വിജയിയുടെ ചിത്രത്തില്‍ ശ്രീദേവിയും ദീപിക പദുകോണും
ബോളിവുഡിന്റെ സ്വപ്‌നനായിക ശ്രീദേവി വീണ്ടും തമിഴകത്തേയ്‌ക്കെത്തുന്നു. തമിഴകത്തുനിന്നാണ് ശ്രീദേവി ബോളിവുഡിലെത്തുകയും ഏറെനാള്‍ താരറാണിയായി വാഴുകയും ചെയ്തത്. പിന്നീട് വിവാഹശേഷം അഭിനയരംഗത്തുനിന്നും മാറിനില്‍ക്കുകയും അടുത്തിടെ ഇംഗ്ലീഷ് വിംഗ്ലീഷ് ന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്ത ശ്രീദേവിയുടെ രണ്ടാം വരവിലെ രണ്ടാം ചിത്രമാണ് തമിഴകത്ത് ഒരുങ്ങുന്നത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ശ്രീദേവി തമിഴകത്തേയ്ക്ക് തിരിച്ചെത്തുന്നത്.
ഇളയദളപതി വിജയ് നായകനാകുന്ന ചിത്രത്തിലാണ് ശ്രീദേവി അഭിനയിക്കാന്‍ പോകുന്നത്. ശ്രീദേവിയ്‌ക്കൊപ്പം ബോളിവുഡ് സുന്ദരി ദീപിക പദുകോണും തെന്നിന്ത്യന്‍ താരം ശ്രുതി ഹസ്സനും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. വിജയിയുടെ അമ്പത്തിയെട്ടാമത്തെ ചിത്രമാണിത്.

ചിമ്പു ദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രുതിയും ദീപികയും ഇതാദ്യമായിട്ടാണ് വിജയിയ്‌ക്കൊപ്പം അഭിനയിക്കുന്നത്. രജനീകാന്ത് നായകനായ കൊച്ചടിയാന് ശേഷം ദീപിക ചെയ്യുന്ന തമിഴ് ചിത്രമാണിത്. ഈച്ച എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുദീപ് ആണ് ചിത്രത്തില്‍ വില്ലനാകുന്നത്.
ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന വിജയ് ചിത്രം കത്തി തിയേറ്ററുകളില്‍ എത്തിക്കഴിഞ്ഞാകും ചിമ്പുദേവന്റെ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുക. ശ്രുതി ഹസ്സനെ സംബന്ധിച്ച് വിജയ് ചിത്രം മികച്ചൊരു അവസരമാണ്. ഏറെനാളായി മികച്ചൊരു വിജയത്തിന് കൊതിയ്ക്കുന്ന ശ്രുതിയ്ക്ക് വിജയ് ചിത്രം ഭാഗ്യമാകുമെന്ന് കരുതാം.
ചിത്രത്തില്‍ ശ്രീദേവി വിജയിയുടെ അമ്മവേഷത്തിലാണ് എത്തുന്നതെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്ിതല്‍ സ്ഥിരീകരണമൊന്നുമില്ല. മുന്‍കാലത്തെ പല നായിക നടിമാരും ഇന്നത്തെ നായകന്മാരുടെ അമ്മവേഷം ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ശ്രീദേവി ഇതുവരെ വെറുമൊരു അമ്മക്കഥാപാത്രം ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടില്ല.


Click it and Unblock the Notifications











