ഗംഭീര വിഷ്വലോടെ ഐ യിലെ ആദ്യത്തെ പാട്ട്, കേള്‍ക്കൂ
ഗംഭീര വിഷ്വല്‍ വിരുന്നോടെ ഐ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ആദ്യപാട്ട് പുറത്തിറങ്ങി. ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. സാങ്കേതികയുടെ പരമാവധി ശങ്കര്‍ ഉപയോഗിച്ചെന്നാണ് പാട്ട് തരുന്ന മുന്നറിയിപ്പ്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ചിയാന്‍ വിക്രമും എമി ജാക്‌സണും സന്താനവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. എ ആര്‍ റഹ്മാനാണ് പാട്ടിന് ഈണം നല്‍കിയിരിക്കുന്നത്. ഇര്‍ഷാദ് കമില്‍ രചനനിര്‍വ്വഹിച്ച പാട്ട് പാടിയിരിക്കുന്നത് നാകാഷ് ആസിസും നീതി മോഹനുമാണ്. 'ഇസാക്ക് താരി...' എന്നാണ് പാട്ട് തുടങ്ങുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പൊങ്കലിന് തിയേറ്ററുകളിലെത്തും. മേക്കപ്പിനും വസ്ത്രാലങ്കാരത്തിനുമെല്ലാം ഏറെ പ്രത്യേകതയോടെയാണ് ഐ എത്തുന്നത്. ന്യൂസിലന്‍ഡ് ആസ്ഥാനമായുള്ള വെറ്റ സ്റ്റുഡിയോസാണ് മെക്കപ്പ്, കോസ്റ്റിയൂം വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്.
കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. വിക്രമിനും എമിയ്ക്കുമൊപ്പം സുരേഷ് ഗോപി, ഉപന്‍ പട്ടേല്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. പി സി ശ്രീറാമാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പാട്ടൊന്ന് കണ്ടുകൊണ്ട് കേള്‍ക്കൂ...


Click it and Unblock the Notifications