twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിമ്പു ഇനി ഒന്ന് വിശ്രമിയ്ക്കുന്നു

    By Aswini
    |

    തുടര്‍ച്ചയായുള്ള സിനിമകളുടെ തിരക്കുകള്‍ മാറ്റിവച്ച് ചിമ്പു ഒന്ന് വിശ്രമിയ്ക്കുന്നു. ഒന്നരമാസത്തെ തുടര്‍ച്ചയായ ഷൂട്ടിങിന് ശേഷം താന്‍ ചെറിയ ഇടവേളയെടുക്കുന്നു എന്നറിയിച്ചുകൊണ്ട് ചിമ്പു തന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു സ്റ്റാറ്റസിട്ടിട്ടുണ്ട്.

    ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമെടാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു കഴിഞ്ഞ ഒന്നരമാസമായി ചിമ്പു. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. നാഗ ചൈതന്യയാണ് തെലുങ്കില്‍ നായകനാകുന്നത്.

    simbu

    മാരത്തോണിന് ബ്രേക്ക് എന്നാണ് ചിമ്പു ഷൂട്ടിങ് തിരക്കിനെ വിശേഷിപ്പിച്ചത്. മാംഗ്ലൂരിന് അടുത്തുള്ള മുരുടേശ്വര ക്ഷേത്രത്തിന് മുമ്പില്‍ നില്‍ക്കുന്ന ഫോട്ടോയും ചിമ്പു തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

    അച്ചം എന്‍പത് മടയമെടാ കൂടാതെ രണ്ട് ചിത്രങ്ങള്‍ കൂടെ ചിമ്പുവിന്റേതായി റിലീസിനൊരുങ്ങുന്നുണ്ട്. നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ച ഇത് നമ്മ ആള്, ഹന്‍സികയ്‌ക്കൊപ്പം അഭിനയിച്ച വാലു എന്നീ ചിത്രങ്ങള്‍ ഷൂട്ടിങ് കഴിഞ്ഞിട്ടും പല കാരണങ്ങള്‍ കൊണ്ട് റിലീസ് തടസ്സം നേരിടുകയാണ്. തടസ്സങ്ങള്‍ മാറ്റി എത്രയും പെട്ടന്ന് ചിത്രങ്ങള്‍ തിയേറ്ററിലെത്തുെമന്നാണ് ചിമ്പുവും ചിമ്പുവിന്റെ ആരാധകരും പ്രതീക്ഷിക്കുന്നത്.

    English summary
    Simbu aka STR, after shooting non-stop for over 1.5 months for two of his upcoming movies (Gautham Vasudev Menon directed 'Achcham Yenbadhu Madamaiyada' and Selvaraghavan's 'Kaan'), has taken a break.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X