അമല പോളിന് ശ്രീ റെഡ്ഡിയുടെ ഉപദേശം! പഞ്ചാബി ഭര്‍ത്താവ് നിന്നെ നന്നായി നോക്കും! അവരെ വിശ്വസിക്കാം!
തെന്നിന്ത്യന്‍ സിനിമാലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ വിവാദ താരമാണ് ശ്രീ റെഡ്ഡി. സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന മോശം കാര്യങ്ങളെക്കുറിച്ച് തുറന്നടിച്ചായിരുന്നു നേരത്തെ താരമെത്തിയത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും താരം തുറന്നടിച്ചിരുന്നു. പുറമെ കാണുന്ന പോലെ മാന്യരല്ല പലരുമെന്നും താരം പറഞ്ഞിരുന്നു. തെലുങ്ക് സിനിമയിലും കാസ്റ്റിങ് കൗച്ചുണ്ടെന്നും താരം ആവര്‍ത്തിച്ചിരുന്നു. ശ്രീ റെഡ്ഡിയുടെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമാവാറുള്ളത്.
രാഘവേന്ദ്ര ലോറന്‍സ്, എആര്‍ മുരുഗദോസ്, ശ്രീകാന്ത് തുടങ്ങിയവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചും ശ്രീ റെഡ്ഡി എത്തിയിരുന്നു. തന്നോട് ഇവരെല്ലാം മോശമായി പെരുമാറിയെന്നും അതിനുള്ള തെളിവ് പുറത്തുവിടുമെന്നുമായിരുന്നു താരം പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയിരുന്നു. അമല പോളിനെ ലക്ഷ്യമാക്കിയുള്ള പോസ്റ്റുമായാണ് അടുത്തിടെ താരമെത്തിയത്. രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് അമല പോളിന്റെ ആരാധകര്‍ ശ്രീ റെഡ്ഡിക്ക് മറുപടി നല്‍കിയിട്ടുള്ളത്.
മുംബൈയില്‍ നിന്നുള്ള ഗായകനായ ഭവ്‌നിന്ദര്‍ സിംഗിനെയാണ് അമല പോള്‍ രണ്ടാമതായി വിവാഹം ചെയ്തതെന്നുള്ള വിവരങ്ങള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ത്രോബാക്ക് എന്ന ഹാഷ് ടാഗോടെ ഭവ്‌നിന്ദറായിരുന്നു വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. രാജസ്ഥാനി വിവാഹ വേഷത്തിലായിരുന്നു ഇരുവരും. അഭിമുഖങ്ങളിലെല്ലാം ഈ സുഹൃത്തിനെക്കുറിച്ച് അമല പോള്‍ വാചാലയായിരുന്നു. ഉപാധികളില്ലാതെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കാണിച്ച് തന്നിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. അമല പോളിനായി ജോലിയും കരിയറും അദ്ദേഹം ത്യജിച്ചുവെന്നും താരം കുറിച്ചിരുന്നു.

പേടിക്കേണ്ട, പഞ്ചാബി ഭര്‍ത്താവ് നിന്നെ നന്നായി നോക്കിക്കോളും, പഞ്ചാബികളെ എനിക്ക് വിശ്വാസമാണ്, ഇതായിരുന്നു ശ്രീ റെഡ്ഡിയുടെ പോസ്റ്റ്. ഈ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയായാണ് അമല പോളിന്റെ ആരാധകര്‍ കമന്റുകളുമായെത്തിയത്. കമന്റ് കിട്ടാനും ശ്രദ്ധിക്കപ്പെടാനും വേണ്ടിയാണ് ഇത്തരത്തിലുള്ള പോസ്റ്റുമായി ശ്രീ റെഡ്ഡി എത്തിയതെന്നുള്ള വിമര്‍ശനങ്ങളുമുണ്ട്.
അടുത്തിടെയായിരുന്നു അമല പോളിന്റെ രണ്ടാം വിവാഹം നടന്നത്. ഗായകനുമായി രഹസ്യ വിവാഹം നടത്തുകയായിരുന്നു താരം. വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വിവാഹത്തെക്കുറിച്ച് താരമോ കുടുംബമോ പ്രതികരിച്ചിരുന്നില്ല. 2014ലായിരുന്നു അമല പോളും എ എല്‍ വിജയ് യും വിവാഹിതരായത്. 2016 ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു.
വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായി താരം വീണ്ടും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല താരം. പോണ്ടിച്ചേരിയില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയതിനെക്കുറിച്ചും യോഗയെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ പങ്കുവെച്ചായിരുന്നു താരമെത്തിയത്.


Click it and Unblock the Notifications











