twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരങ്ങളുടെ 'പേരില്‍' പുറത്തിറങ്ങിയ സിനിമകള്‍

    By Meera Balan
    |

    താരങ്ങള്‍ മാത്രമല്ല അവരുടെ പേരും പബ്ളിസിറ്റിയ്ക്ക് വേണ്ടി ഉപയോഗിച്ചാലോ. തമിഴിലാണ് ചില സംവിധായകര്‍ തങ്ങളുടെ ചിത്രങ്ങളുടെ പേരിനൊപ്പം ചില സൂപ്പര്‍ താരങ്ങളുടെ പേര് കൂടി ചേര്‍ത്തത്. സ്‌നേഹാവിന്‍ കാദലര്‍ഗള്‍, ശരവണന്‍ എങ്കിര സൂര്യ, എംജി ആര്‍ എന്നിവയെല്ലാം ചില തമിഴ് സിനിമകളുടെ പേരാണ്. എന്നാല്‍ ഈ സിനിമകളില്‍ മിക്കതിലും പേരില്‍ പറയുന്ന സൂപ്പര്‍ സ്റ്റാറുകള്‍ ഇല്ലെന്നതാണ് വാസ്തവം. ചിത്രത്തിന്റെ കഥയ്ക്കും അവരുമായി ബന്ധമൊന്നും ഉണ്ടാകില്ല. എന്നാലും ചില പൊടിക്കൈകള്‍ അത്രമാത്രം

    ഒന്നാലോചിച്ച് നോക്കു മലയാള സിനിമയില്‍ മോഹന്‍ലാലിന്റേയും , മമ്മൂട്ടിയുടേയുമൊക്കെ പേര് കൂടി സിനിമാപേരിനൊപ്പം ചേര്‍ക്കുന്നത്. അല്‍പ്പം കൗതുകമുണര്‍ത്തിയാലും തമിഴില്‍ ഇക്കാര്യം ഒരു പുതിയ സംഭവമേ അല്ല. ഇതാ ചില താരങ്ങളുടേ പേര് ഉപയോഗിച്ച് ഇറങ്ങിയ സിനിമകളുടെ രസകരമായ വിശേഷങ്ങള്‍

    സരവണന്‍ എങ്കിര സൂര്യ

    താരങ്ങളുടെ പേരിലിറങ്ങിയ സിനിമകള്‍

    തമിഴിലെ സൂപ്പര്‍ യുവ നായകനായ സൂര്യയുടെ പേരാണ് സംവിധായകന്‍ തന്റെ ചിത്രത്തിനൊപ്പം ചേര്‍ത്തിരിയ്ക്കുന്നത്. എന്നാല്‍ ഇത് നടന്‍ സൂര്യയുടെ കഥയല്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തിന്റെ കഥ ഇങ്ങനെയാണ് ശരവണന്‍ എന്ന സാധാരണക്കാരനായ ഒരു യുവാവ് സിനിമ നടനാകാന്‍ ആഗ്രഹിയ്ക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ശരവണന്‍ സിനിമാ നടനാകുന്നു. സിനിമാ നടനാകുന്നതോടെ അയാള്‍ സൂര്യ എന്ന പേര് സ്വീകരിയ്ക്കുന്നു.

    സ്‌നേഹാവിന്‍ കാദലര്‍ഗള്‍

    താരങ്ങളുടെ പേരിലിറങ്ങിയ സിനിമകള്‍

    മാധ്യമപ്രവര്‍ത്തകനായ മുത്തുരാമലിംഗം സംവിധാനം ചെയ്യു്‌ന സിനിമയാണ് സ്‌നേഹാവിന്‍ കാദലര്‍കള്‍. പ്രണയത്തിന് ഒരു പെണ്‍കുട്ടി നല്‍കുന്ന വേറിട്ട മൂല്യങ്ങളെപ്പറ്റിയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിനായി നടി സ്‌നേഹയെ തന്നെ സമീപിയ്ക്കാനാണ് സംവിധായകന്റെ തീരുമാനം

