For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ചു! അര്‍ജുനെതിരെ പരാതി നല്‍കിയ ശ്രുതി ഹരിഹരന്‍റെ കള്ളം പൊളിയുന്നു?

  |

  തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അര്‍ജുന്‍ സര്‍ജ. നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരത്തിനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി ശ്രുതി ഹരിഹരന്‍ രംഗത്തെത്തിയപ്പോള്‍ സിനിമാലോകം ഞെട്ടിയിരുന്നു. മീ ടൂ വെളിപ്പെടുത്തലുകള്‍ അരങ്ങു തകര്‍ക്കുന്നതിനിടയിലായിരുന്നു ഈ സംഭവം. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത നിബുണന്‍ സിനിമയ്ക്കിടയില്‍ വെച്ചാണ് അദ്ദേഹം തന്നോട് മോശമായി പെരുമാറിയതെന്നായിരുന്നു യുവനടി പറഞ്ഞത്. തന്റെ സിനിമയുടെ സെറ്റില്‍ അത്തരത്തിലൊരു സംഭവവും നടന്നില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ രംഗത്തുവന്നിരുന്നു.

  മമ്മൂട്ടിയും അന്ന് തെറ്റിദ്ധരിച്ചു! സിനിമയില്‍ നിന്നും മാറ്റാന്‍ നോക്കി! വെളിപ്പെടുത്തലുമായി ഭദ്രന്‍

  ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രുതി ഹരിഹരന്‍ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ദ്വിഭാഷ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് നടന്ന അനുഭവത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. മുതിര്‍ന്ന അഭിനേതാവെന്ന നിലയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഏറെ സംതൃപ്തയായിരുന്നുവെന്ന് താരം പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യാവേഷത്തിലായിരുന്നു താനഭിയിച്ചിരുന്നത്. പ്രേമരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അദ്ദേഹം അനുവാദമില്ലാതെ തന്നെ ശരീരത്തോട് ചേര്‍ത്തുപിടിച്ചത്. ആ നീക്കത്തില്‍ താന്‍ ഞെട്ടിയിരുന്നുവെന്നും താരം പറഞ്ഞിരുന്നു. വെളിപ്പെടുത്തലിന് പിന്നാലെയായാണ് താരം പാരതി നല്‍കിയത്. ആരോപണം നിഷേധിച്ച് അര്‍ജുനും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതിനിടയിലാണ് ശ്രുതിയെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരം പുറത്തുവന്നത്.

  ജയറാമിനൊപ്പം തിളങ്ങുകയായിരുന്നു പാര്‍വതി! സമ്മതിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് സത്യന്‍ അന്തിക്കാട്

  വിവാഹം കഴിഞ്ഞതല്ല

  വിവാഹം കഴിഞ്ഞതല്ല

  മലയാളികള്‍ക്കും സുപരിചിതയാണ് ശ്രുതി ഹരിഹരന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സോളോയിലായിരുന്നു താരം അഭിനയിച്ചത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ശ്രുതി വിവാഹിതയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സംഭവം വൈറലായി മാറിയതോടെയാണ് ഈ വിഷയത്തില്‍ പ്രതികറമവുമായി താരമെത്തിയത്. പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ സത്യമില്ലെന്നും വിവാഹിതയാവുമ്പോള്‍ അറിയാക്കാമെന്നും എല്ലാവരോടും അതേക്കുറിച്ച് തുറന്നുപറയുമെന്നുമായിരുന്നു അന്ന് താരം പറഞ്ഞത്.

  ഭര്‍ത്താവിന്റെ പേര്

  ഭര്‍ത്താവിന്റെ പേര്

  വിവാഹ വാര്‍ത്ത പ്രചരിച്ചപ്പോള്‍ ശക്തമായ പ്രതികരണം രേഖപ്പെടുത്തി രംഗത്തുവന്ന ശ്രുതി ഹരിഹരന് സോഷ്യല്‍ മീഡിയയുടെ ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. എന്നാല്‍ താരം വിവാഹിതയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അര്‍ജുനെതിരെ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ പേര് രാം കുമാര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇന്ത്യാ ടുഡേ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.

