twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ പെണ്ണുങ്ങളെ റേപ് ചെയ്താല്‍ ആര്‍ക്കാണ് അനുകമ്പ തോന്നുന്നത് , മറുപടിയുമായി താരങ്ങള്‍

    |

    ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർകൊണ്ട പാർവ്വെക്കെതിരെ സ്ല്ട്ട് ഷെയിമിങ്ങ് നടത്തിയ യൂട്യൂബ് ചാനലിനെതിരെ രൂക്ഷ വിമർശനവുമായി തെന്നിന്ത്യൻ സിനിമ ലോകം. വാലൈപേച്ച് എന്ന യൂട്യൂബ് ചാനലിലെ അവതാരകരായ ആർഎസ് ആനന്ദം, ജെ ബിസ്മി, സി ശക്തിവേൽ എന്നിവർക്കെതിരെയുള്ള പ്രതിഷേധത്തിനെ തുടർന്ന് വീഡിയോ യൂട്യൂബിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    ajith

    ലൈഫ്ടൈം സുഹൃത്തിന്...! ഫഹദുമൊത്തുള്ള അപൂർവ ചിത്രങ്ങൾ പങ്കുവച്ച് സൗബിൻലൈഫ്ടൈം സുഹൃത്തിന്...! ഫഹദുമൊത്തുള്ള അപൂർവ ചിത്രങ്ങൾ പങ്കുവച്ച് സൗബിൻ

    ചിത്രത്തിൽ സ്ത്രീകൾ പബ്ബിൽ പോകുകയും പത്തൊൻപതാം വയസ്സിൽ ആദ്യമായി സെക്സിൽ ഏർപ്പെടുന്നവകരുമാണ്. പിന്നെ മറ്റ് രണ്ട് ചെറുപ്പക്കാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുളളവരെ റേപ്പ് ചെയ്താൽ ആർക്കാണ് അനുകമ്പ തോന്നുക എന്ന് അവതാരകൻ ചോദിക്കുന്നു. ഇതിനെതിരെ ഗായിക ചിന്മയി, അഭിനേത്രിമാരായ ഓവിയ, വരലക്ഷ്മി ശരത്കുമാര്‍, നടന്‍ സിദ്ധാര്‍ഥ് തുടങ്ങിയവര്‍ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

    കൂളിങ് ഗ്ലാസില്ല, ഓവർ മേക്കപ്പില്ല! കണ്ട് പഠിക്കണം താരപുത്രിയെ, നടിയുടെ എയർപ്പോർട്ട് ചിത്രം വൈറൽകൂളിങ് ഗ്ലാസില്ല, ഓവർ മേക്കപ്പില്ല! കണ്ട് പഠിക്കണം താരപുത്രിയെ, നടിയുടെ എയർപ്പോർട്ട് ചിത്രം വൈറൽ

    എല്ലാദിവസവും നടക്കുന്ന സ്ത്രീവിരുദ്ധത തന്നെയാണ് വീഡിയോയിലെന്ന് ചിന്മയി പ്രതികരിച്ചു. വലൈചചെപ്പ് എപ്പോഴും ഒരു മഞ്ഞപ്പത്രത്തിന്റെ ശൈലിയാണ് തുടര്‍ന്നു പോന്നതെന്നും അവരെ മാധ്യമപ്രവര്‍ത്തകര്‍ എന്ന് വിളിക്കരുതെന്നും സിദ്ധാര്‍ഥും ട്വീറ്റ് ചെയ്തു. 2017ലെ മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമയായിരുന്നു 'പിങ്ക്'. എച്ച് വിനോദ് സംവിധാനം ചെയ്തിരിക്കുന്ന നേര്‍കൊണ്ട പാര്‍വ്വെയില്‍ അജിത്തിനെ കൂടാതെ ശ്രദ്ധ ശ്രീനാഥ്, വിദ്യാ ബാലന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

    English summary
    stars criticises ‘Nerkonda Paarvai review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X