ചേച്ചിയുടെ മൂന്നാം വിവാഹത്തിന് പിന്നാലെ കുടുംബത്തിനൊപ്പം താരസഹോദരിയുടെ ചിത്രങ്ങളും വൈറല്‍!
തമിഴിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് വിജയകുമാര്‍. നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരന്‍ കൂടിയായ താരം 1961 മുതല്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം നടി മഞ്ജുളയെ വിവാഹം കഴിക്കുന്നത്. വനിത, പ്രീത, ശ്രീദേവി എന്നിങ്ങനെ ഇരുവര്‍ക്കും മൂന്ന് പെണ്‍മക്കളാണുള്ളത്.
മൂത്തമകള്‍ വനിത വിജയകുമാറിന്റെ വിവാഹം ഇക്കഴിഞ്ഞ ആഴ്ചയായിരുന്നു നടന്നത്. നേരത്തെ അറിയിച്ചിരുന്നത് പോലെ ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചായിരുന്നു വനിതയും സംവിധായകന്‍ പീറ്റര്‍ പോളും വിവാഹിതരാവുന്നത്. വനിതയുടെ മൂന്നാമത്തെ വിവാഹവും പീറ്റര്‍ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു ഇത്. വിവാഹത്തിന് തൊട്ട് പിന്നാലെ താരദമ്പതികള്‍ക്കെതിരെ വലിയ ആരോപണങ്ങള്‍ വന്നിരുന്നു.

പീറ്ററിന്റെ ഭാര്യയാണ് പരാതിയുമായി രംഗത്ത് വന്നത്. ഇതോടെ താരപുത്രിയുടെ വിവാഹം വലിയ ചര്‍ച്ചയായി. കൊറോണയുടെ പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ അധികം ബന്ധുക്കളൊന്നും വിവാഹത്തിനെത്തിയിരുന്നില്ല. ഇപ്പോഴിതാ വനിതയുടെ സഹോദരി ശ്രീദേവി വിജയകുമാറിന്റെ കുടുംബസമേതമുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വന്നിരിക്കുകയാണ്.
ശ്രീദേവിയ്‌ക്കൊപ്പം മകളും ഭര്‍ത്താവുമൊക്കെ ചിത്രങ്ങളിലുണ്ട്. ഒരു വര്‍ഷം മുന്‍പ് മുതലുള്ള ശ്രീദേവിയുടെ ചിത്രങ്ങളായിരുന്നു വീണ്ടും ട്വിറ്ററിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. താരകുടുംബത്തിന് എല്ലാവിധ ആശംസകളുമായി ആരാധകരുമെത്തി. 2009 ലായിരുന്നു ബിസിനസുകാരനായ രാഹുലുമായിട്ടുള്ള ശ്രീദേവിയുടെ വിവാഹം നടക്കുന്നത്. ഇരുവര്‍ക്കും രൂപിക എന്നൊരു മകളാണുള്ളത്. 2016 ലായിരുന്നു മകള്‍ പിറക്കുന്നത്.

റിക്ഷമാമ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ശ്രീദേവി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് അഞ്ചോളം സിനിമകളില്‍ ബാലതാരമായി ശ്രീദേവി അഭിനയിച്ചിരുന്നു. 2002 ലാണ് തെലുങ്കിലും തമിഴ് സിനിമകളിലൂടെയുമായി ശ്രീദേവി നായികയായി അരങ്ങേറ്റം നടത്തുന്നത്. വിവാഹസമയത്ത് തെലുങ്കിലും കന്നഡയിലുമൊക്കെ ശ്രീദേവി അഭിനയിക്കുന്നുണ്ടായിരുന്നെങ്കിലും പിന്നീട് അഭിനയം നിര്‍ത്തുകയായിരുന്നു. 2016 ല്‍ ലക്ഷ്മണ എന്ന കന്നഡ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications