വിജയ്, വിക്രം, സൂര്യ, അജിത്ത് ഇവരിലാര്‍ക്ക് ഭാഗ്യം
പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി തമിഴ് സൂപ്പര്‍സ്റ്റാറുകള്‍ അല്പം മാറി നിന്നെങ്കിലും പൊടിപാറുന്ന മത്സരങ്ങളുമായി അവര്‍ തിരിച്ചെത്തുന്നു. ഇനിയൊരു മത്സരക്കൊഴുപ്പിലേക്ക് നീങ്ങുകയാണ് തമിഴകം. മത്സരിക്കാനെത്തുന്നതോ വിജയ്, വിക്രം, അജിത്ത് സൂര്യ. ആരാധകരുടെ എണ്ണത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന ഇവരുടെ പുതിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതാകട്ടെ തമിഴകത്തെ മുന്‍ നിര സംവിധായകരും.
ജില്ലയുടെ വിജയം ആഘോഷിക്കുന്ന തിരക്കിലും വിജയ് രണ്ട് സംവിധായകര്‍ക്ക് ഡേറ്റ് നല്‍കിയിയിട്ടുണ്ട്. മുരുക ദോസിനും ചിമ്പു ദേവനും. തുപ്പാക്കി ചിത്രത്തിന്റെ വിജയത്തിന് ശേഷം വീണ്ടും വിജയ് യും മുരുക ദോസും ഒന്നിക്കുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ സമാന്തയാണ് നായിക. തുപ്പാക്കിയുടെ ഹിന്ദി പതിപ്പ് ഒരുക്കുന്ന തിരക്കിലാണ് മുരുകദോസ് ഇപ്പോള്‍.

വീരത്തിന്റെ വിജയത്തിന് ശേഷം അജിത്തും മറ്റൊരു ചിത്രത്തിലേക്ക് കടന്നു. ഗൗതം മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യ ഒഴിവാക്കിയ ഈ ചിത്രത്തിലൂടെ അജിത്തും ഗൗതം മേനോനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഒരു പ്രത്യേകത. അനുഷ്‌കയാണ് നായിക. ചിമ്പുവിനെ നായകനാക്കി ഒരുക്കുന്ന ഒരു ചിത്രത്തിന്റെ തിരക്കിലാണ് ഗൗതം മേനോന്‍ ഇപ്പോള്‍. അതുകഴിഞ്ഞാല്‍ ഫെബ്രുവരിയോടെ അജിത്തുമായി കൈകോര്‍ക്കും.
സൂര്യ- ലിങ്കുസ്വാമി കൂട്ടുകെട്ടില്‍ പിറക്കുന്ന അഞ്ചാനാണ് അടുത്തത്. സൂര്യയുടെ പുതിയ ഗെറ്റപ്പ് ഇതിനകം പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. യുടിവിയും തിരുപ്പതി മോഷന്‍ പക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ സമാന്തയാണ് സൂര്യയുടെ നായിക. ആര്യയെയും മാധവനെയും ഒന്നിപ്പിച്ച് വേട്ടൈ എന്ന ചിത്രം ഒരുക്കിയതിന് ശേഷം ലിങ്കുസ്വാമി ചെയ്യുന്ന ചിത്രമാണ് അഞ്ചാന്‍.
ബിഗ് ബജറ്റില്‍ ഇറങ്ങുന്ന ശങ്കര്‍ വിക്രം കൂട്ടുകെട്ട് തമിഴകം കടന്ന് ഏഴുനാടുകള്‍ക്ക് പ്രതീക്ഷയാണ്. യന്തിരന് ശേഷം ഏറെ കുറേ അതേ ഗെറ്റപ്പിലാണ് ശങ്കര്‍ വക്രിമിനെ നായകനാക്കി ഐ എന്ന ചിത്രം ചെയ്യുന്നത്. പതിനേഴ് ഭാഷകളിലായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ മലയാളി താരം സുരേഷ് ഗോപിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇതിനോടൊപ്പം കമല്‍ ഹസന്റെ വിശ്വരൂപം 2 വും രജനീകാന്തിന്റെ കൊച്ചടിയനും കൂടെയാവുമ്പോള്‍ പറയുകയും വേണ്ട.


Click it and Unblock the Notifications











