For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛന്റെ പണമോ അദ്ദേഹത്തിന്റെ പേരിൽ അവസരമോ വേണ്ട'; ശ്രുതി ഹാസൻ

  |

  തെന്നിന്ത്യയിലെ നായിക നടിമാരിലാെരാളാണ് ശ്രുതി ഹാസൻ. കരിയറിൽ ഉയർച്ചയും താഴ്ചയും ഒരു പോലെ വന്ന ശ്രുതി ബോളിവുഡിലും കൈ വെച്ചിട്ടുണ്ട്. മുംബൈയിൽ താമസിക്കുന്ന നടി മികച്ച ​ഗായികയുമാണ്. ഉലകനായകൻ കമൽ ഹാസന്റെ മകളെന്ന നിലയിലാണ് ശ്രുതിയുടെ സിനിമാ അരങ്ങേറ്റം ശ്രദ്ധിക്കപ്പെട്ടത്. പക്ഷെ അതിനു ശേഷം കമൽഹാസന്റെ മകളെന്ന നിലയിലല്ല ശ്രുതി അറിയപ്പെട്ടത്. തന്റേതായ രീതിയിൽ കരിയറിൽ പല പരീക്ഷണങ്ങളും ശ്രുതി ചെയ്തു.

  പിതാവിന്റെ പേരിൽ സിനിമയിൽ അറിയപ്പെടാൻ തനിക്കാ​ഗ്രഹമില്ലെന്നാണ് ശ്രുതി ഹാസൻ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. കമൽ ഹാസന്റെ പേരുപയോ​ഗിച്ച് ഇതുവരെ ഒരു സിനിമയിേലേക്കും താനവസരം നേടിയിട്ടില്ലന്നും ശ്രുതി പറയുന്നു. പക്ഷെ സിനിമയിലേക്കുള്ള വാതിൽ തുറന്നു കിട്ടാൻ കമൽ ഹാസന്റെ മകളെന്ന പേര് തനിക്ക് ഉപകരിച്ചിട്ടുണ്ടെന്നും ശ്രുതി ഹാസൻ തുറന്നു പറഞ്ഞു.

  'സർനേം എനിക്ക് വാതിലുകൾ തുറന്നു തന്നെന്ന കാര്യം ഞാൻ നിഷേധിക്കില്ല. പക്ഷെ ദൈവം സാക്ഷിയായി, ഹൃദയത്തിൽ കൈവെച്ച് ഞാൻ പറയുന്നു എന്റെ മാതാപിതാക്കളുടെ പേരോ സ്വാധീനമോ ഒരു അവസരം ലഭിക്കാനോ ബിൽ അടയ്ക്കാനോ ജോലി ചെയ്ത് തുടങ്ങിയ ശേഷം ഞാൻ ഉപയോ​ഗിച്ചിട്ടില്ല,' ശ്രുതി ഹാസൻ പറഞ്ഞു. മറ്റെല്ലാവരെയും പോലെയാണ് താൻ ഈ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നതെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി.

  read also:'നിയന്ത്രണമില്ലാത്ത മദ്യപാനം, കാരവാൻ ആവശ്യപ്പെട്ട് ലൊക്കേഷനിൽ വഴക്ക്'; ​വാർത്തകളെ കുറിച്ച് ചാർമിള!

  താരപുത്രിയെന്ന പേര് ആഡംബര ബാ​ഗുകൾ കെെയിൽ വെക്കുന്നത് പോലെയാണെന്നാണ് ശ്രുതി ഹാസൻ പറയുന്നത്. നിങ്ങളുടെ കൈയിൽ ഫെൻഡി, ​ഗുക്കി തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ വിലപിടിപ്പുള്ള ബാ​ഗുകളുണ്ടായിരിക്കാം. അത് നിലത്ത് വെക്കാൻ പറ്റില്ല. പക്ഷെ ബാ​ഗ് നിറയണമെങ്കിൽ നിങ്ങളുടെ സാധനങ്ങൾ തന്നെ അതിൽ വെക്കണമെന്നും നടി ചൂണ്ടിക്കാട്ടി.

