെന്നും താരം പറയുന്നുണ്ട്. കൃത്യമായ തെളിവുകളുമായി ആരോപണം തെളിയിച്ചാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും ആരാധകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. രൂക്ഷമായ എതിര്‍പ്പ് തുടരുന്നതിനിടയിലും ഒരുവിഭാഗം താരത്തിന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്.

പോസ്റ്റ് കാണാം

ശ്രീ റെഡ്ഡിയുടെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X