താരങ്ങൾക്കൊപ്പം ഇഴുകിച്ചേർന്ന് അഭിനയിച്ചിട്ടുണ്ട്!! ഇയാളെ പോലെ ആരും ചെയ്തിട്ടില്ല, അർജുനെതിരെ നടി

ബോളിവുഡിൽ നിന്നായിരുന്നു ഇന്ത്യൻ സിനിമയിൽ മീടു ക്യാംപെയ്നുകൾ ആരംഭിച്ചത്.

പോയ വർഷം മീടൂ മൂവ്മെന്റ് ഇന്ത്യയിൽ വൻ കോളിളക്കമായിരുന്നു സൃഷ്ടിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിലെ വനിത പ്രവർത്തകർ സഹിക്കേണ്ടി വരുന്ന ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളുടെ തുറന്നു പറച്ചിലുകളായിരുന്നു മീ ടൂ. ഹോളിവുഡിൽ നിന്നാണ് ആരംഭിച്ചതെങ്കിലും ഇതിന്റെ ചുവട് പിടിച്ച് ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തു മീടു ക്യംപെയ്നുകൾ സജീവമാകുകയായിരുന്നു.

ബോളിവുഡിൽ നിന്നായിരുന്നു ഇന്ത്യൻ സിനിമയിൽ മീടു ക്യാംപെയ്നുകൾ ആരംഭിച്ചത്. ബോളിവുഡിൽ നിന്ന് ഞെട്ടിപ്പിക്കുന്ന കഥകളായിരുന്നു പുറത്തു വന്നത്. ഇതേ അവസ്ഥയായിരുന്നു തെന്നിന്ത്യൻ സിനിമയിലും. മീടൂ ക്യംപെയ്നിൻ പ്രേക്ഷകരെ ഞെട്ടിപ്പിച്ചത് മലയാളി നടി ശ്രുതി ഹരിഹരന്റെ വെളിപ്പെടുത്തലായിരുന്നു. നടൻ അർജുൻ സർജയ്ക്കെതിരെയായിരുന്നു നടിയുടെ ആരോപണം.സിനിമയ്ക്ക് അകത്തും പുറത്തുമുളളവർക്ക് പോലും ഇതിനെ കുറിച്ച് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുകയാണ് ശ്രുതി. ഒരു മാധ്യമത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ശ്രുതി കൂടുതൽ വിവാരങ്ങൾ പുറത്തു വിട്ടത്.

 പലർക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട്

പലർക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട്

ഇതിന് മുൻപ് പലർക്കുമൊപ്പം ഇന്റിമേറ്റ് സീനുകൾ അഭിനയിച്ചിട്ടുണ്ട്. എന്നാൽ നിപുണനിൽ മാത്രമാണ് ഇത്തരത്തിലുള്ള മോശനുഭവം ഉണ്ടായത്. മറ്റു ചിത്രങ്ങളിലെ ഇത്തരത്തിലുളല ക്ലോസ് സീനുകളിലൊന്നും തനിയ്ക്ക് ഇത്തരത്തിലുളള ഒന്ന് തോന്നിയിട്ടില്ല. എന്നാൽ ഈ വ്യക്തിയുടേത് മോശം ഉദ്ദേശമാണെന്ന് അപ്പോഴാണ് തനിയ്ക്ക് തോന്നിയതെന്നം ശ്രുതി പറഞ്ഞു

തുറന്നു പറയാൻ വൈകി

തുറന്നു പറയാൻ വൈകി

എന്നാൽ എല്ലാവരും ചോദിക്കുന്നത് എന്തുകൊണ്ടാണ് വൈകിയതെന്നാണ്. ഇത് നേരത്തെ പറയാമായിരുന്നല്ലോ എന്നുള്ള തരത്തിലുളള പല സംഭാഷണവും ഉയരുന്നുണ്ട്. എന്നാൽ തനിയ്ക്ക് എതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾക്കും താരം മറുപടി നൽകുന്നുണ്ട്. താൻ ഈ സംഭവം നേരത്തെ തന്നെ സംവിധായകന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സിനിമയെ അത്രയേറെ സ്നേഹിക്കുന്ന വ്യക്തിയാണ്. താൻ കാരണം ചിത്രത്തിന് ഒരു പ്രതിസന്ധി ഉണ്ടാകരുതെന്ന് വിചാരിച്ചാണ് സഹകരിച്ചതെന്നും ശ്രുതി പറയുന്നു.

അസ്വസ്ഥതപ്പെടുത്തിയിരുന്നു

അസ്വസ്ഥതപ്പെടുത്തിയിരുന്നു

ഈ സംഭവത്തിൽ താൻ അസ്വസ്ഥതയായിരുന്നു. എന്തുകൊണ്ടാണ് സ്ത്രീകൾ ഇപ്പോഴും ഇത്തരം വിഷയങ്ങളോട് പ്രതികരിക്കാത്തത്. ഇതിനെ കുറിച്ച് സംസാരിക്കാത്തതും എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷമാണ് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞത്. ഇപ്പോൾ തനിയ്ക്ക് സമാധനമുണ്ടെന്നും ശ്രുതി പറഞ്ഞു.

മോശമായ രീതിയിലുളള ആലിംഗനം

മോശമായ രീതിയിലുളള ആലിംഗനം

അർജുൻ സർജ നായകനായി എത്തിയ നിപുണൻ എന്ന ചിത്രത്തിലെ സെറ്റിൽവെച്ചാണ് നടിയ്ക്ക് മോശമായ അനുഭവം ഉണ്ടായത്. അർജുൻ സർജയുടെ ഭാര്യാ വേഷത്തിലായിരുന്നു ശ്രുതി എത്തിയത്. ചിത്രീകരണത്തിനിടെ തന്റെ അനുവാദം കൂടാതെ കെട്ടിപ്പിടിച്ചുവെന്നും മോശമായ രീതിയിൽ സ്പർശിച്ചുവെന്നും ശ്രുതി പറഞ്ഞു. ഇത് തെന്നിന്ത്യൻ സിനിമ ലോകത്തെ വൻ ചലനമായിരുന്നു സൃഷ്ടിച്ചത്. നടിയുടെ പാരാതിയെ തുടർന്ന് കന്നഡ സിനിമ ലോകം രംഗത്തെത്തിയിരുന്നു. നടിയ്ക്ക് ആവശ്യമായ പിന്തുണ ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X