  also read:എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്താന്‍ ആഗ്രഹമില്ല, ആദ്യമായി മക്കളെ പരിചയപ്പെടുത്തി ഉമ നായര്‍

  'കമൽ ഹാസന്റെ മകളെന്ന് സിനിമയിലെത്തുന്ന സമയത്ത് പേരുണ്ടായിരുന്നു. പക്ഷെ തന്നെ സംബന്ധിച്ച് അത് കുറച്ച് കഠിനമായിരുന്നു ആദ്യ സിനിമയ്ക്ക് ശേഷം സിനിമയിൽ നിന്ന് തന്റെ പേര് ഏകദേശം തുടച്ചു നീക്കപ്പെട്ടു. പക്ഷെ ഞാൻ തിരിച്ചു വന്നു. കാരണം ഈ ജോലി എനിക്കിഷ്ടമായിരുന്നു. അവസരങ്ങൾ ഉള്ളിടത്തോളമാണ് നമ്മളെല്ലാം നിലനിൽക്കുന്നത്,' ശ്രുതി ഹാസൻ പറയുന്നു.

  Recommended Video

  Dilsha On Akhil Bigg Boss | പുറത്തുള്ള ഫാന്‍സ് മൊത്തം അഖിലിനൊപ്പം, അന്ന് ദില്‍ഷ വിചാരിച്ചത്‌

  ചെറുപ്പകാലത്ത് പിതാവ് കമൽ ഹാസൻ സംവിധാനം ചെയ്ത ഹെയ് റാം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ശ്രുതി ഹാസൻ ചെയ്തിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ലക്ക് ആണ് നടിയുടെ ആദ്യ മുഴുനീള ചിത്രം. എന്നാൽ ഈ സിനിമ പരാജയപ്പെട്ടു.

  2011 ഓടു കൂടി തെന്നിന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് ശ്രുതി ഹാസൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. 2011 ൽ തെലുങ്ക് ചിത്രങ്ങളായ ഓ മൈ ഫ്രണ്ട്, അന​ഗം​ഗ ഒ ധീരിദു, തമിഴ് ചിത്രം ഏഴാം അറിവ് എന്നീ ചിത്രങ്ങളിൽ ശ്രുതി ഹാസൻ നായികയായി.

  പിന്നീട് നിരവധി സിനിമകളിൽ ശ്രുതി എത്തി. തെലുങ്കിലും തമിഴിലുമാണ് ശ്രുതി കൂടുതൽ വേഷങ്ങൾ ചെയ്തത്. 3, സിം​ഗ് 3, വേതാളം, ഏഴാം അറിവ് തുടങ്ങിയവയാണ് ശ്രുതിയുടെ തമിഴ് ചിത്രങ്ങൾ. തെലുങ്കിൽ ​ഗബ്ബർ സിം​ഗ്, ബലപു, യെവഡു, റേസ് ​ഗപരാം, ശ്രീമന്തുടു, പ്രേമം, ക്രാക്, വക്കീൽ സാബ് തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചു.

  ഡി ഡേ, ​ഗബ്ബാർ ഈസ് ബാക്ക്, വെൽക്കം ബാക്ക് തുടങ്ങിയവയാണ് നടിയുടെ ഹിന്ദി ചിത്രങ്ങൾ. തെലുങ്കിൽ സലാർ ആണ് ശ്രുതിയുടെ പുറത്തിറങ്ങാനുള്ള സിനിമ. പ്രഭാസ് ആണ് ചിത്രത്തിലെ നായകൻ.

  Also read: രണ്ട് അബോര്‍ഷനുകള്‍, പ്രതീക്ഷ കൈവിടാതെ 16 വര്‍ഷത്തെ കാത്തിരിപ്പ്; ഇരട്ടക്കുട്ടികളെക്കുറിച്ച് സജി സുരേന്ദ്രന്‍

  Read more about: kamal haasan
  English summary
  sruthi haasan says she never used her father kamal haasan's name to get roles in films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X