For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളുടെ ആ വിളി ഹൃദയം തകർത്തു!! പരിസരം മറന്ന് പൊട്ടിക്കരഞ്ഞ് പ്രേക്ഷകരുടെ പ്രിയ താരം....

  |

  ബാലതാരമായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുകയും പിന്നീട് വളരെ പെട്ടെന്ന് നായകനായി ഉയരുകയും ചെയ്ത താരമാണ് ചിലമ്പരസൻ എന്ന ചിമ്പു. ചിമ്പുവിന്റെ വളർച്ച ഞൊടിയിണയിലായിരുന്നു. താരം നായകനായി എത്തിയ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ചിമ്പു ഒരു സിനിമ നടൻ മാത്രമല്ല. സംവിധായകൻ, തിരക്കഥകൃത്ത്, സഗായകൻ, ഗാനരചയിതാവ്, എന്നീങ്ങനെ സിനിമയുടെ എല്ലാ മേഖലയിലും താരം തന്റേതായ വ്യക്തി മുത്ര പതിപ്പിച്ചിട്ടുണ്ട്.

  അച്ഛനില്ലാതെ ജാൻവി ദില്ലിയിൽ! ചുറ്റിലും ആരാധകർ, താരപുത്രി ചെയ്തതെന്താണെന്ന് അറിയാമോ, വീഡിയോ കാണൂ

  കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വിവാദങ്ങളും ലതാരത്തെ വിട്ടൊഴിയാതെ കൂടെതന്നെയുണ്ട്. ഗോസിപ്പ് കോളങ്ങളിലെ നിറസാന്നിദ്യമായിരുന്നു ചിമ്പു. താരത്തിന്റെ പ്രണയവും പ്രണയ തകർച്ചവും എന്നും ചർച്ച വിഷയമായിരുന്നു. കൂടാതെ പല പല വിവാദങ്ങളുടേയും നായകനായിരുന്നു താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചമ്പുവിന്റെ ഇമോഷണൽ വീഡിയോയാണ്. ക്യാമറിയിൽ പൊട്ടിക്കരയുന്ന ചിമ്പുവിനെ പല അവസരങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ യഥാർഥ ലൈഫിൽ വ ഒരു വേദിയിൽ നിന്ന് കരയുന്ന താരത്തെ ആരും കണ്ടുകാണില്ല. താരത്തെ അത്രയധികം ഇമോഷണലാക്കിയത് എന്താണെന്ന് അറിയാമോ... തുടർന്ന് വായിക്കു...

  അതോര്‍ക്കുമ്പോള്‍ നാണക്കേടില്ല, ഒളിക്കാനും ആഗ്രഹിക്കുന്നില്ല, ആലിയുടെ കുടുംബത്തിലെ കറുത്ത ദിനങ്ങൾ

   ആ പെൺകുട്ടി

  ആ പെൺകുട്ടി

  ചിമ്പുവിനെ വേദിയിൽ ഇമോഷണലാക്കിയത് ഒരു പെൺകുട്ടിയായിരുന്നു. ആ കുട്ടി താരത്തെ പേരു ചെല്ലി വിളിച്ചാണ് താരത്തിന്റെ ഹൃദയം തകർത്തു കള‍ഞ്ഞത്. ഏറെ നാളുകൾ മുൻപ് സംസാര ശേഷി നഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ കുറിച്ച് താരം തന്റെ ആരാധകൻ മുഖേനേ അറിഞ്ഞിരുന്നു. തുടർന്ന് ആ കുട്ടിയുടെ ചികിത്സ ഏറ്റെടുക്കുകയായിരുന്നു. ചികിത്സയിലൂടെ ആ പെൺകുട്ടിയ്ക്ക് സംസാരം ശേഷി വീണ്ടുകിട്ടി. ചികിത്സയിൽ പൂർണ്ണ സുഖം പ്രാപിച്ച കുട്ടി ചിമ്പുവിനെ കാണാൻ എത്തുകയപ്പാഴാണ് ആ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

  ഹൃദയ സ്പർശിയായ നിമിഷം

  ഹൃദയ സ്പർശിയായ നിമിഷം

  സീ തമിഴ് ചാനൽ സംഘടിപ്പിച്ച ഡാൻസ് ജോഡി ഡാൻസ് ഷോയുടെ ഗ്രാന്റ് ഫിനാലയിൽ അതിഥിയായി ചിമ്പു എത്തിയിരുന്നു. ആ വേദിയിൽവെച്ചാണ് ചിമ്പുവിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഷോയുടെ അണിയറ പ്രവർത്തകർ കുട്ടിയെ അവിടെ എത്തിക്കുകയായിരുന്നു. ചിമ്പു മാമാ എന്ന് വിളിച്ചു കൊണ്ടാണ് കുട്ടി സ്റ്റേജിൽ എത്തിയത്. ഇത് താരത്തെ ഞെട്ടിച്ചിരുന്നു. കുട്ടി കൊണ്ടു വന്ന ഐസ് ക്രീം താരത്തിനു നൽകിയ ശേഷമാണ് അവൾ വേദിവിട്ടത്. കുട്ടി പേരു ചെല്ലിവിളിച്ചതാണ് താരത്തെ ഇമോഷണലാക്കിയത്.

   രണ്ടാം വരവ്

  രണ്ടാം വരവ്

  കഴി‍ഞ്ഞ രണ്ടു വർഷമായി ചിമ്പുവിന്റെ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ലായിരുന്നു. അവസാനമായി 2016 ൽ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം വൻ പരാജയമായിരുന്നു. 2017 ൽ പുതിയ സിനിമകളൊന്നും കമിറ്റ് ചെയ്തിരുന്നുമില്ല. 2018 ൽ സിനിമയിലേയ്ക്ക് വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണ് താരം. മണിരത്നത്തിന്റെ ചിത്രമായ സിവന്ത വാനം എന്ന സിനിമയിലൂടെയാണ് രണ്ടാം വരവ്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. രണ്ടാം വരവ് കലക്കുമെന്നാണ് ആരാധകരുടെ ഭാഷ്യം.

  പരസ്യമായി മാപ്പ് പറഞ്ഞു

  പരസ്യമായി മാപ്പ് പറഞ്ഞു

  സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും വിവാദങ്ങൾ താരത്തെ വിടാതെ പിന്തുടർന്നിരുന്നു. അടുത്തിടെ അൻപാനവൻ അസറാതവൻ അടങ്കാതവാൻ എന്ന സിനിമയുടെ നിർമ്മാതാവ് ചിമ്പുവിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ പരാജയത്തിന്റെ കാരണം താരമാണെന്നും . അതിനാൽ തന്നെ തനിയ്ക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം തികത്തണമെന്നും നിർമ്മാതാവ് ആവശ്യപ്പെട്ടിരുന്നു. അതേസമയം നിർമ്മാതാവിന്റെ ആരോപണങ്ങൾക്ക് പരസ്യമായി ചിമ്പു മാപ്പു പറയുകയും ചെയ്തിരുന്നു. അത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

  English summary
  STR Simbu emotional moments in Vijay tv program
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X