ആദ്യം മുരുഗദോസും ശ്രീകാന്തും!! ഇപ്പോഴിത പ്രമുഖ നടനും, ശ്രീയെ ഭയന്ന് തമിഴ് സിനിമാ ലോകം
നടനും സംവിധായകനും കോറിയോഗ്രാഫറുമായ രാഘവ ലോറന്‍സിനെതിരെയാണ് നടിയുടെ പുതിയ വെളിപ്പെടുത്തലുകള്‍.
തെലുങ്ക് താരം ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്താൽ തമിഴ് സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്രമുഖ സംവിധായകൻ മുരുഗദോസും തമിഴ് നടൻ ശ്രീകാന്തും തന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നു ശ്രീ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറ ലോകത്തെ അറിയിച്ചിരുന്നു. ഇരുവർക്ക് നേരെ നിരവധി തെളിവുകളാണ് ശ്രീ നിരത്തിയത്.

ഹൈദരാബാദിലെ ഗ്രീൻപാർക്ക് ഹോട്ടൽ ഓർമ്മയുണ്ടോ എന്നും അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓർമയുണ്ടോ എന്ന് ശ്രീ ചോദിക്കുന്നുണ്ട്. കൂടാതെ സംവിധായകന് എതിരെ 90 ശതമാനം തെളിവുകൾ തന്റെ പക്കലുണ്ടെന്നും ശ്രീ സംവിധായകൻ മുരുഗദോസിനോട് ചോദിക്കുന്നുണ്ട്. നടൻ ശ്രീകാന്തിനെതിരേയും ആരോപണം മാത്രമല്ല സാഹചര്യവും നടി വിശദീകരിക്കുന്നുണ്ട്. അഞ്ച് വർഷം മുൻപ് ക്രിക്കറ്റ് ലീഗ് നടക്കുമ്പോൾ ഹൈദരാബാദിലെ ഹോട്ടലിൽവച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ശ്രീകാന്ത് തന്റെ സിനിമയിൽ ഒരു വേഷം ഓഫർ ചെയ്തുവെന്നും ശ്രീ വെളിപ്പെടുത്തി. തമിഴ് ലീക്ക് എന്ന ഹാഷ്ടാഗിലൂടെയാണ് ശ്രീ രഹസ്യങ്ങൾ പുറത്തു വിട്ടത്.
ഇപ്പോഴിത തമിഴിലെ മറ്റൊരു പ്രമുഖ നടനു നേരേയും ശ്രീ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തമിഴിലെ പ്രമുഖ നടനും കൊറിയോഗ്രാഫറും സംവിധായകനുമായ ലോറൻസിനെതിരെയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹൈദരാബാദിലെ ഹോട്ടലിൽവെച്ച് ലോറൻസ് തന്റെ ശരീരികമായി ഉപദ്രവിച്ചെന്നാണ് നടി പറയുന്നത്. സിനിമയിൽ തന്റെ ഇടം ഉണ്ടാക്കാൻ രഘവൻ നേരിട്ട കഷ്ടപ്പാടിനെ കുറിച്ചും പാവപ്പെട്ടവർക്കായി ചെയ്ത സഹായങ്ങളെ കുറിച്ചും കേട്ടപ്പോൾ തനിയ്ക്ക് ലോറൻസിനോട് മതിപ്പ് തോന്നിയിരുന്നു. എന്നാൽ അയാൾ തന്റെ നേരെ യഥാർഥ സ്വഭാവം പുറത്തെടുക്കുകയായിരുന്നു. തന്നെ ലൈംഗികമായി ഉപയോഗിച്ചതിനു ശേഷം തന്റെ റോൾ ഓക്കെയായതായി അറിയിക്കുകയും ചെയ്തുവെന്ന് ശ്രീ ഫേസ്ബുക്കിൽ കുറിച്ചും


Click it and Unblock the Notifications