ഇനി നയന്‍താരയുടെ മത്സരം ശ്രീദിവ്യയ്‌ക്കൊപ്പം

By Aswathi

കാര്‍ത്തിയുടെ അടുത്ത ചിത്രത്തില്‍ നയന്‍താര നായികയാകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ വന്നതാണ്. 'കശ്‌മോര' എന്ന ചിത്രത്തിലൂടെ നയന്‍താരയും കാര്‍ത്തിയും ആദ്യമായി ഒന്നിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഈ ചിത്രത്തില്‍ നയന്‍താരയോട് മത്സരിച്ച് അഭിനയിക്കാന്‍ തമിഴ് യുവത്വത്തിന്റെ ഇപ്പോഴത്തെ ഹരമായ ശ്രീ ദിവ്യയും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 'ഇതര്‍ക്കുതാനെ ആസൈപ്പട്ടായ് ബാലകുമാരന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണത്രെ കാര്‍ത്തി എത്തുന്നത്. ഇതിലൊരു കഥാപാത്രത്തിന്റെ കാമുകിയാണത്രെ ശ്രീ ദിവ്യ.

nayanthara-sri-divya

'വരുത്തപ്പടാത്ത വാലിഭര്‍ സംഘം' എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ പ്രിയപ്പെട്ടവളായി മാറിയ ശ്രീദിവ്യയ്ക്ക് ഇപ്പോള്‍ തമിഴകത്ത് വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. വിക്രം പ്രഭുവിനൊപ്പം 'വെള്ളക്കാരദുരൈ' എന്ന ചിത്രമാണ് ഒടുവില്‍ റിലീസായത്.

അതേ സമയം ചിത്രത്തിലെ ശ്രീ ദിവ്യയുടെ കഥാപാത്രത്തെ കുറിച്ച് അധികമൊന്നും പറയാന്‍ സംവിധായകന്‍ ഗോകുല്‍ തയ്യാറായില്ല. ഒരു മര്‍മ്മപ്രധാനമായ വേഷമാണ്. പൊതുവെ തമിഴ് നടിമാര്‍ക്കൊപ്പം മത്സരിച്ചാണ് നയന്‍താര അവിടം കീഴടക്കിയത്. ശ്രീ ദിവ്യയുടെ വേഷത്തിനും അത്രതന്നെ പ്രധാന്യമുണ്ടായിരിക്കുമ്പോള്‍ ഒരു മത്സാരാഭിനയം ചിത്രത്തില്‍ കാണാം.

ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. സന്തോഷ് നാരായണാനാണ് ചിത്രത്തിന് സംഗീതമരുക്കുന്നത്. സംഗീത സംവിധായകന്‍ ഇതിനകം പാട്ട് കംപോസ് ചെയ്തു തുടങ്ങിയെന്ന് സംവിധായകന്‍ അറിയിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X