  അര്‍ജുന്‍ മാനനഷ്ടക്കേസ് നല്‍കി

  അര്‍ജുന്‍ മാനനഷ്ടക്കേസ് നല്‍കി

  ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും ആ വെളിപ്പെടുത്തല്‍ തന്നെ ഞെട്ടിച്ചുവെന്നുമായിരുന്നു അര്‍ജുന്‍ പറഞ്ഞത്. ആരോപണങ്ങള്‍ നിഷേധിച്ചതിന് പിന്നാലെയായി അദ്ദേഹം താരത്തിനെതിരെ മാനനഷ്ടക്കേസും ഫയല്‍ ചെയ്തിരുന്നു. ബെംഗളുരു സിറ്റി കോടതിയിലാണ് അദ്ദേഹം കേസ് നല്‍കിയത്. 5 കോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. താരത്തിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നുള്ള അഭ്യൂഹം നേരത്തെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ശ്രുതി പരാതി നല്‍കിയത്.

  നിയമപോരാട്ടം തുടരും

  നിയമപോരാട്ടം തുടരും

  താരത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയായി അദ്ദേഹത്തിന്റെ മാനേജരും സംഘവും തന്നെ ആക്രമിക്കാന്‍ നോക്കിയെന്ന് ശ്രുതി വെളിപ്പെടുത്തിയിരുന്നു. ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും നിയമപരമായി മുന്നോട്ട് പോവാണ് തന്റെ തീരുമാനമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ശ്രുതിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രകാശ് രാജ് ഉള്‍പ്പടെയുള്ള താരങ്ങള്‍ രംഗത്തുവന്നിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ചാലും അദ്ദേഹം മാപ്പ് പറയുന്നത് നന്നായിരിക്കുമെന്നായിരുന്നു താരം അഭിപ്രായപ്പെട്ടത്.

  അച്ഛനെ പിന്തുണച്ച് മകള്‍

  അച്ഛനെ പിന്തുണച്ച് മകള്‍

  മീടൂവിനെ ദുരുപയോഗം ചെയ്യുകയാണ് ശ്രുതിയെന്നും ആ ചിത്രത്തില്‍ പീഡനമൊന്നുമില്ലെന്നും അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് അച്ഛന്‍ നേരത്തെ പറഞ്ഞിരുന്നതായും ഐശ്വര്യ പറഞ്ഞിരുന്നു. ആരോപണങ്ങള്‍ തുടരുന്നതിനിടയിലായിരുന്നു താരപുത്രി വിശദീകരണവുമായി എത്തിയത്. ആ സിനിമയില്‍ അച്ഛന് താല്‍പര്യമില്ലാത്ത പ്രണയരംഗം ഉണ്ടായിരുന്നുവെന്നും അത് നീക്കം ചെയ്താല്‍ മാത്രമേ ്ഭിനയിക്കൂവെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും മകള്‍ വ്യക്തമാക്കിയിരുന്നു.

  പ്രേക്ഷകരുടെ ആധി

  പ്രേക്ഷകരുടെ ആധി

  പോലീസ് വേഷമുള്‍പ്പടെ ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന താരമാണ് അര്‍ജുന്‍ സര്‍ജ. സിനിമയിലെത്തി വര്‍ഷങ്ങളായിട്ടും അദ്ദേഹത്തെക്കുറിച്ച് ഇത്തരത്തിലുള്ള പാരതികളൊന്നും കേട്ടിരുന്നില്ല. അതിനാല്‍ത്തന്നെ ആരാധകരും ഇക്കാര്യത്തില്‍ പരിഭ്രാന്തരാണ്. വരുംദിനങ്ങളിലെ അപ്‌ഡേറ്റ്‌സിനായി കാത്തിരിക്കുകയാണ് ഇവര്‍.

  English summary
  Sruthi Hariharan is married, says her #MeToo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X