»   » മേക്കപ്പ് കൂടി എന്ന് പറഞ്ഞ് ഫാസില്‍ ഖുശ്ബുവിനെ ചീത്ത പറഞ്ഞു, ശോക ഭാവം കറക്ടായി വന്നു!!

മേക്കപ്പ് കൂടി എന്ന് പറഞ്ഞ് ഫാസില്‍ ഖുശ്ബുവിനെ ചീത്ത പറഞ്ഞു, ശോക ഭാവം കറക്ടായി വന്നു!!

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ എന്തൊക്കെ ചെയ്യണം?? നായികമാരെ അഭിനയം പഠിപ്പിക്കാനുള്ള തന്ത്രം വരെ പരിചയസമ്പന്നരായ സംവിധായകര്‍ക്കറിയാം. അങ്ങനെ തെന്നിന്ത്യന്‍ നടി ഖുശ്ബുവിനെ അഭിനയം പഠിപ്പിച്ച സംവിധായകനാണ് ഫാസില്‍.

വാടക വാങ്ങാന്‍ വന്ന പൃഥ്വിരാജിനെ നായകനാക്കി; നന്ദനത്തിലൂടെ പൃഥ്വി സിനിമയിലെത്തിയ കഥ

ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്‍ എന്ന ചിത്രം മലയാളത്തില്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അതേ ചിത്രം വര്‍ഷം പതിനാറ് എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ മികച്ച വിജയം നേടുകയും ചെയ്തു. ഖുശ്ബു ആയിരുന്നു നായിക

ആദ്യ ചിത്രം

ഖുശ്ബു ആദ്യമായി നായികകായി അഭിനയിക്കുന്ന ചിത്രമായിരുന്നു വര്‍ഷം പതിനാറ്. അന്നത്തെ റൊമാന്റിക് ഹീറോ കാര്‍ത്തിക് നായകനായെത്തി.

ശോകം വരുന്നില്ല

സംവിധായകന്‍ ഫാസില്‍ തന്റെ ചിത്രത്തിലെ അഭിനേതാക്കള്‍ക്കെല്ലാം, ഓരോ രംഗവും അഭിനയിച്ച് കാണിച്ച് കൊടുക്കാറുണ്ട്. എന്നാല്‍, ഫാസില്‍ എത്ര ശ്രമിച്ചിട്ടും ഖുശ്ബുവില്‍ നിന്നും കഥാപാത്രം ആവശ്യപ്പെടുന്ന ശോകഭാവം വന്നുകിട്ടുന്നില്ല.

ഒരു തന്ത്രം

സഹികെട്ട, ഫാസില്‍ അവസാനം ഇതിനായി ഒരു തന്ത്രം കണ്ടെത്തി. ഖുശ്ബുവിനോട് നല്ല രീതിയില്‍ മേക്കപ്പ് ചെയ്തു വരാന്‍ പറഞ്ഞു. ഖുശ്ബു മേക്കപ്പ് ചെയ്യാന്‍ പോയ അവസരത്തില്‍ ക്യാമറാമാന്‍ ആനന്ദകുട്ടനോട് പറഞ്ഞു ''ഖുശ്ബു വരുമ്പോള്‍ ക്യാമറ ഓണ്‍ ചെയ്തു റെഡിയായികൊള്ളുക' എന്ന്

ശോകം വന്നു

നല്ലപോലെ മേക്കപ്പ് ചെയ്തു ഖുശ്ബു വന്നതും , ''ഇത് പോലെയാണോ മേക്കപ്പ് ചെയ്യുക എന്ന് വളരെ ദേഷ്യത്തിലും ഉച്ചത്തിലുമായി ഫാസില്‍ ചോദിച്ചു. ഇത് കേട്ടതും, ഖുശ്ബുവിന്റെ മുഖം വാടി... സങ്കടം വന്നു ... ശോകമൂകമായി മാറി. ക്യാമറാമാന്‍ ആനന്ദകുട്ടന്‍ വളരെ മനോഹരമായി അത് പകര്‍ത്തുകയും ചെയ്തു.

പറഞ്ഞത്

ഷൂട്ടിംഗ് കഴിഞ്ഞുപോവുന്ന ദിവസമായിരുന്നു ഫാസില്‍ ഈ കാര്യം ഖുശ്ബുവിനോട് പറഞ്ഞത്.

ഖുശ്ബുവിന്റെ കൂടുതല്‍ ഫോട്ടോസിനായി...

English summary
Story behind Khushbhus wonderful performance in Varsham 16

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam