മൂക്ക് ഇഷ്ടമായിരുന്നില്ല, എന്നോട് പ്ലാസ്റ്റിക് സർജറി ചെയ്യാൻ പറഞ്ഞു; അക്ക എല്ലാ സിനിമയിലും സുന്ദരി: മഹേശ്വരി

തെലുങ്ക് സിനിമാ ലോകത്താണ് നടി മഹേശ്വരി കൂടുതൽ കഥാപാത്രങ്ങൾ ചെയ്തത്. ടെലിവിഷനിലും ശ്രീദേവി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെ സഹോദരിയുടെ മകളാണ് മഹേശ്വരി. ശ്രീദേവിയുമായി വലിയ അടുപ്പം മഹേശ്വരിക്ക് ഉണ്ടായിരുന്നു. ശ്രീദേവിയുടെ മക്കളായ ജാൻവിയും ഖുശിയും ഈ അടുപ്പം നിലനിർത്തുന്നു. കുടുംബത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ മഹേശ്വരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഞങ്ങളുടെ അമ്മയുടെ കുടുംബം തിരുപ്പതിക്ക് അടുത്താണ്. അപ്പൂപ്പന്റെ കുടുംബം ശിവകാശിയിൽ നിന്നും. തെലുങ്കും തമിഴും ഇടകലർന്നതാണ് കുടുംബമെന്ന് മഹേശ്വരി വ്യക്തമാക്കി. കുട്ടിക്കാലത്തേ എനിക്ക് ഡിസെെനിം​ഗ് ഇഷ്ടമാണ്. അക്കയുടെ കൂടെയാണ് മനീഷ് മൽ​ഹോത്ര കരിയർ തുടങ്ങിയത്. ഏത് കളർ വേണം, കോൺസെപ്റ്റ് എന്താണ്, എങ്ങനെ ചെയ്യണം എന്നെല്ലാം അക്ക പറയുമായിരുന്നു. അതെല്ലാം വളരെ നല്ല അനുഭവമായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും നല്ല കളർ സെൻലും ഡ്രസിം​ഗും അറിയാം. എന്റെ സിനിമകളിൽ ഞാൻ തന്നെയാണ് കോസ്റ്റ്യൂം സെലക്ട് ചെയ്തിരുന്നത്.

Sridevi  Maheswari

‍ഞാൻ ‌ടിപ്പിക്കൽ ബ്യൂട്ടി ഫേസ് അല്ല. ഞാൻ ഫോട്ടോജെനിക് ആയ ആളല്ല. എനിക്ക് ഭം​ഗിയുണ്ടെന്ന് തോന്നിയിട്ടില്ല. ആ സീനിൽ ഞാൻ വളരെ നന്നായി എന്നെനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. സിനിമാ ലോകത്ത് തന്നോട് പ്ലാസ്റ്റിക് സർജറി ചെയ്യാൻ പറഞ്ഞവരുണ്ടെന്നും മഹേശ്വരി പറയുന്നു. എന്റെ പല്ല് ഉന്തിയിട്ടാണ്. ഇത് ശരിയല്ല, അത് ശരിയല്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ അതിനപ്പുറം എന്റെ വർക്കിനെക്കുറിച്ച് ആളുകളെക്കൊണ്ട് എങ്ങനെ സംസാരിപ്പിക്കാമെന്നാണ് ഞാൻ ശ്രദ്ധിച്ചത്. ഇന്ന് പ്ലാസ്റ്റിക് സർജറി നോർമലായി. പ്ലാസ്റ്റിക് സർജറി ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു.

എനിക്കെന്റെ മൂക്ക് ഇഷ്ടമായിരുന്നില്ല. അന്ന് അത്രയും ധെെര്യമൊന്നും ഇല്ല. ഇന്നായിരുന്നെങ്കിൽ ഒരുപക്ഷെ താൻ ചെയ്തേനെയെന്നും മഹേശ്വരി വ്യക്തമാക്കി. അക്കയ്ക്ക് എല്ലാ സിനിമയിലും നല്ല ഭം​ഗിയുണ്ടായിരുന്നെന്നും മഹേശ്വരി പറഞ്ഞു. ഇന്ത്യൻ സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് അന്തരിച്ച ശ്രീദേവി. അഭിനയ മികവും വശ്യ സൗന്ദര്യവും ഒത്തിണങ്ങിയ ശ്രീദേവിയുടെ മക്കളായ ജാൻവി കപൂറും ഖുഷി കപൂറും ഇന്ന് സിനിമാ രം​ഗത്ത് സജീവമാണ്. ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ മഹേശ്വരി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X