ശ്രുതിയും സൂര്യയും വീണ്ടുമൊന്നിക്കുന്നു
കരിയറിന്റെ തുടക്കത്തില്‍ സൗന്ദര്യമില്ലെന്ന് പറഞ്ഞ് തഴയപ്പെട്ടങ്കെിലും ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസന്‍ തെന്നിന്ത്യന്‍ സിനമാ ലോകത്തെ കവച്ചു കടന്നത് പെട്ടന്നാണ്. ഇപ്പോള്‍ കന്നടയിലും ബോളിവുഡിലുമെല്ലാമായി തിരക്കുള്ള നടിയാണ് ശ്രുതി ഹസന്‍.
തമിഴില്‍ മൂന്നേ മൂന്ന് തമിഴ് ചിത്രങ്ങളില്‍ മാത്രമാണ് ശ്രുതി ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ശ്രുതി വീണ്ടും തമിഴിലേക്കെത്തുന്നു. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ശ്രുതിയുടെ മടങ്ങിവരവ്.

സൂര്യയാണ് ചിത്രത്തില്‍ ശ്രുതിയുടെ നായകന്‍. ഏഴാം അറിവ് എന്ന ചിച്രത്തിലൂടെ ഒരിക്കല്‍ ഇരുവരും ജോഡി ചേര്‍ന്നിട്ടുണ്ട്. ശ്രുതി ഹസന്‍ എന്ന താരം ശ്രദ്ധിക്കപ്പെക്കപ്പെട്ടത് ഈ ചിത്രത്തിലൂടെയാണ്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് വിങ്കിട് പ്രഭു തന്റെ പുതയി ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി ശ്രുതിയെ സമീപിച്ചെന്നും അഭിനയിക്കാമെന്ന് താരം ഏറ്റെന്നുമാണ് സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇപ്പോള്‍ ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന അഞ്ചാന്‍ എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. സമാന്തയാണ് നായിക. ഹിന്ദിയിലും തെലുങ്കിലുമായി നല്ല തിരിക്കിലാണ് ശ്രുതി. അല്ലു അര്‍ജുനൊപ്പം ജോഡി ചേര്‍ന്ന യേവഡു എന്ന തെലുങ്ക് ചിത്രമാണ് ഒടുവില്‍ റിലീസായത്.


Click it and Unblock the Notifications