മോഹന്‍ലാല്‍, അനുശ്രീ, ദുല്‍ഖര്‍.. നടിപ്പിന്‍ നായകന്‍ സൂര്യയുടെ പിറന്നാള്‍ ആഘോഷമാക്കി താരങ്ങള്‍ കാണൂ!
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളായ സൂര്യയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് കേരളക്കരയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി ബിഗ് സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന താരത്തിന്റെ പിറന്നാളാണിന്ന്. ആരാധകര്‍ മാത്രമല്ല സംവിധായകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് പിറന്നാളാശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. അടുത്തിടെ താരസംഘടനയായ എഎംഎംഎ നടത്തിയ അമ്മമഴവില്ലില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയത് സൂര്യയായിരുന്നു. അവസാന നിമിഷമായിരുന്നു അദ്ദേഹത്തെ വിളിച്ചതെങ്കില്‍ക്കൂടിയും വളരെ സന്തോഷത്തോടെ അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുക്കാനായി ഓടിയെത്തുകയായിരുന്നുവെന്ന് മോഹന്‍ലാലും മമ്മൂട്ടിയും വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കൊപ്പം താരവും വേദിയിലെത്തിയപ്പോള്‍ ആരാധകര്‍ക്ക് അതൊരു അപൂര്‍വ്വ കൂടിച്ചേരലായി മാറുകയായിരുന്നു.
മലയാളത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയെക്കുറിച്ച് സൂര്യയും വാചാലരായിരുന്നു. പിറന്നാള്‍ ദിനത്തില്‍ താരത്തിന് നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. പിറന്നാള്‍ സമ്മാനമായി പുതിയ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന എന്‍ജികെയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറുന്നു. രാകുല്‍ പ്രീതാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലും സൂര്യയും ഒരുമിച്ചഭിനയിക്കുന്നുവെന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു.

മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി നിരവധി പേരാണ് സൂര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. സൂര്യയുടെ കട്ടഫാനാണ് താനെന്ന് നേരത്തെ തന്നെ അനുശ്രീ വ്യക്തമാക്കിയിരുന്നു. മനോഹരമായ ചിത്രത്തിനൊപ്പമാണ് പലരും ആശംസ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ദുല്‍ഖര്‍ സല്‍മാന്റെ ആശംസ
മോഹന്‍ലാലിന്റെ ആശംസ ഇങ്ങനെ


Click it and Unblock the Notifications