    എംജിആര്‍

    താരങ്ങളുടെ പേരിലിറങ്ങിയ സിനിമകള്‍

    തമിഴിന്റെ വികാരങ്ങളില്‍ എക്കാലവും ഉള്ള ഒന്ന് എംജിആര്‍. എംജിആര്‍ എന്ന പേരില്‍ ഒരു ചിത്രവുമിറങ്ങുന്നു. മദ ഗജ രാജ എന്ന ചിത്രത്തിന്റെ ചുരുക്കെഴുത്താണ് എംജിആര്‍. എന്നാല്‍ ഈ പേര് തന്നെ ഉപയോഗിയ്ക്കുമ്പോള്‍ ജനം ചിത്രം സ്വീകരിയ്ക്കുമെന്നൊരു തോന്നല്‍ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. എല്ലാവരും ചിത്രത്തെ എംജിആര്‍ എന്ന് തന്നെ വിളിയ്ക്കണമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നത്. വിശാല്‍, അഞ്ജലി, വരലക്ഷ്മി, ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍

    പെരുമാന്‍ ദ രജനീകാന്ത്

    താരങ്ങളുടെ പേരിലിറങ്ങിയ സിനിമകള്‍

    2012 ലാണ് പെരുമാന്‍ ദ രജനീകാന്ത് എന്ന ചിത്രം പുറത്തിറങ്ങിയത്. തുടക്കത്തില്‍ പെരുമാന്‍ എന്നായിരുന്നു ചിത്രത്തിന്റെ പേരങ്കിലും പിന്നീട് രജനീകാന്ത് എന്ന് കൂടി ചേര്‍ക്കുകയായിരുന്നു. ഇതിന് സ്റ്റൈല്‍ മന്നനില്‍ നിന്ന് അനുമതിയും നേടിയിട്ടുണ്ടായിരുന്നു. രജനീകാന്താണ് സിനിമയ്ക്ക് പ്രേരണയായതെന്നായിരുന്നു സംവിധായകന്റെ വാദം. എന്നാല്‍ രജനീകാന്ത് പിന്നീട് തന്റെ പേര് ചിത്രത്തോടൊപ്പം ഉപയോഗിയ്ക്കാനുള്ള അനുമതി നിഷേധിച്ചു.

    ധനുഷ് അഞ്ചാം വകുപ്പ്

    താരങ്ങളുടെ പേരിലിറങ്ങിയ സിനിമകള്‍

    അഞ്ചാം കഌസുകാരനായ ധനുഷ് എന്ന കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. വീട്ടുകാരോട് വഴക്കിട്ട് നാടുവിടുന്ന കുട്ടി പിന്നീട് മോഷ്ടാവും മറ്റുമായി മാറുന്നു. ധനുഷിന്റെ കൊലവെറിപ്പാട്ട് ഹിറ്റായതോടെയാണ് ചിത്രത്തിന് ധനുഷിന്റെ പേര് വീണത്.

    നമ്പ്യാര്‍

    താരങ്ങളുടെ പേരിലിറങ്ങിയ സിനിമകള്‍

    നമ്പ്യാര്‍ എന്ന് കേട്ടാല്‍ മലയാളിയ്ക്ക് രണ്ട് നമ്പ്യാന്‍മാരെയാണ് ഓര്‍മ്മവരുക. ഒന്ന് കുഞ്ചന്‍ നമ്പ്യാരും രണ്ട്, എംഎന്‍ നമ്പ്യാരും. രണ്ടാമത്തെ നമ്പ്യാര്‍ മലയാളിയാണെങ്കിലും പ്രശസ്തനായത് അങ്ങ് തമിഴ്‌നാട്ടിലാണ്. തമിഴ് സിനിമയെ അടക്കി ഭരിച്ച വില്ലന്‍. മലയാളത്തിലും തമിഴിലും വില്ലന്‍ വേഷങ്ങളില്‍ തകര്‍ത്തഭിനയിച്ച ഈ പ്രതിഭയെ അത്ര പെട്ടന്നൊന്നും മറക്കാന്‍ തമിഴ്‌നാട്ടുകാര്‍ക്ക് കഴിയില്ല. നവാഗതനായ ഗണേഷ സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ ്‌നമ്പ്യാര്‍. ശ്രീകാന്ത് അനുഷ് (സുനൈന) എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. എംഎന്‍ നമ്പ്യാരുടെ ചില പഴയകാല വേഷങ്ങള്‍ ചിത്രത്തില്‍ ഉപയോഗിയ്ക്കുന്നുണ്ട. നമ്പ്യാരുടെ കുടുംബത്തില്‍ നിന്ന് പേര് ഉപയോഗിയ്ക്കാനുള്ള അനുമതി സംവിധായകന്‍ സ്വന്തമാക്കി.

    English summary
    Some Tamil filmmakers are ingeniously creating hype around their film by titling them after successful film stars.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X